· 6 മിനിറ്റ് വായന

26.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകം ഇന്നലെ (മാർച്ച് 25)…?

?ഇന്നലെയും മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2300 ൽ കൂടുതൽ മരണങ്ങൾ, 46000 ലധികം കേസുകൾ. ഇറ്റലിയിൽ മരണസംഖ്യ 7500 കടന്നു. മരണസംഖ്യയിൽ സ്പെയിൻ ചൈനയെ മറികടന്നു.

? ലോകമാകെ ഇതുവരെ 460000 ലധികം കേസുകളിൽ നിന്ന് 21000 ലധികം മരണങ്ങൾ.

? ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 114000 കഴിഞ്ഞു.

യൂറോപ്പിൽ സ്ഥിതിഗതികൾ മോശമായി തുടരുകയാണ്. സ്പെയിനിൽ ഇന്നലെ മാത്രം 656 മരണങ്ങൾ. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 7400 ലധികം കേസുകൾ. ഇതുവരെ 49500 ലധികം കേസുകളിൽ നിന്ന് 3600 ലധികം മരണങ്ങൾ.

ഇറ്റലിയിൽ ആകെ മരണസംഖ്യ 7500 കടന്നു. ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 683 മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5200 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 74000 കവിഞ്ഞു.

അമേരിക്കയിൽ കേസുകളുടെ സംഖ്യ ഉയരുകയാണ്. കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത് ചൈനയും ഇറ്റലിയും മാത്രം. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏകദേശം 11000 ലധികം കേസുകളും 162 മരണങ്ങളും. ഇതുവരെ ആകെ 65000 ലധികം കേസുകളിൽ നിന്ന് 900 ലധികം മരണങ്ങൾ. മരണനിരക്ക് 1.4 %.

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4300 ലധികം കേസുകൾ, മരണങ്ങൾ 47. ഇതുവരെ ആകെ 37000 ലധികം കേസുകളിൽ നിന്ന് 206 മരണങ്ങൾ. മരണനിരക്ക് 0.55%.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2900 ലധികം കേസുകളും 230 ലധികം മരണങ്ങളും. ഇതുവരെ ആകെ 25200 ലധികം കേസുകളും 1300 ലധികം മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 1400 ലധികം കേസുകളും 40 ലധികം മരണങ്ങളും. ഇതുവരെ ആകെ 9500 ലധികം കേസുകളിൽ നിന്നും 465 മരണങ്ങൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1000 ലധികം കേസുകൾ, 31 മരണങ്ങൾ. ഇതുവരെ ആകെ 10800 ലധികം കേസുകളിൽ നിന്ന് 153 മരണങ്ങൾ. മരണനിരക്ക് 1.4%.

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 850 ലധികം കേസുകളും 80 മരണങ്ങളും. ഇതുവരെ ആകെ 6400 ലധികം കേസുകളിൽ നിന്ന് 350 ലധികം മരണങ്ങൾ.

ബെൽജിയത്തിൽ ഇന്നലെ മാത്രം 600 ലധികം കേസുകൾ, 56 മരണങ്ങൾ. ഇതുവരെ ആകെ 4900 ലധികം കേസുകളിൽ നിന്ന് 170 ലധികം മരണങ്ങൾ.

ഓസ്‌ട്രിയയിൽ ഇന്നലെ 300 ലധികം കേസുകൾ, 2 മരണങ്ങൾ. ഇതുവരെയാകെ 5500 ലധികം കേസുകളിൽ നിന്ന് 30 മരണങ്ങൾ.

നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 കേസുകളും 2 മരണങ്ങളും. ഇതോടെ ആകെ കേസുകൾ 3000 കടന്നു, മരണസംഖ്യ 14.

പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകളും 10 മരണങ്ങളും. ഇതോടെ 2300 ലധികം കേസുകളിൽനിന്ന് 43 മരണങ്ങൾ.

സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 കേസുകളും 22 മരണങ്ങളും. ഇതോടെ 2500 ലധികം കേസുകളിൽ നിന്ന് 62 മരണങ്ങൾ.

ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 260 കേസുകൾ. ഇതുവരെ ആകെ 1600 ലധികം കേസുകളിൽ നിന്ന് 6 മരണം.

തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 15 മരണങ്ങളും. ഇതുവരെ 2400ലധികം കേസുകളിൽ നിന്ന് 59 മരണങ്ങൾ.

കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 575 കേസുകളും 4 മരണവും. ഇതോടെ 3300 ലധികം കേസുകളിൽനിന്ന് 30 മരണങ്ങൾ.

ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 100 ലധികം കേസുകൾ. ഇതുവരെ 2400 ലധികം കേസുകളിൽ നിന്ന് 57 മരണങ്ങൾ.

ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 100 ലധികം കേസുകൾ. ഇതുവരെ ആകെ 2400 ലധികം കേസുകൾ.

ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2200 ലധികം, 143 മരണങ്ങൾ. ആകെ കേസുകൾ 27000 കടന്നു, മരണം 2077.

ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 400 ലധികം കേസുകൾ. ഇതുവരെ 2300 ലധികം കേസുകളിൽനിന്ന് 5 മരണം.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 100 കേസുകൾ, 6 മരണങ്ങൾ. അവിടെ ഇതുവരെ 9000 ലധികം കേസുകളിൽ നിന്ന് 126 മരണങ്ങൾ. മരണനിരക്ക് 1.37%.

പാകിസ്താനിൽ ഇതുവരെ 1063 കേസുകളിൽ നിന്ന് 8 മരണം.

ചൈനയിൽ ഇതുവരെ ആകെ 81000 ലധികം കേസുകളിൽ നിന്ന് 3281 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 73000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1400 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.

പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 8, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 31, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 90.

?ജപ്പാൻ, മലേഷ്യ, ഡെന്മാർക്ക്, അയർലണ്ട്, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, ചിലി, പോളണ്ട് എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 25.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

? ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മ വേതനം ഇരട്ടിയായി വർദ്ധിപ്പിച്ചു.

? ഇംഗ്ലണ്ട് 35 ലക്ഷം പരിശോധന കിറ്റുകൾ ഉടൻ ലഭ്യമാക്കും.

? യുകെ 10000 വെന്റിലേറ്ററുകൾക്കായി വാക്വം ക്ലീനർ നിർമാണക്കമ്പനിയായ ഡൈസണ് ഓർഡർ നൽകി.

? അവിടെ നാഷണൽ ഹെൽത്ത് സർവീസ് രണ്ടരലക്ഷം സന്നദ്ധപ്രവർത്തകരെ ക്ഷണിച്ചപ്പോൾ, അപേക്ഷിച്ചത് നാല് ലക്ഷത്തിലധികം പേർ.

? അറുപതിനായിരം സ്ക്വയർ ഫീറ്റ് ബിൽഡിംഗ് കൊറോണ ചികിത്സാ ആവശ്യങ്ങൾക്കായി യുകെ നാഷണൽ ഹെൽത്ത് സർവീസിന് വിട്ടുകൊടുക്കാം എന്ന് മുൻ മുൻ ബോക്സിങ് വേൾഡ് ചാമ്പ്യൻ അമീർഖാൻ.

? അമേരിക്കയ്ക്ക് ടെസ്റ്റിംഗ് കിറ്റുകൾ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ നൽകി സഹായിക്കുമെന്ന് തെക്കൻ കൊറിയ.

? സ്പെയിൻ ചൈനയിൽ നിന്നും 55 കോടി മാസ്കുകൾ, 55 ലക്ഷം റാപിഡ് പരിശോധന കിറ്റുകൾ, 950 റെസ്പിരേറ്ററുകൾ, ഒരു കോടി ജോഡി ഗ്ലൗസുകൾ എന്നിവ വാങ്ങുന്നു.

? ആരോഗ്യ മേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തും എന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ.

☯️ സ്പെയിൻ ഡെപ്യൂട്ടി പ്രധാനമന്ത്രി കാർമെൻ കാൻവോക്ക് കോവിഡ് 19 പോസിറ്റീവ് ആയതായി റിപ്പോർട്ട്.

☯️ ബ്രിട്ടീഷ് രാജകുടുംബാംഗം ചാൾസ് (‘പ്രിൻസ്’) കോവിഡ് 19 പോസിറ്റീവ് ആയതായി റിപ്പോർട്ട്.

? സുഡാൻ 4217 തടവുകാരെ വിട്ടയച്ചു.

? പ്രൊട്ടക്ടീവ് ഉപകരണങ്ങളുടെ കയറ്റുമതി സ്വിറ്റ്സർലണ്ട് നിരോധിച്ചു.

? സൗദി അറേബ്യ കർഫ്യു സമയം ദീർഘിപ്പിച്ചു, 3 pm മുതൽ 6 am വരെ ആക്കി.

? സിറിയയിൽ രാത്രികാല കർഫ്യൂ ആരംഭിച്ചു.

? മലേഷ്യ ഏപ്രിൽ 14 വരെ ലോക്ക്‌ ഡൗൺ നീട്ടി.

?ലോകമെമ്പാടും നിയന്ത്രണങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും നിതാന്ത ജാഗ്രത പുലർത്തേണ്ട നാളുകളാണ്. അവരാണ് ഈ യുദ്ധത്തിലെ യഥാർത്ഥ മുന്നണി പോരാളികൾ.

എന്നാൽ സ്പെയിനിൽ 5400 ലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 ബാധിച്ചു. രോഗികളെ പരിചരിക്കുന്ന സാഹചര്യത്തിൽ പകർന്നു പിടിച്ചതാണ്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നായി 30 ലധികം ആരോഗ്യപ്രവർത്തകർ മരണമടഞ്ഞു. അവിടങ്ങളിൽ ആയിരത്തിലധികം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. സ്പെയിനിലെ ലാ പാസ് ആശുപത്രിയിൽ 426 ആരോഗ്യപ്രവർത്തകർ അസുഖബാധിതരായതിനെ തുടർന്ന് നിരീക്ഷണത്തിലാണ്. ഇറ്റലിയിലെ Brescia പ്രവിശ്യയിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 15 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് അസുഖം ബാധിച്ചതിനാൽ മാറി നിൽക്കേണ്ടി വന്നു. പാരിസിൽ മാത്രം 490 ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിലാണ്.

അസുഖം പടർന്നു പിടിച്ചാൽ ഈ പരിസ്ഥിതി എവിടെയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഫലപ്രദമായി തടയേണ്ടതുണ്ട്. സുരക്ഷാ ഉപാധികളുടെ ലഭ്യത ഉറപ്പാക്കുകയും അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. കേരളത്തിൽ പല ആശുപത്രികളിലും ജീവനക്കാർ തുണികൊണ്ടുള്ള മാസ്ക് ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ട് വൈറസിനെതിരെ കാര്യമായ പ്രയോജനം ലഭിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

സ്വതവേ തന്നെ അനാവശ്യമായ ഗ്രഡേഷൻ ആരോഗ്യമേഖലയിൽ ഉള്ള സ്ഥലമാണ് നമ്മുടേത്. അതായത് ഡോക്ടർക്ക് മാസ്ക്ക് കിട്ടിയാലും നേഴ്സിന് കിട്ടണം എന്ന് നിർബന്ധമില്ല. നേഴ്സിന് കിട്ടിയാലും മറ്റ് ആശുപത്രി ജീവനക്കാർക്ക് കിട്ടണം എന്ന് നിർബന്ധമില്ല. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിൽ ഈ ഗ്രഡേഷൻ കൂടുതലാണ്. പരസ്പരം പേരു വിളിക്കാൻ പോലും സാധിക്കാത്തത്ര ഗ്രഡേഷൻ ഉള്ള നാടാണ് എന്ന് മറക്കരുത്. നിങ്ങൾ ആശുപത്രികളിൽ ചുറ്റും ഒന്ന് നോക്കൂ, ഡോക്ടർമാർ N95 ധരിക്കുമ്പോഴും മറ്റു ജീവനക്കാർ തുണി മാസ്ക് ധരിച്ചിരിക്കുന്നത് കാണാം.

സത്യത്തിൽ ഡോക്ടർമാർക്ക് ഉള്ള അത്ര, അല്ലെങ്കിൽ അതിൽ കൂടുതൽ റിസ്ക് നഴ്സുമാർക്ക് ഉണ്ട്, മെഡിക്കൽ കോളജുകളിൽ റസിഡൻറ് ഡോക്ടർമാർക്കും ഹൗസ് സർജൻ ഡോക്ടർമാർക്കും ഉണ്ട്. അതുകൊണ്ടുതന്നെ ഏവരുടേയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ഡോക്ടർ, നഴ്സ്, മറ്റ് ജീവനക്കാർ എന്ന വ്യത്യാസം പാടില്ല, സർക്കാർ ആശുപത്രിയിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും. സ്വകാര്യ ആശുപത്രികളിൽ കൂടി കോവിഡ് 19 ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഇതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ℹ️പല രാജ്യങ്ങളിലും പല വഴികളിൽ കൂടി ആണ് ഇതൊക്കെ ശരിയാക്കുന്നത്. ഇതൊരു പുതിയ സാഹചര്യമാണ്. ഒരു രാജ്യത്തിനും മുൻപരിചയം ഉണ്ടാവാത്ത സാഹചര്യം. എന്നിട്ടും പല രാജ്യങ്ങളിലും റാപിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിച്ചു, അതും ലക്ഷക്കണക്കിന്. പല രാജ്യങ്ങളും ലക്ഷക്കണക്കിന് സുരക്ഷാ ഉപാധികൾ നിർമ്മിക്കുന്നു. വാക്ക്വം ക്ലീനർ-വാഹന നിർമ്മാണ കമ്പനികൾ വെൻറിലേറ്റർ നിർമ്മിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എത് വഴിയും കാണണം. ടെക്സ്റ്റൈൽ ഇൻഡസ്ട്രി, IIT തുടങ്ങിയവ യോജിച്ച് പ്രവർത്തിക്കേണ്ട അവസരമാണ്. നൂതനമായ സങ്കേതങ്ങൾ ഉപയോഗിച്ച് നമുക്ക് ആവശ്യമുള്ളത്ര PPE, N 95 മാസ്കുകൾ ഒക്കെ തയ്യാറാക്കണം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കുക ???

?മറ്റൊരു പ്രധാന പ്രശ്നം ആരോഗ്യ പ്രവർത്തകരുടെ മക്കളുടെ കാര്യങ്ങൾ ആണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ മക്കൾക്കു വേണ്ടി മാത്രമായി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. കാരണം അവശ്യ സേവനങ്ങൾ മുടങ്ങാൻ പാടില്ല. കേരളത്തിലെ കുടുംബ സാഹചര്യങ്ങളിൽ ഇത് അത്ര ബുദ്ധിമുട്ടുണ്ടാവില്ലായിരിക്കാം. എന്നാലും അണുകുടുംബ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ മറ്റു വഴികളില്ല. ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല, മറ്റ് അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെയും അവസ്ഥ ഇതുതന്നെയാണ്. ഭാര്യഭർത്താക്കന്മാർ രണ്ടുപേരും ആരോഗ്യ പ്രവർത്തകരും, ഒരാൾ ആരോഗ്യ പ്രവർത്തനത്തിലും രണ്ടാമത്തെ ആൾ മറ്റേതെങ്കിലും അവശ്യ സേവന വിഭാഗത്തിലും പെടുന്നതും അപൂർവമല്ല. മിക്കപ്പോഴും ഈ ഉദ്യോഗസ്ഥരുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടെങ്കിൽ വലിയ പ്രശ്നമില്ല. എന്നാൽ അങ്ങനെയല്ലാത്ത സാഹചര്യങ്ങളും ധാരാളമുണ്ട്. പ്രത്യേകിച്ചും നഗരങ്ങളിൽ, ജോലി ആവശ്യങ്ങൾക്കായി നഗരങ്ങളിൽ കുടിയേറി പാർത്തവർ, തിരുവനന്തപുരം എറണാകുളം പോലുള്ള നഗരങ്ങളിൽ. ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

❤️ഒരുമിച്ച് നിന്ന് മാത്രമേ കയറാൻ സാധിക്കൂ… ഒരുമിച്ച് നിന്ന് നമ്മൾ കരകയറുക തന്നെ ചെയ്യും.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ