· 3 മിനിറ്റ് വായന

ചോക്കിങ്: ശ്വാസനാളതടസ്സം

Emergency MedicineFirst AidPediatrics

“ഏതൊരാള്ക്കും മറ്റൊരാളുടെ ജീവന് രക്ഷിക്കാന് കഴിയും, അപരിചിതന്റെയോ, അയല്ക്കാരന്റെയോ, പങ്കാളിയുടെയോ ഒരു കുഞ്ഞിന്റെയോ ഒക്കെ. ഇതെവിടെ വെച്ചും സംഭവിക്കാം വീട്ടില്, ഭക്ഷണശാലയില്, ഓഫീസില്, ഇതിനായി നിങ്ങള്ഒരു ഡോക്ടര് ആവേണ്ട കാര്യമില്ല, കൃത്യമായ അറിവും സമയോചിതമായി പ്രവര്ത്തിക്കാന് ഉള്ള സമചിത്തതയും മാത്രം മതിയാവും.” Dr. Henry Judah Heimlich ന്റെ വാക്കുകളുടെ ഏകദേശ പരിഭാഷയാണിത്.

എങ്ങനെയാണ് ആരോഗ്യപ്രവര്ത്തകന് അല്ലാത്ത ഒരാള്ക്ക്‌ മറ്റൊരാളുടെ ജീവന് ഇത്തരത്തില് രക്ഷിക്കാന് കഴിയുക?! പറയാം…

പത്രത്താളുകളില് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വാര്ത്തയാണ് ശ്വാസനാളത്തില്വസ്തുക്കള് കുടുങ്ങി ആളുകള് മരണപ്പെടുന്നത്, പ്രത്യേകിച്ച് കുട്ടികള്! അല്പം കരുതല് ഉണ്ടായാല് വലിയൊരു പരിധി വരെ ഇത്തരം സംഭവങ്ങള് തടയാന്കഴിയും. കുട്ടികള് തൊണ്ടയില് കുടുങ്ങാന് സാധ്യത ഉള്ള ചെറിയ വസ്തുക്കള്എടുത്തു കളിക്കുന്നത് തടയുകയും അവരെ സ്ഥിരം നിരീക്ഷിക്കുന്നതും ചെയ്യുന്നത് പോലുള്ള കരുതല് നടപടികളെ കുറിച്ച് മുന്പ് ഒരു ലേഖനത്തില് ഇന്ഫോ ക്ലിനിക് പ്രതിപാദിച്ചിരുന്നു.

എന്നാല് ഇത്തരം ഒരു അവസ്ഥ ഉണ്ടായാല് ഉടനടി ചെയ്യാവുന്ന കാര്യങ്ങള്അറിഞ്ഞിരുന്നാല്, സമചിത്തതയോടെ ഇടപെട്ട് വിലയേറിയ ഒരു ജീവന് തന്നെ രക്ഷിക്കാന് ആര്ക്കും കഴിഞ്ഞേക്കാം. അത് കൊണ്ട് ഏവരും അറിഞ്ഞിരിക്കേണ്ട ആര്ജ്ജിച്ചിരിക്കേണ്ട ഒരു കഴിവാണിത് എന്ന് തന്നെ പറയാം.

ശ്വാസനാളത്തില് വസ്തുക്കള് കുടുങ്ങി എന്നത് തിരിച്ചറിയുക എന്നതാണ് ഒന്നാമത്തെ കാര്യം?

Choking അഥവാ തൊണ്ടയില് /ശ്വാസനാളത്തില് വസ്തുക്കള് കുടുങ്ങുന്നത് കൊണ്ട് ഉണ്ടാവുന്ന ശ്വാസ തടസ്സത്തിന്റെ ലക്ഷണങ്ങള് ?!

ഇത്തരത്തില്‍ ഉള്ള ഒരു വ്യക്തി കഴുത്തിനു താഴെ കൈകള്‍ അമര്‍ത്തി, പരിഭ്രാന്തനായി/ വിവശനായി/ വായില്‍ കൈ ഇട്ടു കൊണ്ട് വസ്തു എടുക്കാന് ശ്രമിക്കുന്ന അവസ്ഥയില്‍ ഒക്കെ ആയിരിക്കും കാണപ്പെടുക.

ശ്വാസനാളം പൂര്‍ണ്ണമായി തടസ്സപ്പെട്ടിട്ടുണ്ട് എങ്കില്‍ സംസാരിക്കാന്‍ പറ്റാത്ത/ ശ്വാസം വലിക്കാന്‍/ ശരിയായ രീതിയില്‍ ചുമയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഒക്കെ ആയിരിക്കും.

ചുണ്ടുകള്‍, ചര്‍മ്മം, നഖത്തിന്റെ അടിയില്‍ ഒക്കെ നീല നിറം ആയി മാറാം രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷണം ആണ് അത്.

ഇതിനൊക്കെ ശേഷം അബോധാവസ്ഥയിലായ രീതിയിലും രോഗി കാണപ്പെടാം.

ഭാഗികമായി ശ്വാസനാളം തടസ്സപ്പെടുമ്പോള്‍:

ശബ്ദത്തോടെ ഉള്ള ശ്വാസോച്ഛാസം, പ്രയാസപ്പെട്ടുള്ള ചുമ, ഓക്കാനം എന്നിവ ഒക്കെ ആയിരിക്കും കാണുക.

🌟 ശ്വാസതടസ്സം നീണ്ടു നിന്നാല് തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലെക്കും ഉള്ള ഓക്സിജന് വിതരണം തടസ്സപ്പെടുകയും രോഗി അബോധാവസ്ഥയില് ആവും. വേണ്ട ഇടപെടലുകള് നടത്താതെ ഇരുന്നാല്മരണപ്പെടുമെന്നതിനാല് എത്രയും പെട്ടന്ന് വേണ്ടതു ചെയ്യേണ്ടതാണ്.

പ്രാഥമിക ശുശ്രുഷ എങ്ങനെ ?

അപകടത്തില് പെട്ട ഒരു രോഗിക്ക് ശരിയായ വൈദ്യ സഹായം എത്തിക്കുന്നതിനു മുന്പുള്ള ഇടവേളയില് പ്രാഥമികമായി ചെയ്യുന്ന ജീവന്രക്ഷാ ഉപാധികള് ആണ് പ്രാഥമിക ശുശ്രൂഷ എന്ന് പൊതുവില് പറയാം എങ്കിലും ഇവിടെ മിനിറ്റുകള് മാത്രമാണ് ഇടപെടല് നടത്താന് കിട്ടുക എന്നത് കൊണ്ട് ഇതൊരു ജീവന്രക്ഷാ ഉപാധി തന്നെയാണ്. ഉചിതമായി ഇടപെട്ടാല് വിലപ്പെട്ട ഒരു ജീവന് പൊലിയാതെ കാത്തു സൂക്ഷിക്കാനാവും.

ഇത്തരം അവസരത്തില് നല്കേണ്ട പ്രഥമശുശ്രൂഷയില് പല രീതികളും ഉണ്ടെങ്കിലും “റെഡ്‌ ക്രോസ്” നിര്ദ്ദേശിക്കുന്ന “five-and-five” approach അനുവര്ത്തിക്കുന്നത് ഉചിതം ആയിരിക്കും എന്ന് കരുതുന്നു.

എന്താണ് ചെയ്യാന് പോവുന്നത് എന്ന് അപകടത്തില് പെട്ട ആളോട് പറഞ്ഞു കൊണ്ട് പ്രവര്ത്തിക്കാന് തുടങ്ങുക.

രോഗിയുടെ പുറകില് നിന്ന് കൊണ്ട് ഉള്ള രണ്ടു പ്രക്രിയകള് ആണ് ഇതില്പ്രധാനം,

🌟 5 പ്രാവശ്യം രോഗിയുടെ തോളുകള്ക്ക് ഇടയില് പുറത്തു കയ്യുടെ പാത്തി (heel of your hand) കൊണ്ട് അത്യാവശ്യം ശക്തി ആയി മുന്പോട്ടു പ്രഹരം ഏല്പ്പിക്കുന്നതാണ് ആദ്യ നടപടി. (Give 5 back blows)

🌟 Give 5 abdominal thrusts- 5 പ്രാവശ്യം abdominal thrusts (Heimlich maneuver) അഥവാ രോഗിയുടെ വയറിനു മുകളില് കൈകള് ഉപയോഗിച്ച് മുകളിലേക്ക് ഉള്ള ദിശയില് പ്രയോഗിക്കുന്ന മര്ദ്ദം.(ഇതെങ്ങനെയാണെന്ന് വിശദീകരിക്കാം കൂടാതെ ചിത്രങ്ങളും വീഡിയോയും കാണാനായി കമന്റ് ബോക്സ് നോക്കുക.)

🌟തടസ്സം ഉണ്ടാക്കുന്ന വസ്തു പുറത്തു വരുന്നത് വരെ / ശരിയായ വൈദ്യ സഹായം കിട്ടുന്നത് വരെ ഈ രണ്ടു പ്രക്രിയകളും ( 5 back blows – 5 abdominal thrusts) ഒന്നിടവിട്ട് ആവര്ത്തിക്കുക ആണ് വേണ്ടത്.

പ്രധാനപ്പെട്ട നടപടി ആയ Heimlich maneuver ചെയ്യേണ്ടത് എങ്ങനെ ?

ഈ പ്രക്രിയ കണ്ടെത്തിയ ഡോക്ടര് ഹെംലിക്കിന്റെ വാക്കുകള് ആണ് ലേഖനത്തിന്റെ തുടക്കത്തില് വിവരിച്ചത്.

രോഗിയുടെ പുറകില്‍ നിന്ന് കൊണ്ട് മുന്പിലോട്ടു കൈകള്‍ ചുറ്റി പിടിക്കുക.നിങ്ങളുടെ കാലുകള്‍ അല്പം അകറ്റി നിന്ന് കൊണ്ട് സന്തുലനാവസ്ഥയില്‍ ആയിരിക്കണം നില്‍ക്കേണ്ടത്. രോഗിയെ അല്പം മുന്‍പോട്ടു കുനിച്ചു നിര്‍ത്തുക.

രണ്ടു കൈകളും വയറിനു/പുക്കിളിനു മുകളിലായി, വാരിയെല്ലിനു താഴെ ആയി ചുറ്റി പിടിച്ചു കൊണ്ട് വേണം ഇത് ചെയ്യാന്‍.അതിനായി വശം ഉള്ള കൈ കൊണ്ട് (dominant hand ) കൊണ്ട് ഒരു മുഷ്ടി ഉണ്ടാക്കുക, തള്ള വിരല്‍ മുഷ്ട്ടിക്കു ഉള്ളില്‍ആയി വേണം വരാന്‍, മറ്റേ കൈ ഇതിനു മുകളില്‍ ആയി പിടിച്ചു കൊണ്ട് ചുറ്റി പിടിക്കുക.

ഇതിനു ശേഷം ആണ് വയറിനു മുകളില്‍ Heimlich maneuver എന്ന് വിളിക്കപെടുന്ന പ്രക്രിയ ചെയ്യേണ്ടത്.

ചുറ്റി പിടിച്ച കൈകള്‍ അകത്തേക്കും മുകളിലേക്കും ഉള്ള ദിശയില്‍ ശക്തിയില്‍ചലിപ്പിച്ചു Thrust കൊടുക്കുക ആണ് ചെയ്യേണ്ടത്. ഇംഗ്ലീഷ് അക്ഷരം ” J ” യുടെ ആകൃതിയില്‍ ഉള്ള ദിശയില്‍, മുകളിലോട്ടു ആയിരിക്കണം ഈ മര്‍ദ്ദം കൊടുക്കുന്ന പ്രക്രിയ.

രോഗിയെ പുറകില്‍ നിന്ന് മുകളിലേക്ക് പിടിച്ചു ഉയര്‍ത്തുന്നത് പോലെ ശക്തിയില്‍ വേണം ഈ പ്രക്രിയ ചെയ്യാന്‍.

അടുപ്പിച്ചു അടുപ്പിച്ചു അഞ്ചു പ്രാവശ്യം ഇത് ചെയ്യുക.അതിനു ശേഷം ഈ പ്രക്രിയ ഫലപ്രദം ആയാല്‍ രോഗി ചുമച്ചു കൊണ്ട് തടസ്സം ഉണ്ടാക്കുന്ന വസ്തു വെളിയില്‍ എടുക്കുന്നതായി കാണാം.

പ്രാഥമിക ശുശ്രൂഷകളെ കുറിച്ച് നമ്മുടെ ജനതയുടെ അവബോധം വളരെ കുറവാണെന്ന് പലപ്പോളും തോന്നിയിട്ടുണ്ട്,ഈ അറിവ് അമൂല്യമാണ്‌ വായിച്ചു മനസ്സിലാക്കുകയും,മറ്റുള്ളവര്ക്ക് പകര്ന്നു കൊടുക്കുകയും ചെയ്യണം എന്ന് കൂടി അഭ്യര്ത്ഥിക്കുന്നു.

🌟ഇതേ ജീവന് രക്ഷാ നടപടികള് കൊച്ചു കുട്ടികളില് /അബോധാവസ്ഥയിലായ രോഗിയില് / സ്വയം ചെയ്യുന്നത്/ ഗര്ഭിണികളില്/ വത്യസ്തമായാണ്. അതെങ്ങനെയെന്നുള്ള ലേഖനം പിന്നീട് ഇന്ഫോ ക്ലിനിക്കില്പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
ആരോഗ്യ അവബോധം

95 ലേഖനങ്ങൾ

പൊതുജനാരോഗ്യം

64 ലേഖനങ്ങൾ

കിംവദന്തികൾ

44 ലേഖനങ്ങൾ

Hoax

39 ലേഖനങ്ങൾ

Medicine

39 ലേഖനങ്ങൾ

ശിശുപരിപാലനം

37 ലേഖനങ്ങൾ

Infectious Diseases

35 ലേഖനങ്ങൾ

Pediatrics

33 ലേഖനങ്ങൾ

Life Style

28 ലേഖനങ്ങൾ

Preventive Medicine

26 ലേഖനങ്ങൾ