· 6 മിനിറ്റ് വായന

28.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകം ഇന്നലെ (മാർച്ച് 27)…?

? രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയും ചൈനയെ മറികടന്നു. ഇറ്റലിയിൽ മരണസംഖ്യ 9,000 കടന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 900-ൽ കൂടുതൽ മരണങ്ങൾ

? അമേരിക്കയിൽ ഇതുവരെ ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ, 1600 ലധികം മരണങ്ങൾ. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000 ലധികം കേസുകൾ, 300 ലധികം മരണങ്ങൾ. ആകെ ആറേകാൽ ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.

? ലോകമാകെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 62,000 ലധികം കേസുകളും 3,000 ലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 6 ലക്ഷം അടുക്കുന്നു, ആകെ മരണങ്ങൾ 27,000 കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1.2 ലക്ഷത്തിലധികം കേസുകൾ.

? ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32,000 കഴിഞ്ഞു.

ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,900 ലധികം കേസുകളും 900 ലധികം മരണങ്ങളും. ഇതുവരെ ആകെ 86,500 ലധികം കേസുകളിൽനിന്ന് 9,100 ലധികം മരണങ്ങൾ. ഇതുവരെ 3,90,000 അധികം ടെസ്റ്റുകൾ നടത്തി കഴിഞ്ഞു.

സ്പെയിനിൽ ഇന്നലെ മാത്രം 6,200 ലധികം കേസുകളും 500 ലധികം മരണങ്ങളും. ഇതുവരെ 64,000 ലധികം കേസുകളിൽ നിന്ന് 4,900 ലധികം മരണങ്ങൾ. മൂന്നര ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,900 ലധികം കേസുകൾ, മരണങ്ങൾ 75. ഇതുവരെ ആകെ 50,000 ലധികം കേസുകളിൽ നിന്ന് 340 ലധികം മരണങ്ങൾ. 4,80,000 ലധികം പേർക്ക് ടെസ്റ്റുകൾ നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,800 ലധികം കേസുകളും 300 ഓളം മരണങ്ങളും. ഇതുവരെ ആകെ 32,000 ലധികം കേസുകളും 1,900 ലധികം മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 2,800 ലധികം കേസുകളും 180 ലധികം മരണങ്ങളും. ഇതുവരെ ആകെ 14,000 ലധികം കേസുകളിൽ നിന്നും 750 ലധികം മരണങ്ങൾ. ഒരുലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി റിപ്പോർട്ടുകൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകൾ, 30 ലധികം മരണങ്ങൾ. ഇതുവരെ ആകെ 12,900 ലധികം കേസുകളിൽ നിന്ന് 231 മരണങ്ങൾ. ഒരു ലക്ഷത്തോളം പരിശോധനകൾ നടത്തിയതായി റിപ്പോർട്ടുകൾ.

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകളും 110 ലധികം മരണങ്ങളും. ഇതുവരെ ആകെ 8,600 ലധികം കേസുകളിൽ നിന്ന് 500 ലധികം മരണങ്ങൾ.

ബെൽജിയത്തിൽ ഇന്നലെ മാത്രം 1,000 ലധികം കേസുകൾ, 60 ലധികം മരണങ്ങൾ. ഇതുവരെ ആകെ 7,200 ലധികം കേസുകളിൽ നിന്ന് 280 ലധികം മരണങ്ങൾ.

ഓസ്‌ട്രിയയിൽ ഇന്നലെ 700 ലധികം കേസുകൾ, 9 മരണങ്ങൾ. ഇതുവരെയാകെ 7,600 ലധികം കേസുകളിൽ നിന്ന് 50 ലധികം മരണങ്ങൾ.

നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതോടെ ആകെ കേസുകൾ 3,700 കടന്നു, മരണസംഖ്യ 19.

പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 700 ലധികം കേസുകളും 16 മരണങ്ങളും. ഇതോടെ 4,200 ലധികം കേസുകളിൽനിന്ന് 70 ലധികം മരണങ്ങൾ.

സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകളും 15 മരണങ്ങളും. ഇതോടെ 3,000 ലധികം കേസുകളിൽ നിന്ന് 90 ലധികം മരണങ്ങൾ.

ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ ആകെ 2,200 ലധികം കേസുകളിൽ നിന്ന് 9 മരണം.

റഷ്യയിൽ ആയിരത്തിലധികം പേരെ ബാധിച്ച് 4 മരണങ്ങൾ. ഇതുവരെ രണ്ടേ കാൽ ലക്ഷത്തിലധികം പേരിൽ പരിശോധന നടത്തി.

തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,000 ലധികം കേസുകളും 17 മരണങ്ങളും. ഇതുവരെ 5,600ലധികം കേസുകളിൽ നിന്ന് 90 ലധികം മരണങ്ങൾ.

അയർലൻഡിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300ലധികം കേസുകൾ. ഇതുവരെ 2100 ലധികം കേസുകളിൽ നിന്ന് 22 മരണങ്ങൾ.

ഡെന്മാർക്കിൽ ഇതുവരെ രണ്ടായിരത്തിലധികം കേസുകളിൽനിന്ന് 52 മരണങ്ങൾ.

കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 14 മരണവും. ഇതോടെ 4,600 ലധികം കേസുകളിൽനിന്ന് 50 ലധികം മരണങ്ങൾ. പരിശോധന നടത്തിയത് ഒന്നരലക്ഷത്തിലധികം പേരിൽ.

ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 400 ലധികം കേസുകൾ. ഇതുവരെ 3,400 ലധികം കേസുകളിൽ നിന്ന് 92 മരണങ്ങൾ.

ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 100 ലധികം കേസുകൾ. ഇതുവരെ ആകെ 3,100 ലധികം കേസുകൾ. രണ്ടുലക്ഷത്തോളം പേരിൽ പരിശോധന നടത്തി.

ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2,900 ലധികം, 144 മരണങ്ങൾ. ആകെ കേസുകൾ 32,000 കടന്നു, മരണം 2,300 കടന്നു.

ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ 3,000 ലധികം കേസുകളിൽനിന്ന് 12 മരണം.

മലേഷ്യയിൽ ഇതുവരെ 2200 ലധികം കേസുകളിൽ നിന്ന് 26 മരണങ്ങൾ.

സൗദി അറേബ്യ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1100 ലധികം കേസുകൾ

യുഎഇ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് നാനൂറിലധികം കേസുകൾ. ഒന്നേകാൽ ലക്ഷം പേരിൽ പരിശോധന നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.

ബഹറിനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 450 ലധികം കേസുകൾ

കുവൈത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 225 കേസുകൾ

ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 562 കേസുകൾ.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 90 ലധികം കേസുകൾ. അവിടെ ഇതുവരെ 9,300 ലധികം കേസുകളിൽ നിന്ന് 139 മരണങ്ങൾ. മൂന്നേമുക്കാൽ ലക്ഷത്തിലധികം പേരിൽ പരിശോധന നടത്തി.

പാകിസ്താനിൽ ഇതുവരെ 1,300 ലധികം കേസുകളിൽ നിന്ന് 10 മരണം.

ചൈനയിൽ ഇതുവരെ ആകെ 81,400 ലധികം കേസുകളിൽ നിന്ന് 3,292 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 74,000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,100 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.

പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 9, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 38, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 98.

?ജപ്പാൻ, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, ചിലി, പോളണ്ട്, റുമേനിയ, റഷ്യ, ഫിൻലാൻഡ്, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

? ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 27.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ

ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ

? അമേരിക്ക 2 ട്രെല്യൺ ഡോളർ റിലീഫ് പാക്കേജ് പ്രഖ്യാപിച്ചു.

? ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് ഉപയോഗിച്ച് ജി എം മോട്ടോഴ്സിനോട് വെന്റിലേറ്ററുകൾ നിർമ്മിച്ചു നൽകാൻ അമേരിക്ക ആവശ്യപ്പെട്ടു. നിലവിൽ ഒന്നേമുക്കാൽ ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉള്ള രാജ്യമാണ് അമേരിക്ക.

? രോഗം ആരംഭിച്ച ചൈനയിലെ ഹുബൈ പ്രവിശ്യയിലെ എയർപോർട്ടുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു.

? ഫ്രാൻസ് ഏപ്രിൽ 15 വരെ ലോക്ക് ഡൗൺ കാലാവധി ദീർഘിപ്പിച്ചു.

? ബെൽജിയത്തിൽ ഒരു പൂച്ചയിൽ കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ. മുൻപ് ഹോങ്കോങ്ങിൽ രണ്ട് നായകളിലും സ്ഥിരീകരിച്ചിരുന്നു.

? രോഗത്തിന് പ്രതിവിധി എന്ന് കരുതി ഇറാനിൽ മെഥനോൾ അടങ്ങിയ സ്പിരിറ്റ് കുടിച്ച 400 ലധികം പേർ മരണമടഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മുൻപ് പല മാധ്യമങ്ങളിലും വാർത്ത വന്നിരുന്നെങ്കിലും അവലോകനത്തിൽ ഉൾപ്പെടുത്താത്ത വിഷയമായിരുന്നു ഇത്.

? സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണങ്ങൾ പാലിക്കാത്തത് സിംഗപ്പൂരിൽ ക്രിമിനൽ കുറ്റമായി കാണുമെന്ന നിയമം നിർമ്മിച്ചു. ആറു മാസം വരെ തടവും 7000 ഡോളർ പിഴയും ശിക്ഷ.

? മാഞ്ചസ്റ്റർ, ബെർമിങ്ഹാം എന്നിവിടങ്ങളിൽ താൽക്കാലിക ആശുപത്രികൾ നിർമ്മിക്കാൻ ഇംഗ്ലണ്ട് തീരുമാനിച്ചു. നിലവിൽ തയ്യാറാക്കിയ ലണ്ടനിലെ താൽക്കാലിക ആശുപത്രിക്കു പുറമേയാണിത്.

? സൗത്താഫ്രിക്ക മൂന്നാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

? അമേരിക്കയിൽ 33 ലക്ഷം പൗരന്മാർ പുതിയതായി തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നൽകി.

***
ഒന്നേകാൽ ലക്ഷം പരിശോധനകൾ നടത്തിയ യുഎഇ യിൽ 400 കേസുകൾ മാത്രം എന്നത് അല്പം അതിശയകരമായി തോന്നുന്നു. കാരണം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പലതും അവിടെ നിന്നും വന്നതായിരുന്നു. എന്താണ് വിഷയം എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
***

?ലോക്ക് ഡൗണിലൂടെ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കും എന്നത് സത്യമാണ്. ഏറ്റവും കുറഞ്ഞത് വ്യാപന തോത് എങ്കിലും കുറയ്ക്കാൻ സാധിക്കും. ഈ അവസരം നമ്മൾ ഫലപ്രദമായി വിനിയോഗിക്കണം.

1. കൂടുതൽ പേരിൽ പരിശോധനകൾ നടത്തി കൂടുതൽ രോഗികളെ കണ്ടെത്താനും അവർക്ക് മികച്ച ചികിത്സ നൽകാനും അവരുടെ ചുറ്റുമുള്ളവരെ നിരീക്ഷിക്കാനും സാധിക്കണം. എന്നാൽ ഇന്ത്യയിൽ പരിശോധനകൾ വളരെ കുറവാണ്.

ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ ഒരുലക്ഷം പേരിൽ എഴുനൂറിലധികം പരിശോധന നടത്തിയ ആസ്ട്രേലിയ, 850 ലധികം പേരിൽ പരിശോധന നടത്തിയ കാനഡ, 650 ലധികം പേരിൽ പരിശോധന നടത്തിയ ഇറ്റലി, 1300 ലധികം പേരിൽ പരിശോധന നടത്തിയ നോർവേ, എഴുനൂറിലധികം പേരിൽ പരിശോധന നടത്തിയ തെക്കൻ കൊറിയ, എഴുനൂറിലധികം പേരിൽ പരിശോധന നടത്തിയ സ്പെയിൻ, 1100 ലധികം പേരിൽ പരിശോധന നടത്തിയ സ്വിറ്റ്സർലണ്ട് എന്നിവയുടെ വളരെ പിന്നിലാണ് നമ്മൾ. ഒരുലക്ഷം പേരിൽ ഏതാണ്ട് രണ്ട് പേർക്ക് മാത്രമാണ് ഇന്ത്യയിൽ പരിശോധന നടത്തിയിട്ടുള്ളത്. ഇത് ഒരു രീതിയിലും ഗുണകരമല്ല.

2. ആശുപത്രി സൗകര്യങ്ങളും ഐസിയു സൗകര്യങ്ങളും വർദ്ധിപ്പിക്കണം. ജനകീയ മാതൃകകൾ കൊണ്ടുവരുന്നതിൽ നമ്മൾ എപ്പോഴും മുൻപിലാണ്. പൂട്ടിപ്പോയ ആശുപത്രികൾ ഉപയോഗ യോഗ്യമാക്കുന്നതും ഹോസ്റ്റലുകൾ ഉപയോഗ യോഗ്യമാക്കുന്നതും ഒക്കെ വളരെ മികച്ച നടപടികളാണ്.

എന്നാൽ ചില ആശുപത്രികളിൽ എങ്കിലും കോവിഡ് കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർ ഒരുമിച്ച് ഒരു വാർഡിൽ കഴിയുന്ന സാഹചര്യം ഉണ്ട്. ഇത് അപകടകരമാണ്, ഒഴിവാക്കണം. ഐസൊലേഷൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.

3. ആശുപത്രിയിലെ സ്ഥല സൗകര്യങ്ങൾ പോലെ തന്നെ പ്രധാനമാണ് ഐസിയു, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത. പല വികസിത രാജ്യങ്ങളും വാഹന നിർമ്മാണ കമ്പനികളോടും വാക്വം ക്ലീനർ നിർമാണ കമ്പനികളോടും വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ വഴി നമ്മൾ പിന്തുടരേണ്ടതുണ്ട്. ഇപ്പോൾ നീട്ടി കിട്ടുന്ന സമയം ഈ സൗകര്യങ്ങൾ ലഭ്യമാക്കാൻ വേണ്ടി കൂടി ഉപയോഗിക്കണം.

4. ആശുപത്രി ഒരുക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആരോഗ്യ പ്രവർത്തകരുടെ എണ്ണവും. ഡോക്ടർമാർ, നേഴ്സുമാർ, ലാബ് ടെക്നീഷ്യൻ തുടങ്ങി ആരോഗ്യപ്രവർത്തകർ അഭിവാജ്യ ഘടകമാണ്. അതുകൂടി സജ്ജമാക്കേണ്ടതുണ്ട്. പല രാജ്യങ്ങളിലും അവസാനവർഷ എംബിബിഎസ് വിദ്യാർഥികളെയും, ഇന്റേൺഷിപ്പ് ചെയ്യുന്നവരെയും തയ്യാറാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഭാവിയിൽ എത്ര കൂടുതൽ കേസുകൾ വന്നാലും നേരിടാൻ സാധിക്കുന്ന രീതിയിൽ ആരോഗ്യപ്രവർത്തകർ സജ്ജമാകണം. അവർക്ക് ആവശ്യമായ ട്രെയിനിങ് നൽകണം.

5. രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്ന് ആശുപത്രികളാണ്. അവിടെ രോഗം പകരാതെ നോക്കേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് രോഗം ലഭിച്ചാൽ അത് വളരെയധികം പേരിലേക്ക് വളരെ പെട്ടെന്ന് പകരും. ഈ സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ മാർഗ്ഗങ്ങൾ (അതായത് N 95, PPE) ലഭ്യമാക്കേണ്ടതുണ്ട്. നിലവിൽ തന്നെ ദൗർലഭ്യമുള്ള ഈ സംവിധാനങ്ങൾ വ്യക്തികൾ സ്വയം വാങ്ങി ഉപയോഗിക്കുക പ്രായോഗികമല്ല. അതുകൊണ്ട് ഇതിനുള്ള വഴി കൂടി സർക്കാർ കാണേണ്ടതുണ്ട്.

?ഓർക്കുക, എല്ലാ രാജ്യങ്ങൾക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു. പക്ഷേ ചില രാജ്യങ്ങൾ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിച്ചു, ചില രാജ്യങ്ങൾ വൻതോതിൽ ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചു. ശ്രമിച്ചാൽ നമുക്കും സാധിക്കാവുന്നതേയുള്ളൂ. പക്ഷേ എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് നമ്മൾ തീരുമാനിക്കണം.

?️ലോക്ക് ഡൗൺ മാത്രം കൊണ്ട് ഒരു സാമൂഹിക വ്യാപനം ഒഴിവാക്കാൻ സാധിക്കുമോ എന്ന് പറയാനാവില്ല. അതുകൊണ്ട് ഇപ്പോൾ നീട്ടി കിട്ടുന്ന സമയം സജ്ജീകരണങ്ങൾ ഒരുക്കാൻ വേണ്ടി ഉപയോഗിക്കണം. ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട വിഷയമാണത്. ഇല്ലെങ്കിൽ മറ്റെന്ത് മുന്നൊരുക്കങ്ങൾ ചെയ്തിട്ടും പ്രയോജനമില്ല എന്ന അവസ്ഥ വരും. അത് ഉണ്ടാവാൻ പാടില്ല.

?️ഇന്ത്യയിലെ പൊതുവായ അവസ്ഥയിൽ ഏറ്റവും മികച്ച ആരോഗ്യ സേവനം നൽകുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ സൂചികകളിൽ നമ്മൾ മുൻപിലുമാണ്. അതിൽ നമുക്ക് ആത്മവിശ്വാസവും അഭിമാനവും വേണം. കൂടെ ഏറ്റവും മോശം സാഹചര്യങ്ങളെ പോലും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നമുക്ക് സാധിക്കണം, സാധിക്കും.

♥️റാപിഡ് പരിശോധനകൾ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു എന്നും കൂടുതൽ പരിശോധന സൗകര്യങ്ങളുടെ അനുമതിക്കായി കാത്തിരിക്കുന്നു എന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നൽകുന്നു.

ഇന്ത്യ-കേരളം അവലോകനം മറ്റൊരു പോസ്റ്റിൽ …

♥️ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ നമ്മൾ തുരത്തുക തന്നെ ചെയ്യും.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ