· 7 മിനിറ്റ് വായന

20.4.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
കൊവിഡ് 19: ലോകം ഇന്നലെ (19/4/20)
ലോകത്ത് ആകെ രോഗികളുടെ എണ്ണം 24 ലക്ഷത്തിന് മുകളിൽ. ഇതിനകം രോഗമുക്തി നേടിയവർ 6.16 ലക്ഷത്തിലധികം. മരിച്ചവർ 1.65 ലക്ഷം കവിഞ്ഞു.
ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 75,000 ന് മുകളിൽ. ഇന്നലെ മാത്രം മരണങ്ങൾ 5000 ത്തിനടുത്ത്.
ഏറ്റവും കൂടുതൽ കേസുകളുള്ളതും ആളുകൾ മരണപ്പെടുന്നതും അമേരിക്കയിൽ.
ഒരു ലക്ഷത്തിന് മുകളിൽ കേസുള്ള രാജ്യങ്ങൾ- അമേരിക്ക, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, യുകെ.
അൻപതിനായിരത്തിനു മുകളിൽ കേസുള്ള രാജ്യങ്ങൾ – ചൈന, ഇറാൻ, തുർക്കി.
ഇരുപതിനായിരത്തിന് മുകളിൽ കേസുള്ള രാജ്യങ്ങൾ- ബെൽജിയം, ബ്രസിൽ, കാനഡ, നെതർലന്റ്സ്, സ്വിസർലൻഡ്, റഷ്യ, പോർട്ടുഗൽ
പതിനായിരത്തിനു മുകളിൽ കേസുള്ള രാജ്യങ്ങൾ – ആസ്ട്രിയ, അയർലണ്ട്, ഇസ്രായേൽ, ഇന്ത്യ, സ്വീഡൻ, പെറു, സൗത്ത് കൊറിയ, ജപ്പാൻ
ഏറ്റവും കൂടുതൽ ആളുകൾ രോഗമുക്തി നേടിയത് ജർമനിയിൽ നിന്നും.
യൂറോപ്യൻ രാജ്യങ്ങളിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞുവരുന്നുണ്ട്.
അമേരിക്കയിൽ ഇതുവരെ 7,63,000 ലധികം കേസുകൾ. ഇന്നലെ മാത്രം 25,000 ത്തിൽ അധികം പുതിയ കേസുകൾ. ഇന്നലെ മാത്രം 1500-ന് മുകളിൽ മരണങ്ങൾ. 71000-ൽ പരം ആളുകൾ രോഗമുക്തരായി. മരണം, 40000-ലധികം.
സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4000 ൽ പരം കേസുകളും 400-ലധികം മരണങ്ങളും. ഇതോടെ ആകെ കേസുകളുടെ എണ്ണം 198000 കടന്നു. മരണസംഖ്യ 20,000 ത്തിന് മുകളിൽ. 77,000 ൽ കൂടുതൽ ആളുകൾ രോഗമുക്തി നേടി.
ഇറ്റലിയിൽ ഇന്നലെ 3000 ൽ പരം കേസുകളും 430 ൽ പരം മരണങ്ങളും. ആകെ കേസുകളുടെ എണ്ണം 1,78,000 കവിഞ്ഞു. ആകെ മരണസംഖ്യ 23, 000 കവിഞ്ഞു. 47,000-ലധികം പേർ രോഗമുക്തി നേടി.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1000ൽ അധികം പുതിയ കേസുകൾ. ഇന്നലെ മാത്രം മരണങ്ങൾ 400-ന് അടുത്ത്. ഇതുവരെ ആകെ 1,52, 000 ൽ പരം കേസുകളിൽ നിന്ന് മരണങ്ങൾ 19, 000 ന് മുകളിൽ.
ജർമനിയിൽ ഇതുവരെ ആകെ കേസുകളുടെ എണ്ണം 1,45,000 കടന്നു. 88000 ആളുകൾ രോഗമുക്തി നേടി. ആകെ മരണങ്ങൾ 4,600 കടന്നു. ഇന്നലെ മാത്രം 104 മരണങ്ങൾ.
യു കെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5500 ലധികം പുതിയ കേസുകളും 600നടുത്ത് മരണങ്ങളും. ഇതുവരെ ആകെ മരണങ്ങൾ 16,000 ത്തിന് മുകളിൽ.
ഇറാനിൽ ആകെ കേസുകളുടെ എണ്ണം 82,000 കടന്നു. മരണസംഖ്യ 5000 കടന്നു.
തുർക്കിയിൽ കേസുകളുടെ എണ്ണം 86000 കടന്നു. ഇന്നലെ മാത്രം 4000 നടുത്ത് കേസുകൾ. ആകെ മരണസംഖ്യ 2000 ന് മുകളിൽ.
ബെൽജിയത്തിൽ ആകെ 38, 000 ൽ പരം കേസുകളിൽ നിന്ന് 5600 ന് മുകളിൽ മരണം. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 അധികം മരണങ്ങൾ.
നെതർലാൻഡ്സ്, ആകെ കേസുകൾ 32,000 കവിഞ്ഞു. മരണസംഖ്യ 3600 കടന്നു.
ബ്രസീലിൽ 38,000-ൽ പരം കേസുകളിൽ നിന്ന് 2,400-ന് മുകളിൽ മരണങ്ങൾ.
കാനഡയിൽ ആകെ മരണം 1500 കടന്നു. ആകെ കേസുകൾ 35,000 കടന്നു.
റഷ്യയിൽ 42000-ന് മുകളിൽ കേസുകളിൽ നിന്നായി 361 മരണങ്ങൾ.
പാക്കിസ്ഥാനിൽ ഇതുവരെ 8300-ൽ പരം കേസുകളിൽ നിന്ന് 168 മരണങ്ങൾ.
സൗദി അറേബ്യയിൽ 9300-ന് മുകളിൽ കേസുകളിൽ നിന്ന് 97 മരണങ്ങൾ.
UAE, 6700 ൽ പരം കേസുകളിൽ നിന്ന് 41 മരണങ്ങൾ.
ഖത്തറിൽ ഇതുവരെ 5000-ലധികം കേസുകളിൽ നിന്ന് 8 മരണങ്ങൾ.
ബഹ്റിനിൽ 1880 ലധികം കേസുകളിൽനിന്ന് 7 മരണങ്ങൾ.
കുവൈറ്റിൽ ആകെ കേസുകൾ 1900 കടന്നു.7 മരണം.
ഒമാനിൽ ആകെ കേസുകൾ 1200 ൽ പരം കേസുകളിൽ നിന്ന് 7 മരണങ്ങൾ
മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്യപെട്ട വുഹാനെ ചൈന ‘ലോ റിസ്ക്ക്’ ഏരിയ ആയി പ്രഖ്യാപിച്ചു.
കൂടുതൽ ടെസ്റ്റുകൾ ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഇക്വഡോറിൽ നിന്നുള്ള റിപ്പോർട്ട് കാണിക്കുന്നത്. അവിടുത്തെ പ്രധാന നഗരമായ ഗയാക്വിലിൽ മൃതദേഹങ്ങൾ കുന്നുകൂടി തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള സാഹചര്യമാണ്. ഇക്കഴിഞ്ഞ മാസം മാത്രം അവിടെ മരിച്ചു വീണത് 6700 ഓളം പേരാണ്. പക്ഷെ,കൃത്യമായ ടെസ്റ്റിംഗ് നടക്കാത്തത് മൂലം കണക്ക് പ്രകാരം കോവിഡ് കാരണം മരണപ്പെട്ടവർ 456 മാത്രമാണ്.
ഇന്ത്യയിൽ ലോക്ക് ഡൗൺ 26 ദിവസം പിന്നിടുമ്പോൾ ഏറ്റവുമധികം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമായിരുന്നു ഇന്നലെ.1600 ഓളം.
മഹാരാഷ്ട്രയിൽ മാത്രം 550-ലധികം പുതിയ രോഗികൾ. ഗുജറാത്തിലത് 360-ലധികമാണ്. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നൂറിലധികം പുതിയ രോഗികളെ ഇന്നലെ കണ്ടെത്തി.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 17,300 ഓളം. ലോകത്തെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ പതിനേഴാം സ്ഥാനത്ത്.
ഇതുവരെ 550 ലധികം മരണങ്ങൾ ഉണ്ടായി. 2800 ഓളം പേർ രോഗമുക്തി നേടുകയും ചെയ്തു.
മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 4,200 ആയി. ഡൽഹിയിൽ 2000 കടന്നു. ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആയിരത്തിലധികം രോഗികളുണ്ട്.
കേരളത്തിൽ ഇന്നലെ പുതുതായി രണ്ടു രോഗികൾ മാത്രം. ആകെ രോഗികളുടെ എണ്ണം 401 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 270 ആണ്.
ലോക്ക് ഡൗൺ 26 ദിവസം കഴിയുമ്പോഴും ഇന്ത്യയിൽ പുതിയ രോഗികളുടെ എണ്ണം കൂടുന്നത് എന്തുകൊണ്ടാണെന്ന സംശയം പലർക്കും ഉണ്ടാവും. അതിന് കൃത്യമായ ഉത്തരം നൽകാൻ പ്രയാസമാണ്. അതിന് പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ടാവാം.
ഒന്ന്, ലോക്ക് ഡൗൺ കൃത്യമായി പാലിക്കപ്പെടുന്നില്ല അല്ലെങ്കിൽ സാമൂഹിക അകലവും വ്യക്തിശുചിത്വവും പലയിടങ്ങളിലും കാര്യക്ഷമമാകുന്നില്ല. രണ്ട്, കൂടുതൽ ടെസ്റ്റുകൾ ചെയ്തു തുടങ്ങിയപ്പോൾ കൂടുതൽ രോഗികൾ കണ്ടെത്തുന്നത് ആവാം. രണ്ടാഴ്ച മുമ്പ് ചെയ്തിരുന്നതിനേക്കാൾ വളരെയധികം ടെസ്റ്റുകൾ ഇപ്പോൾ ദിവസവും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 37,000-ലധികം ടെസ്റ്റുകൾ ചെയ്തതായി ICMR പറയുന്നുണ്ട്. ഇതുവരെ ആകെ 3,84,000 ലധികം ടെസ്റ്റുകൾ. ചിലപ്പോൾ ഈ രണ്ടു കാരണങ്ങളും ഉണ്ടാവാം. രണ്ടാമത്തേതാണ് കാരണമെങ്കിൽ എങ്കിൽ അടുത്ത ആഴ്ചകളിൽ പുതിയ രോഗികളുടെ എണ്ണം കുറയാൻ തന്നെയാണ് സാധ്യത
കേരളത്തിൽ ഇന്നു മുതൽ പലയിടങ്ങളിലും ഉപാധികളോടെയുള്ള ഇളവുകൾ പ്രാബല്യത്തിൽ വരികയാണ്. ബാർബർ ഷോപ്പുകളും കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകളും നിയന്ത്രണങ്ങളോടെ വീണ്ടും തുടങ്ങുന്നുണ്ട്.
നമ്മൾ ഓർക്കേണ്ടത്, നമ്മൾ വിജയിച്ച ജനതയല്ല. കാരണം നമുക്കു മാത്രമായിട്ട് ഒരു വിജയം ഉണ്ടാവുകയില്ല. നമ്മൾ നല്ല ഒരു മാതൃക കാണിച്ച ജനതയാണ്. ആ മാതൃക ഇനിയും തുടർന്ന് കാണിക്കേണ്ട ഉത്തരവാദിത്തം കൂടി നമുക്ക് ഓരോരുത്തർക്കും ഉണ്ട്.
ലോക്ക് ഡൗൺ ഇളവുകളിൽ ഏറ്റവും ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും തന്നെ നമ്മൾ പെരുമാറേണ്ടതാണ്. പലർക്കും പല ആവശ്യങ്ങൾക്കായി പുറത്തു പോകേണ്ട കാര്യമുണ്ടാവും. ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ടത്, പുറത്തുപോകുമ്പോൾ സാധിക്കുമെങ്കിൽ മാസ്ക് ധരിക്കുക, പുറത്ത് പോയിട്ട് തിരിച്ചു വരുന്നവർ കൈകൾ സോപ്പിട്ട് കഴുകിയതിനു ശേഷം മാത്രമേ വീട്ടുപകരണങ്ങളിലൊക്കെ തൊടാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടുള്ളൂ. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
കൊറോണയുടെ വരവ് നമ്മെ പഠിപ്പിച്ച നിരവധി പാഠങ്ങളുണ്ട്. അവയിൽ പലതും നിത്യജീവിതത്തിൽ നമ്മൾ തുടരേണ്ടതുമാണ്. അതിൻ്റെയൊക്കെ ഒരു റിഹേഴ്സൽ കൂടിയാണ് ഈ ഇളവ് കാലമെന്ന ചിന്തയോടെ… ടീം ഇൻഫോ ക്ലിനിക്

 

ലേഖകർ
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ