· 5 മിനിറ്റ് വായന

25.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകം ഇന്നലെ (മാർച്ച് 24)…?

?ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടായിരത്തിൽ കൂടുതൽ മരണങ്ങൾ.

?ചൈന, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഫ്രാൻസിലും മരണസംഖ്യ ആയിരം കടന്നു. ഇറാനിലും മരണസംഖ്യ 2000 കടന്നു.

? ആദ്യ ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്നത് ഏകദേശം മൂന്നുമാസം, അടുത്ത ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്ന കാലാവധി 12 ദിവസം, അടുത്ത ഒരു ലക്ഷം റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്ന സമയം നാല് ദിവസം, കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ. അതായത് ആകെ കേസുകൾ നാലുലക്ഷം കഴിഞ്ഞു. ഇതുവരെ മരണസംഖ്യ 18,800 കഴിഞ്ഞു.

അമേരിക്കയിൽ കേസുകളുടെ സംഖ്യ ഉയരുകയാണ്. വ്യാപകമായ പരിശോധനകൾ നടക്കുന്നുണ്ട്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9200 ലധികം കേസുകളും 132 മരണങ്ങളും. ഇതുവരെ ആകെ 53000 ലധികം കേസുകളിൽ നിന്ന് 650 ലധികം മരണങ്ങൾ. യൂറോപ്പിന് പിന്നാലെ അടുത്ത ഏപ്പസെന്റർ ആവാനുള്ള സാധ്യതയുണ്ട്.

ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 743 മരണങ്ങൾ, ഇതുവരെ 6800 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5000 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 69000 കവിഞ്ഞു.

സ്പെയിനിൽ ഇന്നലെ മാത്രം 680 മരണങ്ങൾ. ഇതോടെ മരണസംഖ്യ 2900 കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട ചെയ്യപ്പെട്ട 6900 ലധികം കേസുകളടക്കം ആകെ 39000 ലധികം കേസുകൾ

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3930 ലധികം കേസുകൾ, മരണങ്ങൾ 34. ഇതുവരെ ആകെ 32900 ലധികം കേസുകളിൽ നിന്ന് 157 മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2400 ലധികം കേസുകളും 240 ലധികം മരണങ്ങളും. ഇതുവരെ ആകെ 22300 ലധികം കേസുകളും 1100 മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 1400 ലധികം കേസുകളും 80 ലധികം മരണങ്ങളും. ഇതുവരെ ആകെ 8000 ലധികം കേസുകളിൽ നിന്നും 422 മരണങ്ങൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1000 ലധികം കേസുകൾ, 2 മരണങ്ങൾ. ഇതുവരെ ആകെ 9800 ലധികം കേസുകളിൽ നിന്ന് 122 മരണങ്ങൾ.

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 800 ലധികം കേസുകളും 63 മരണങ്ങളും. ഇതുവരെ ആകെ 5500 ലധികം കേസുകളിൽ നിന്ന് 276 മരണങ്ങൾ.

ബെൽജിയത്തിൽ ഇന്നലെ മാത്രം 500 ലധികം കേസുകൾ, 34 മരണങ്ങൾ. ഇതുവരെ ആകെ 4200 ലധികം കേസുകളിൽ നിന്ന് 132 മരണങ്ങൾ.

ഓസ്‌ട്രിയയിൽ ഇന്നലെ 800 ലധികം കേസുകൾ, 7 മരണങ്ങൾ. ഇതുവരെയാകെ 5200 ലധികം കേസുകളിൽ നിന്ന് 28 മരണങ്ങൾ.

നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 152 കേസുകളും 2 മരണങ്ങളും. ഇതോടെ ആകെ കേസുകൾ 2700 കടന്നു, മരണസംഖ്യ 12.

പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകളും 10 മരണങ്ങളും. ഇതോടെ 2300 ലധികം കേസുകളിൽനിന്ന് 33 മരണങ്ങൾ.

സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 240 കേസുകളും 9 മരണങ്ങളും. ഇതോടെ 2200 ലധികം കേസുകളിൽ നിന്ന് 36 മരണങ്ങൾ.

ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 158 കേസുകൾ. ഇതുവരെ ആകെ 12
300 ലധികം കേസുകളിൽ നിന്ന് 3 മരണം.

തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 343 കേസുകളും 7 മരണങ്ങളും. ഇതുവരെ 1800ലധികം കേസുകളിൽ നിന്ന് 44 മരണങ്ങൾ.

കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 700 കേസുകളും 2 മരണവും. ഇതോടെ 2700 ലധികം കേസുകളിൽനിന്ന് 26 മരണങ്ങൾ.

ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 270 ലധികം കേസുകൾ. ഇതുവരെ 2200 ലധികം കേസുകളിൽ നിന്ന് 46 മരണങ്ങൾ.

ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1700 ലധികം, 122 മരണങ്ങൾ. ആകെ കേസുകൾ 24800 കടന്നു, മരണം 1934.

ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 488 കേസുകൾ. ഇതുവരെ 1900 ലധികം കേസുകളിൽനിന്ന് 3 മരണം.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 76 കേസുകൾ, 9 മരണങ്ങൾ. അവിടെ ഇതുവരെ 9000 ലധികം കേസുകളിൽ നിന്ന് 120 മരണങ്ങൾ.

പാകിസ്താനിൽ ഇതുവരെ 972 കേസുകളിൽ നിന്ന് ഒരു മരണം

ചൈനയിൽ ഇതുവരെ ആകെ 81000 ലധികം കേസുകളിൽ നിന്ന് 3277 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 73000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1600 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.

പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 7, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 28, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 87.

?ജപ്പാൻ, ഓസ്ട്രേലിയ, മലേഷ്യ, ഡെന്മാർക്ക്, അയർലണ്ട്, ലക്സംബർഗ്, ഇക്വഡോർ എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

?ഓസ്ട്രേലിയ, അയർലൻഡ്, ലക്സംബർഗ്, റൊമാനിയ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 200 ൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

മലേഷ്യ, ഡെൻമാർക്ക്, ചിലി, പോളണ്ട്, തായ്‌ലൻഡ്, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 24.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

? ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെച്ചു.

? സന്നദ്ധ സേവനത്തിനായി രണ്ടര ലക്ഷം പേരെ ക്ഷണിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാർ.

?ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള പിഴ വർധിപ്പിച്ച് ഇറ്റലി, 400 യൂറോ മുതൽ 3000 യൂറോ വരെ പിഴ.

? റുമേനിയ ഇലക്ട്രോണിക് സർവൈലൻസ് ഏർപ്പെടുത്തി, പോലീസിൻറെ സഹായത്തിന് സൈന്യത്തെ വിന്യസിച്ചു.

? ഹാവാർഡ് യൂണിവേഴ്സിറ്റി അധ്യക്ഷൻ ലോറൻസ് ബക്കൗഉം ഭാര്യയും കോവിഡ് 19 പോസിറ്റീവ് ആയതായി പരിശോധനാ ഫലങ്ങൾ

? മെഡിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ സൗത്ത് കൊറിയയുടെ സഹായമഭ്യർത്ഥിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് എന്ന് വാർത്തകൾ.

? ന്യൂസിലൻഡ് ഒരുമാസം നീളുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

? ഈജിപ്ത് രണ്ടാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു.

? തായ്‌ലൻഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

?ലോകരാജ്യങ്ങൾ എല്ലാം അതീവ ജാഗ്രത പുലർത്തുകയാണ്. ബഹു ഭൂരിപക്ഷം രാജ്യങ്ങളും രാജ്യാതിർത്തി അടച്ചുകഴിഞ്ഞു. പല രാജ്യങ്ങളിലും കർഫ്യൂ അല്ലെങ്കിൽ ലോക്ക് ഡൗൺ നിലവിലുണ്ട്. ലോകമൊന്നടങ്കം ഈ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്, പിടിച്ചുനിൽക്കാൻ, കരകയറാൻ വേണ്ടിയുള്ള പോരാട്ടത്തിൽ.

?️മാസ്ക് ധരിച്ചാൽ സുരക്ഷിതത്വം കിട്ടും എന്ന ചിന്താഗതി വർധിക്കുകയാണ്. തികച്ചും തെറ്റായ ധാരണയാണ് ഇത്.

?വൈറസ് ബാധ ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന ചെറുതുള്ളികൾ മറ്റൊരാളുടെ ശരീരത്തിൽ (പ്രധാനമായും മൂക്ക്, വായ, കണ്ണ്) പ്രവേശിക്കുമ്പോൾ ആണ് അസുഖ സാധ്യത ഉണ്ടാവുന്നത്. രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ അസുഖം പകർന്നു നൽകാൻ ശേഷിയുണ്ടാകും. അതായത് അടുത്ത് ഇടപഴകുന്നവർക്ക് മാത്രം അസുഖം പകരാൻ സാധ്യത ഉണ്ട്. അതുപോലെതന്നെ വൈറസ് ബാധ ഉള്ള ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറു തുള്ളികൾ ചില പ്രതലങ്ങളിൽ പറ്റി പിടിച്ചിരിക്കാനും, മറ്റൊരാൾ അവിടെ സ്പർശിച്ച ശേഷം മുഖത്ത് സ്പർശിക്കുമ്പോൾ അസുഖം ലഭിക്കാനുള്ള സാധ്യത ഉണ്ടാകുന്നു.

?ഏറ്റവും പ്രധാനപ്പെട്ട കാര്യം ശാരീരിക അകലം പാലിക്കുക എന്നതാണ്. ഒന്നിൽ കൂടുതൽ മീറ്റർ അകലം ഉണ്ടെങ്കിൽ നന്നായിരിക്കും. രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നതാണ്. നമ്മൾ സ്പർശിക്കുന്ന പ്രതലത്തിൽ വൈറസ് ഉണ്ടെങ്കിലും നമ്മുടെ ശരീരത്തിൽ എത്താൻ പാടില്ല എന്നതാവണം ലക്ഷ്യം. അതുകൊണ്ട് കൈകൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.

?️ഇതിനുപകരം മാസ്ക് ഉപയോഗിക്കുന്നതിൽ പ്രയോജനം കാര്യമായി ലഭിക്കില്ല. പലരും തുണികൾ കൊണ്ടുള്ള മാസ്ക് ഉപയോഗിക്കുന്നത് കണ്ടു. ഇത് യാതൊരു രീതിയിലുള്ള പ്രയോജനം തരുന്നില്ല എന്നതാണ് സത്യം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറച്ചുപിടിക്കുന്ന പ്രയോജനം ലഭിച്ചേക്കും എന്ന് മാത്രം. വൈറസ് ഉള്ളിലേക്ക് കയറുന്ന കാര്യത്തിൽ കാര്യമായ പ്രയോജനം ഒന്നും ലഭിക്കില്ല.

?️സൈക്കിൾ യാത്ര ചെയ്യുമ്പോൾ ധരിക്കുന്ന മാസ്ക് ചിലർ ഉപയോഗിച്ചു കാണുന്നു. മുകളിൽ പറഞ്ഞതുപോലെ തന്നെ ഇതും വലിയ പ്രയോജനം ചെയ്യില്ല.

?️മറ്റു ചിലർ സർജിക്കൽ മാസ്ക് ഉപയോഗിച്ചു കാണുന്നു. മൂന്ന് പാളികളുള്ള സർജിക്കൽ മാസ്ക് പോലും 100% സുരക്ഷിതത്വം തരുന്നില്ല. സർജിക്കൽ മാസ്കിലെ ഏറ്റവും പുറത്തെ പാളി ജലകണങ്ങളെ അബ്സോർബ് ചെയ്യില്ല എന്ന് അറിയാമല്ലോ, എന്നിട്ട് പോലും പൂർണമായ പ്രയോജനം ലഭിക്കുന്നില്ല.

?️ഏറ്റവും പ്രയോജനകരമായത് N95 മാസ്ക് ആണ്. അത് തുടർച്ചയായി നാലു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. ധരിച്ചശേഷം മാസ്ക്കിൽ സ്പർശിക്കാൻ പാടില്ല. ഊരിയെടുത്ത ശേഷം പുറത്ത് വലിച്ചെറിയരുത്. അടപ്പുള്ള വേസ്റ്റ് ബിന്നിൽ മാത്രമേ നിക്ഷേപിക്കാവൂ.

?️ഓർക്കുക, ആരോഗ്യമുള്ള ഒരു വ്യക്തി മാസ്ക് ധരിക്കേണ്ടതില്ല.

?️രോഗികളും രോഗിയെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതിയാകും. നിലവിൽ തന്നെ ദൗർലഭ്യം ഉള്ള മാസ്ക്കുകൾ ആവശ്യമില്ലാത്തവർ ഉപയോഗിച്ചാൽ ആവശ്യമുള്ളവർക്ക് ധരിക്കാൻ ലഭിക്കുകയില്ല. അത് മറ്റുള്ളവർക്ക് അസുഖം പകർന്നു നൽകാൻ കൂടുതൽ കാരണമാവുകയും ചെയ്യും.

?ഇങ്ങനെയുള്ള അവസരങ്ങളിൽ വിഭവശേഷി ബുദ്ധിപരമായ രീതിയിൽ വിനിയോഗിക്കണം.

?️മാസ്ക്ക് ധരിച്ചാൽ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവർ ഉണ്ടാവാം, അവരോട് തർക്കിക്കാൻ വേണ്ടി പറയുന്നതല്ല. അവർക്കുകൂടി ഗുണം ലഭിക്കാൻ വേണ്ടി പറയുന്നതാണ്.

?ഇന്ത്യയും കേരളവും അവലോകനം അടുത്ത പോസ്റ്റിൽ…

?ലോക്ക് ഡൗൺ നമുക്ക് ഒരു പുതിയ അനുഭവമായിരിക്കും. എല്ലാവർക്കും ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാവാം. അതിനെ മറികടക്കണം. ഫോൺ വഴിയുള്ള സൗഹൃദങ്ങൾ പുതുക്കാനും എഴുതാനും വായിക്കാനും ടിവി കാണാനും മക്കളോടും മാതാപിതാക്കളോടും കൊച്ചു മക്കളോടും ഒപ്പം ഒരുമിച്ച് കുറച്ചുകാലം ചിലവിടാനും ലഭിക്കുന്ന അവസരമായി കാണണം. അടുത്ത വീടുകളിൽ താമസിക്കുന്നവരുടെ ഭക്ഷണം, മരുന്നുകൾ തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉണ്ടോ എന്ന് ഫോൺ വിളിച്ച് അന്വേഷിക്കുന്നത് നന്നാവും. നേരിട്ട് പോകരുത്, ഫോൺ വിളിച്ച് അന്വേഷിക്കുക. പിണക്കങ്ങൾ മാറ്റാനും സൗഹൃദങ്ങൾ വർദ്ധിപ്പിക്കാനും ശ്രമിക്കുക.

?ഒരു അഭ്യർത്ഥന കൂടിയുണ്ട്, ദയവുചെയ്ത് വാട്സാപ്പ് വഴി പരോപകാരപ്രദം എന്ന രീതിയിൽ മണ്ടത്തരങ്ങൾ ഫോർവേഡ് ചെയ്യരുത്. ചിലപ്പോൾ മറ്റൊരാൾകൂടി അബദ്ധത്തിൽ ആവും.

♥️നമുക്ക് ഒരുമിച്ച് നിന്ന് കരകയറാം, ശാരീരിക അകലം പാലിച്ചുകൊണ്ട് സാമൂഹിക ഒരുമ പുലർത്തിക്കൊണ്ട് കരകയറാം.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ