· 5 മിനിറ്റ് വായന

27.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകം ഇന്നലെ (മാർച്ച് 26)…?

? കേസുകളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അമേരിക്ക. അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000 ലധികം കേസുകൾ, 250 ലധികം മരണങ്ങൾ. ഇതുവരെ ആകെ 85,000 ലധികം കേസുകളിൽ നിന്ന് 1,200 ലധികം മരണങ്ങൾ. ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന രാജ്യം അമേരിക്കയാവും. അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവിടെ അഞ്ചു ലക്ഷത്തിലധികം പരിശോധനകൾ നടന്നു കഴിഞ്ഞു എന്നാണ്. പക്ഷേ പരിശോധന ആരംഭിക്കാൻ ഒരല്പം വൈകിയോ എന്ന് സംശയം. ഇത്രയധികം വിഭവശേഷി ഉള്ള ഒരു രാജ്യം കുറച്ചുകൂടി നേരത്തെ പരിശോധകൾ ആരംഭിച്ചിരുന്നെങ്കിൽ ! ഒരു ഭരണാധികാരിയുടെ തെറ്റായ നയങ്ങൾക്ക് ഒരു രാജ്യം കൊടുക്കേണ്ടി വന്ന വില ! ഈ സാഹചര്യം പരിഗണിച്ചാൽ അമേരിക്കയിൽ ഇനിയും കൂടുതൽ പരിശോധനകൾ ആവശ്യമാണ് എന്ന് വിലയിരുത്താം.

? ലോകമാകെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 60,000 ലധികം കേസുകളും 2,700 ലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 5,25,000 കഴിഞ്ഞു, ആകെ മരണങ്ങൾ 24,000 കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു ലക്ഷത്തിലധികം കേസുകൾ.

? ഇറ്റലിയിൽ മരണസംഖ്യ 8,000 കടന്നു, സ്പെയിനിൽ 4,000 കടന്നു.

? ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,23,000 കഴിഞ്ഞു.

ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,200 ലധികം കേസുകളും 700 ലധികം മരണങ്ങളും. ഇതുവരെ ആകെ 80,500 ലധികം കേസുകളിൽനിന്ന് 8200 ലധികം മരണങ്ങൾ.

സ്പെയിനിൽ ഇന്നലെ മാത്രം 8,200 ലധികം കേസുകളും 700 ലധികം മരണങ്ങളും. ഇതുവരെ 57,000 ലധികം കേസുകളിൽ നിന്ന് 4,300 ലധികം മരണങ്ങൾ.

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,600 ലധികം കേസുകൾ, മരണങ്ങൾ 61. ഇതുവരെ ആകെ 43,000 ലധികം കേസുകളിൽ നിന്ന് 267 മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,900 ലധികം കേസുകളും 360 ലധികം മരണങ്ങളും. ഇതുവരെ ആകെ 29,000 ലധികം കേസുകളും 1,600 ലധികം മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 2,100 ലധികം കേസുകളും 110 ലധികം മരണങ്ങളും. ഇതുവരെ ആകെ 11,000 ലധികം കേസുകളിൽ നിന്നും 578 മരണങ്ങൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 900 ലധികം കേസുകൾ, 38 മരണങ്ങൾ. ഇതുവരെ ആകെ 11,800 ലധികം കേസുകളിൽ നിന്ന് 190 മരണങ്ങൾ.

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,000 ലധികം കേസുകളും 78 മരണങ്ങളും. ഇതുവരെ ആകെ 7,400 ലധികം കേസുകളിൽ നിന്ന് 430 ലധികം മരണങ്ങൾ.

ബെൽജിയത്തിൽ ഇന്നലെ മാത്രം 1,200 ലധികം കേസുകൾ, 42 മരണങ്ങൾ. ഇതുവരെ ആകെ 6,200 ലധികം കേസുകളിൽ നിന്ന് 220 ലധികം മരണങ്ങൾ.

ഓസ്‌ട്രിയയിൽ ഇന്നലെ 1,300 ലധികം കേസുകൾ, 18 മരണങ്ങൾ. ഇതുവരെയാകെ 6,800 ലധികം കേസുകളിൽ നിന്ന് 49 മരണങ്ങൾ.

നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 കേസുകൾ. ഇതോടെ ആകെ കേസുകൾ 3,300 കടന്നു, മരണസംഖ്യ 14.

പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 17 മരണങ്ങളും. ഇതോടെ 3,500 ലധികം കേസുകളിൽനിന്ന് 60 മരണങ്ങൾ.

സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 കേസുകളും 15 മരണങ്ങളും. ഇതോടെ 2800 ലധികം കേസുകളിൽ നിന്ന് 77 മരണങ്ങൾ.

ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 270 ലധികം കേസുകൾ. ഇതുവരെ ആകെ 1900 ലധികം കേസുകളിൽ നിന്ന് 9 മരണം.

തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകളും 16 മരണങ്ങളും. ഇതുവരെ 3,600ലധികം കേസുകളിൽ നിന്ന് 75 മരണങ്ങൾ.

കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകളും 3 മരണവും. ഇതോടെ 4,000 ലധികം കേസുകളിൽനിന്ന് 30 ലധികം മരണങ്ങൾ.

ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ 2,900 ലധികം കേസുകളിൽ നിന്ന് 77 മരണങ്ങൾ.

ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ ആകെ 2,900 ലധികം കേസുകൾ.

ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2,300 ലധികം, 157 മരണങ്ങൾ. ആകെ കേസുകൾ 29,000 കടന്നു, മരണം 2,200 കടന്നു.

ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ 2600 ലധികം കേസുകളിൽനിന്ന് 8 മരണം.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 100 ലധികം കേസുകൾ, 5 മരണങ്ങൾ. അവിടെ ഇതുവരെ 9,200 ലധികം കേസുകളിൽ നിന്ന് 131 മരണങ്ങൾ.

പാകിസ്താനിൽ ഇതുവരെ 1,176 കേസുകളിൽ നിന്ന് 9 മരണം.

ചൈനയിൽ ഇതുവരെ ആകെ 81,200 ലധികം കേസുകളിൽ നിന്ന് 3,28 7 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 74,000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,300 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.

പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 9, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 33, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 95.

?ജപ്പാൻ, മലേഷ്യ, ഡെന്മാർക്ക്, അയർലണ്ട്, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, ചിലി, പോളണ്ട്, സൗദി അറേബ്യ, റുമേനിയ എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

? ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 26.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

ഇംഗ്ലണ്ടിൽ ഒരു 21 ഉം ഫ്രാൻസിൽ 16 ഉം വയസ്സുള്ളവർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.

ℹ️ ബ്രിട്ടനിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് വരുമാനത്തിന്റെ 80% വരെ സർക്കാർ നൽകും, ഒരാൾക്ക് 3,000 യൂറോ വരെ.

ℹ️ ജനസംഖ്യാനുപാതികമായി പരിഗണിച്ചാൽ ഏറ്റവും കൂടുതൽ ലാബ് പരിശോധനകൾ നടത്തുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഓസ്ട്രേലിയയും. തെക്കൻ കൊറിയ, ജർമ്മനി, ചൈന, ഇറ്റലി, റഷ്യ, ഓസ്ട്രേലിയ, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് പരിശോധന നടത്തുന്നതിൽ മുൻപിൽ നിൽക്കുന്നത്. ഇന്ത്യ പരിശോധനകളുടെ എണ്ണത്തിൽ ഈ പരിസരത്ത് പോലും വരില്ല. ചിലപ്പോൾ അതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.

? കേരളത്തിൽ പലസ്ഥലങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണം പാലിക്കാതെ ജനങ്ങൾ പുറത്തിറങ്ങുന്ന കാഴ്ച കാണാം. പൗരബോധവും സാമൂഹ്യബോധവും ഇല്ലാത്ത ഇത്തരക്കാർ സൃഷ്ടിക്കുന്ന അപകടം വളരെ വലുതാണ്. സമൂഹത്തിലെ ബഹുഭൂരിപക്ഷവും നിയന്ത്രണങ്ങൾ പാലിക്കുമ്പോൾ ചെറിയൊരു ശതമാനം ആൾക്കാരിൽ ഉണ്ടാകുന്ന പാളിച്ച മൂലം പരാജയപ്പെടുന്നത് സമൂഹം ഒന്നടങ്കം ആയിരിക്കും.

? ഇത്രയും കെടുതികൾ ഉണ്ടായ ഇറ്റലിയിൽ ഇപ്പോഴും നിയന്ത്രണങ്ങൾ പാലിക്കാത്തവർ ഉണ്ട്. അതുകൊണ്ട് ഇറ്റലി പിഴശിക്ഷ ഉയർത്തി, മൂവായിരം യൂറോ വരെ ആക്കി ഉയർത്തി. അതായത് ഏതാണ്ട് രണ്ടര ലക്ഷം രൂപ.

? കേരളത്തിൽ ആയിരത്തിലധികം പേർ പോലീസ് അറസ്റ്റിലായി. നിയമ നടപടി സ്വീകരിക്കുന്നതിന് ഒപ്പം പിഴ ശിക്ഷ വർധിപ്പിക്കാൻ കൂടി തയ്യാറാവണം.

? ഇതിനിടയിൽ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പോയ ആരോഗ്യ പ്രവർത്തകരോടടക്കം പോലീസ് മോശമായി പെരുമാറിയതായി വാർത്ത. ഇത് അഭിലഷണീയമല്ല. സമൂഹമെന്ന നിലയിൽ നമ്മൾ ഒറ്റക്കെട്ടായി ഒരു അസുഖത്തിന് എതിരെ പൊരുതുകയാണ്. പരിമിതമായ സൗകര്യങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വീട്ടിൽ കഴിയുന്ന ജനങ്ങളും നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നിന്ന് പൊരുതുകയാണ്. അത് ഏവരും മനസ്സിലാക്കണം. അവശ്യ സർവീസുകൾക്ക് പോകുന്നവരെ തടയുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാവരുത് എന്ന് കർശന നിർദ്ദേശം നൽകി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പാലിക്കപ്പെടും എന്ന് കരുതുന്നു.

? ബലപ്രയോഗം ഒന്നിനും ഒരു പരിഹാരമല്ല. പകരം നിയമ നടപടി സ്വീകരിക്കുക. ലാത്തി കൊണ്ടുള്ള ചെറിയ അടിയും മറ്റും ജനങ്ങൾ പെട്ടെന്ന് മറക്കും. അതുപോലെ പ്രഹരം ഗുരുതരമായാൽ ജീവന് അപകടം പോലും ഉണ്ടാകാം എന്നതും മറക്കരുത്. അതുകൊണ്ട് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക, കേസെടുക്കുക, ശക്തമായ പിഴശിക്ഷ ഏർപ്പെടുത്തുക. 10,000 – 20,000 റേഞ്ചിലുള്ള പിഴശിക്ഷ ഉണ്ടായാൽ നിയന്ത്രണങ്ങൾ പാലിക്കാത്തവർ അത്രപെട്ടെന്ന് മറക്കില്ല.

? 99% പേരും നിയന്ത്രണങ്ങൾ പാലിക്കുന്നവരാണ് എന്നത് മറക്കരുത്. അതുകൊണ്ട് അടച്ചാക്ഷേപങ്ങളും ആക്രോശങ്ങളും നമുക്ക് ഒഴിവാക്കാം. പകരം നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യമാണ്. മറ്റേവരെയും പോലെ തന്നെ നിങ്ങളുടെ ജീവനും ആരോഗ്യവും വളരെ പ്രധാനമാണ്. പലപ്പോഴും പോലീസുദ്യോഗസ്ഥർ വാഹനങ്ങളിൽ സ്പർശിക്കുന്നതും മറ്റും വീഡിയോകളിൽ കാണാൻ സാധിക്കുണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം.

മറ്റേവർക്കും എന്നതുപോലെ വ്യക്തിശുചിത്വം പോലീസ് ഉദ്യോഗസ്ഥരും പ്രാധാന്യത്തോടെ എടുക്കണം. ഇടയ്ക്കിടെ കൈ കഴുകണം. കൈകൾ മുഖത്ത് സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ശരീരിക അകലം പാലിക്കുക എന്നത് നിങ്ങൾക്കും ആവശ്യമാണ്.

✅ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരും മാസ്ക് കഴുത്തിൽ താഴ്ത്തി ഇടുന്നതായി കാണുന്നു. ഇത് ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്യും. ധരിച്ച മാസ്ക്കിൽ സ്പർശിക്കുന്നതും മറ്റും ധാരാളം ശ്രദ്ധയിൽ പെടുന്നു. ഇതുകൊണ്ട് ഉപകാരം ഉണ്ടാവില്ല എന്ന് മാത്രമല്ല ചിലപ്പോൾ ഉപദ്രവം ഉണ്ടാവുകയും ചെയ്യാം.

✅ രോഗികളും രോഗിയെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നവരും മാത്രം മാസ്ക് ഉപയോഗിച്ചാൽ മതിയാകും. അതും കൃത്യമായ രീതിയിൽ ഉപയോഗിക്കുകയും ശരിയായ രീതിയിൽ ഡിസ്പോസ് ചെയ്യുകയും വേണം. അല്ലെങ്കിൽ വിപരീതഫലം ആകും ഉണ്ടാവുക.

ഇന്ത്യ – കേരളം അവലോകനം അടുത്ത പോസ്റ്റിൽ…

? നമ്മൾ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും നാളുകൾ താണ്ടാനുണ്ട്. പരസ്പരം മനസ്സിലാക്കിക്കൊണ്ട്, സഹകരിച്ചുകൊണ്ട്, നമുക്ക് മുന്നേറാം. അങ്ങനെ മാത്രമേ നമുക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ. അതിനുള്ള ആർജ്ജവവും ഊർജ്ജവും നമുക്കുണ്ട്. തുടക്കത്തിലുള്ള ചെറിയ തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ സാധിക്കുന്നതേയുള്ളൂ…

❤️ അപ്പോൾ നമുക്ക് എല്ലാവർക്കും ഒരുമിച്ച്, ഒരു മനസ്സായി പോരാടാം, വിജയം വരിക്കാം.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ