· 5 മിനിറ്റ് വായന

30.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകം ഇന്നലെ (മാർച്ച് 29)…

ആഗോളവ്യാപകമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7 ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം 33,500 കടന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 59,000 ഓളം കേസുകളും 3,000 ലധികം മരണങ്ങളും. നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങളിലും പതിനായിരത്തിൽ കൂടുതൽ കേസുകൾ ആയി.

? ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു.

? അമേരിക്കയിൽ ഇതുവരെ 1.41 ലക്ഷത്തിൽ കൂടുതൽ കേസുകൾ, 2,400 ലധികം മരണങ്ങൾ. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 18,000 ലധികം കേസുകൾ, 250 ലധികം മരണങ്ങൾ.

ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,200 ലധികം കേസുകളും 750 ലധികം മരണങ്ങളും. ഇതുവരെ ആകെ 97,000 ലധികം കേസുകൾ. ആകെ മരണങ്ങൾ 10,700 കഴിഞ്ഞു.

സ്പെയിനിൽ ഇന്നലെ മാത്രം 6,800 ലധികം കേസുകളും 800 ലധികം മരണങ്ങളും. ഇതുവരെ 70,000 ലധികം കേസുകളിൽ നിന്ന് 6,800 ലധികം മരണങ്ങൾ.

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,000 ലധികം കേസുകൾ, മരണങ്ങൾ 100 ലധികം. ഇതുവരെ ആകെ 62,000 ലധികം കേസുകളിൽ നിന്ന് 540 ലധികം മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,600 ലധികം കേസുകളും 290 ലധികം മരണങ്ങളും. ഇതുവരെ ആകെ 40,000 ലധികം കേസുകളും 2,600 ലധികം മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 1,200 ലധികം കേസുകളും 200 ലധികം മരണങ്ങളും. ഇതുവരെ ആകെ 17,000 ലധികം കേസുകൾ, 1200 ലധികം മരണങ്ങൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 750 ലധികം കേസുകൾ, 30 ലധികം മരണങ്ങൾ. ഇതുവരെ ആകെ 14,000 ലധികം കേസുകളിൽ നിന്ന് 300 മരണങ്ങൾ.

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകളും 130 ലധികം മരണങ്ങളും. ഇതുവരെ ആകെ 10,000 ലധികം കേസുകളിൽ നിന്ന് 750 ലധികം മരണങ്ങൾ.

ബെൽജിയത്തിൽ ഇന്നലെ മാത്രം 1,700 ലധികം കേസുകൾ, 70 ലധികം മരണങ്ങൾ. ഇതുവരെ ആകെ 10,000 ലധികം കേസുകളിൽ നിന്ന് 430 ലധികം മരണങ്ങൾ.

ഓസ്‌ട്രിയയിൽ ഇന്നലെ 500 ലധികം കേസുകൾ, 18 മരണങ്ങൾ. ഇതുവരെയാകെ 8,700 ലധികം കേസുകളിൽ നിന്ന് 80 ലധികം മരണങ്ങൾ.

നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 250 ലധികം കേസുകൾ. ഇതോടെ ആകെ കേസുകൾ 4,200 കടന്നു, മരണസംഖ്യ 25.

പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 700 ലധികം കേസുകളും 19 മരണങ്ങളും. ഇതോടെ 5,900 ലധികം കേസുകളിൽനിന്ന് 100 ലധികം മരണങ്ങൾ.

സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 250 ലധികം കേസുകൾ. ഇതോടെ 3,700 ലധികം കേസുകളിൽ നിന്ന് 110 ലധികം മരണങ്ങൾ.

ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 180 ലധികം കേസുകൾ. ഇതുവരെ ആകെ 2,800 ലധികം കേസുകളിൽ നിന്ന് 16 മരണം.

റഷ്യയിൽ 1500 ലധികം പേരെ ബാധിച്ച് 8 മരണങ്ങൾ.

തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,800 ലധികം കേസുകളും 23 മരണങ്ങളും. ഇതുവരെ 9,200ലധികം കേസുകളിൽ നിന്ന് 130 ലധികം മരണങ്ങൾ.

അയർലൻഡിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകൾ. ഇതുവരെ 2600 ലധികം കേസുകളിൽ നിന്ന് 46 മരണങ്ങൾ.

ഡെന്മാർക്കിൽ ഇതുവരെ 2300 ലധികം കേസുകളിൽനിന്ന് 72 മരണങ്ങൾ.

കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകളും 5 മരണവും. ഇതോടെ 6,200 ലധികം കേസുകളിൽനിന്ന് 65 മരണങ്ങൾ.

ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 350 ലധികം കേസുകൾ. ഇതുവരെ 4,200 ലധികം കേസുകളിൽ നിന്ന് 130 ലധികം മരണങ്ങൾ.

ചിലിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുന്നൂറിലധികം കേസുകൾ. ഇതുവരെ ആകെ 2,200 അധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ.

ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകൾ. ഇതുവരെ ആകെ 4,200 ലധികം കേസുകൾ.

ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2,600 ലധികം, 123 മരണങ്ങൾ. ആകെ കേസുകൾ 38,000 കടന്നു, മരണം 2,600 കടന്നു.

ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകൾ. ഇതുവരെ 4,200 ലധികം കേസുകളിൽനിന്ന് 15 മരണം.

മലേഷ്യയിൽ ഇതുവരെ 2,400 ലധികം കേസുകളിൽ നിന്ന് 35 മരണങ്ങൾ.

സൗദി അറേബ്യ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1200 ലധികം കേസുകൾ

യുഎഇ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 570 ലധികം കേസുകൾ. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 100ലധികം കേസുകൾ.

ബഹറിനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 490 ലധികം കേസുകൾ

കുവൈത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 255 കേസുകൾ

ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 634 കേസുകൾ.

ഒമാനിൽ ഇതുവരെ 160 ലധികം കേസുകൾ.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 100 ലധികം കേസുകൾ. അവിടെ ഇതുവരെ 9,500 ലധികം കേസുകളിൽ നിന്ന് 152 മരണങ്ങൾ.

പാകിസ്താനിൽ ഇതുവരെ 1,500 ലധികം കേസുകളിൽ നിന്ന് 14 മരണം.

ചൈനയിൽ ഇതുവരെ ആകെ 81,000 ലധികം കേസുകളിൽ നിന്ന് 3,300 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 75,000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 800 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.

പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 11, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 42.

?ജപ്പാൻ, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, പോളണ്ട്, റുമേനിയ, ഫിൻലാൻഡ്, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, ഗ്രീസ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

? ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 29.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

? ന്യൂയോർക്ക് സെൻട്രൽ പാർക്കിൽ താൽക്കാലിക എമർജൻസി ആശുപത്രി നിർമ്മിച്ചു തുടങ്ങി.

? അഭയാർഥികൾക്കും വിദേശികൾക്കും പൗരത്വം ഇല്ലാത്തവർക്കും ആരോഗ്യ സേവനം ഉറപ്പാക്കുമെന്ന് പോർച്ചുഗൽ. ഇവരെയെല്ലാം പൗരന്മാർക്ക് തുല്യമായി പരിഗണിക്കും.

? ചൈനയിലെ വുഹാനിൽ ജനജീവിതം സാധാരണ അവസ്ഥയിലേക്ക്.

? ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത മാസ്കുകൾ ഗുണ നിലവാരം പുലർത്തുന്നില്ല എന്ന് നെതർലാൻഡ്സ്.

? കൊറോണ വൈറസിനേക്കാൾ വേഗത്തിൽ പകരാൻ സാധ്യതയുള്ള ഒന്നുണ്ട്, വ്യാജ സന്ദേശങ്ങൾ. പ്രധാനമായും വാട്സ്ആപ്പ് വ്യാജ സന്ദേശങ്ങൾ.

? ചിലപ്പോൾ കലാപ ആഹ്വാനം ആയിരിക്കാം, ചിലപ്പോൾ അശാസ്ത്രീയമായ ചികിത്സാ മണ്ടത്തരങ്ങൾ ആയിരിക്കാം, മറ്റുചിലപ്പോൾ കൂട്ടം കൂടാൻ ആഹ്വാനം ചെയ്യുന്നത് ആയിരിക്കാം. കൊറോണ വൈറസ് വ്യാപനം കൂടുതൽ വേഗത്തിലാക്കാൻ മാത്രമേ ഈ സന്ദേശങ്ങൾ ഉപകരിക്കൂ.

? ചികിത്സ, പ്രതിരോധം എന്ന രീതിയിൽ വരുന്ന മണ്ടത്തരങ്ങൾ വായിക്കുമ്പോൾ ആർക്കും ഫോർവേഡ് ചെയ്യാൻ തോന്നും. കാരണം മറ്റൊരാളെ സഹായിക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്ന തോന്നൽ പെട്ടെന്ന് ഉണ്ടാവും. ഒരു കാര്യം മനസ്സിലാക്കുക, നിങ്ങൾക്ക് അബദ്ധം പറ്റി, അത് മാത്രമല്ല നിങ്ങൾ മറ്റൊരാളെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുക കൂടി ചെയ്യുകയാണ് എന്ന് മനസ്സിലാക്കണം. അതുകൊണ്ട് ആധികാരികമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കുക.

? അസുഖം പകരാതിരിക്കാൻ അവശ്യ സർവീസുകളിൽ പെടുന്നവർ ഒഴികെയുള്ള ഏവരും വീട്ടിൽ തന്നെ ഇരിക്കേണ്ട കാലമാണ്. അതിനെതിരെ എന്ത് പ്രചരണം നടന്നാലും ചെവിക്കൊള്ളരുത്.

? സമൂഹത്തിൽ അരികു വൽക്കരിക്കപ്പെട്ടവരുടെ ഇടയിൽ ഇത്തരം സന്ദേശങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അവരെ ചേർത്തു പിടിക്കേണ്ടതുണ്ട്. അവരുടെ ഇടയിൽ തെറ്റിദ്ധാരണകൾ വളർത്താൻ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ അകറ്റി നിർത്തേണ്ടതുണ്ട്. അത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ നിയമനടപടി ഉറപ്പാക്കണം.

? വൈറസ് വ്യാപനത്തിന്റെ വേഗതയുമായി താരതമ്യം ചെയ്താൽ നേർവിപരീത ദിശയിൽ സഞ്ചരിക്കുന്ന ഒന്നുണ്ട്. ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന ഈ അവലോകനം പോസ്റ്റിന്റെ റീച്ച് ആണത്. ഒരു ലക്ഷത്തിൽ കൂടുതൽ റീച്ച് ലഭിച്ചിരുന്ന, രാവിലെ 7 മണിക്ക് പ്രസിദ്ധീകരിച്ചു വരുന്ന ഈ പംക്തിയുടെ റീച്ച് ഇപ്പോൾ വളരെ കുറവാണ്. അതുകൊണ്ട് ഈ പംക്തി അവസാനിപ്പിക്കുന്നതിനെ കുറിച്ച്, അല്ലെങ്കിൽ ആഴ്ചയിൽ ഒന്ന് എന്ന രീതിയിലോ മറ്റോ ആക്കി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു.

? വ്യാജ സന്ദേശങ്ങൾ കിലുക്കം സിനിമ പോലെയാണെങ്കിൽ ശാസ്ത്രീയ ലേഖനങ്ങൾ വിധേയൻ സിനിമ പോലെയാണ്. വായിക്കാൻ താല്പര്യമുള്ളവർ കുറവാണ്. ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ശാസ്ത്രീയ ലേഖനങ്ങൾ ജനങ്ങളിൽ എത്തൂ. ഇൻഫോക്ലിനിക് പേജിൽ പ്രസിദ്ധീകരിക്കുന്ന ശാസ്ത്രീയ ലേഖനങ്ങൾ കൂടുതൽ പേരിൽ എത്തിക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ