· 5 മിനിറ്റ് വായന

19.4.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകമാകെ രോഗമുക്തി നേടിയവരുടെ എണ്ണം ആറുലക്ഷം അടുക്കുന്നു.

ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ജർമനിയിൽ, സുഖം പ്രാപിച്ചവരുടെ എണ്ണം 85,000 കടന്നു. ചൈന, സ്പെയിൻ എന്നിവിടങ്ങളിൽ ഏതാണ്ട് 75,000 ലധികം പേർ രോഗമുക്തി നേടി. അമേരിക്കയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 70,000 അടുക്കുന്നു. ഇറാനിൽ 55,000 കടന്നു. ഇറ്റലിയിൽ 45,000 അടുക്കുന്നു. ഫ്രാൻസിൽ 35,000 കടന്നു. സ്വിറ്റ്സർലണ്ടിൽ 17,000 കടന്നു. തുർക്കി, ബ്രസീൽ, കാനഡ, ഓസ്ട്രിയ എന്നിവിടങ്ങളിൽ 10,000 കടന്നു.

ലോകമാകെ രോഗബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിൽ, സംഖ്യ 7.3 ലക്ഷം കഴിഞ്ഞു.

ലോകമാകെ മരണസംഖ്യ 1.6 ലക്ഷം കടന്നു. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നതും അമേരിക്കയിൽ, മരണസംഖ്യ 39,000 കവിഞ്ഞു.

അമേരിക്കയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 29,000 ലധികം കേസുകളും 1,800 ലധികം മരണങ്ങളും.

യൂറോപ്പിൽ മിക്ക രാജ്യങ്ങളിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. എന്നാൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ എണ്ണത്തിൽ UK ഉയർന്നുതന്നെ നിൽക്കുന്നു. അവിടെ ഇന്നലെയും തൊള്ളായിരത്തോളം മരണങ്ങൾ.

ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, തുർക്കി എന്നിവിടങ്ങളിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് നാലായിരത്തിൽ താഴെ കേസുകൾ മാത്രം. ഇതിൽ ആദ്യ മൂന്നു രാജ്യങ്ങളിൽ മരണസംഖ്യ ക്രമേണ കുറഞ്ഞു വരുന്നതായി കാണുന്നു.

ഇറ്റലിയിൽ മരണസംഖ്യ 23,000 കവിഞ്ഞു. സ്പെയിനിൽ മരണസംഖ്യ 20,000 കടന്നു. ഫ്രാൻസിൽ മരണസംഖ്യ 20,000 അടുക്കുന്നു. ബ്രിട്ടനിൽ മരണസംഖ്യ 15,000 കടന്നു. ബെൽജിയത്തിൽ മരണസംഖ്യ 5,500 അടുക്കുന്നു. ജർമനിയിൽ മരണസംഖ്യ 4,500 കവിഞ്ഞു. നെതർലൻഡ്സിൽ 3,500 ഉം തുർക്കിയിൽ 1,800 ഉം സ്വീഡനിൽ 1,500 ഉം സ്വിറ്റ്സർലണ്ടിൽ 1,300 ഉം കടന്നു.

റഷ്യയിൽ കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,500 ലധികം കേസുകളും 40 മരണങ്ങളും. ഇതുവരെ ആകെ 36,000 ലധികം കേസുകളിൽനിന്ന് മുന്നൂറിലധികം മരണങ്ങൾ. നിലവിലെ അവസ്ഥയിൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ മരണ നിരക്ക് താരതമ്യേന കുറവാണ്.

ഇറാനിൽ മരണസംഖ്യ 5,000 കടന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എൺപതിനായിരത്തിലധികം കേസുകൾ.

ബ്രസീലിൽ ഇന്നലെയും മൂവായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആകെ 36,000 ലധികം കേസുകളിൽ നിന്ന് 2,300 ലധികം മരണങ്ങൾ.

കാനഡയിൽ ഇതുവരെ 33,000 ലധികം കേസുകളിൽ നിന്ന് 1,400 ലധികം മരണങ്ങൾ.

പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാൻ കൂടി.

ഒരു ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ: ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, യുകെ, ജർമ്മനി

80,000 – 85,000 കേസുകൾ: ചൈന, തുർക്കി, ഇറാൻ

30,000 – 40,000 കേസുകൾ: ബെൽജിയം, റഷ്യ, ബ്രസീൽ, കാനഡ, നെതർലാൻഡ്സ്

സ്വിറ്റ്സർലണ്ട് – 27,000 ലധികം കേസുകൾ

10,000 – 20,000 കേസുകൾ: പോർച്ചുഗൽ, ഇന്ത്യ, അയർലണ്ട്, ഓസ്ട്രിയ, പെറു, സ്വീഡൻ, ഇസ്രയേൽ, സൗത്ത് കൊറിയ, ജപ്പാൻ

സൗദി അറേബ്യയിൽ കേസുകൾ കൂടി വരികയാണ്. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകൾ. ഇതുവരെ ആകെ 8,200 ലധികം കേസുകളിൽ നിന്ന് 90 ലധികം മരണങ്ങൾ.

പാകിസ്ഥാനിൽ ഇതുവരെ ആകെ 7,500 ഉം UAE 6,300 ഉം ഖത്തറിൽ 5,000 ഉം കേസുകൾ കടന്നു.

ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വുഹാനിൽ മുൻപ് റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന വീടുകളിലും മറ്റും സംഭവിച്ച മരണങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തിയതാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ ചൈനയിലെ മരണ സംഖ്യ 4642. ചൈന പുറത്തു വിടുന്ന കണക്കുകൾ സുതാര്യമല്ല എന്ന ആരോപണം മുൻപ് തന്നെ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമായിരുന്നു ഇന്നലെ. ഇന്നലെ മാത്രം 1300-ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ഇന്ത്യയിലെ ആകെ കേസുകൾ 15,000 കടന്നു. മഹാരാഷ്ട്രയിൽ ഇന്നലെ 300 ലധികവും ഗുജറാത്തിൽ 250 ലധികവും ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 100 ലധികവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളേക്കാൾ കൂടുതലായിരുന്നു ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ്. എന്നാൽ മധ്യപ്രദേശിൽ കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കേസുകൾ കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്.

ഇന്ത്യയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 2500 അടുക്കുന്നു.

ഇന്ത്യയിൽ ഗ്രാഫിന്റെ കേർവ് ഫ്ലാറ്റ് ആയി എന്ന വിലയിരുത്തൽ നടത്താൻ സമയം ആയിട്ടില്ല. കാരണം പല സംസ്ഥാനങ്ങളിലും ഇപ്പോഴും കേസുകൾ കൂടിക്കൊണ്ടിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ പുതിയ കേസുകളിൽ ഉണ്ടാകുന്ന കുറവ് പരിഗണിച്ച് കേർവ് ഫ്ലാറ്റ് ആയി എന്ന അനുമാനത്തിൽ എത്തിയാൽ വിലയിരുത്തൽ തെറ്റാൻ സാധ്യതയുണ്ട്. എങ്കിലും പുതിയ കേസുകളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നില്ല എന്നത് ഒരു ആശ്വാസമാണ്.

കേരളത്തിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് നാല് കേസുകൾ. ഈ ഘട്ടത്തിൽ കേർവ് കുത്തനെ താഴോട്ട് വന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. നിലവിൽ വളരെ ആശ്വക്കാവുന്ന അവസ്ഥ. പല ജില്ലകളിലും നിയന്ത്രണങ്ങളിൽ അയവു വരുത്താൻ പോവുകയാണ്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരാൾക്ക് രോഗം ലഭിച്ചാൽ അതിനൊരു പ്രധാന കാരണം അയാളുടെ അശ്രദ്ധ കൂടിയാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് പ്രതിരോധം ശക്തമാക്കണം. നമ്മൾ ഇടപെടുന്ന സ്ഥലങ്ങളിൽ വൈറസ് ഉണ്ടായാൽ പോലും നമ്മുടെ ശരീരത്തിൽ വൈറസ് കയറരുത് എന്നതാവണം ലക്ഷ്യം. അതിനായി വ്യക്തിശുചിത്വം, ശാരീരിക അകലം എന്നീ കാര്യങ്ങളിൽ ഉപേക്ഷ പാടില്ല. പുതിയ കണക്കുകൾ അവലോകനം ചെയ്യുന്ന നമ്മൾ ഈ കാര്യം മറക്കാൻ പാടില്ല. അങ്ങനെ വന്നാൽ നമ്മൾ ഏതു നിമിഷവും പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകും എന്ന് മറക്കരുത്. അതായത് തനിക്ക് അസുഖം വരാതിരിക്കുക എന്നത് തന്റെ ഉത്തരവാദിത്തം കൂടിയാണ് എന്ന് ഓരോരുത്തരും തിരിച്ചറിയണം.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ