· 6 മിനിറ്റ് വായന

ജീവിത ശൈലീരോഗങ്ങളുള്ളവർ കോവിഡ് കാലത്തു ശ്രദ്ധിക്കേണ്ടവ !

Current AffairsLife Styleകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം


കേരളവും ജീവിത ശൈലീരോഗങ്ങളും !

കേരളത്തിനെ പ്രമേഹത്തിന്റ തലസ്ഥാനം എന്നാണ് വിളിക്കുന്നത്‌. പ്രമേഹ രോഗികളുടെ എണ്ണത്തിൽ നാം ഒന്നാം സ്ഥാനത്താണ്, അതാണ് കാരണം!

നമ്മുടെ സാമൂഹിക ക്രമങ്ങളിലുള്ള മാറ്റങ്ങൾ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കാൻ കാരണമായി. ലളിതമായി പറഞ്ഞാൽ ജീവിതാവസ്ഥകൾ മെച്ചപ്പെട്ടതും മറ്റ് രോഗാവസ്ഥകൾ കുറഞ്ഞതും നമ്മൾക്ക് പാരയായി.

ഉദാ: കായിക അധ്വാനം കുറവുള്ള ജോലി & ജീവിത ശൈലി. വ്യായാമക്കുറവ്, ലഹരി ഉപയോഗം, ഭക്ഷണക്രമത്തിലുള്ള വ്യതിയാനം, മാനസികമായ പിരിമുറക്കങ്ങൾ etc.

പഠന റിപ്പോർട്ട് പ്രകാരം,

കേരളത്തിൽ അനേകം അകാല മരണങ്ങൾക്ക് പിന്നിൽ ജീവിതശൈലീ രോഗങ്ങൾ ഒരു പ്രധാനമായ കാരണമാവുന്നുണ്ട്.

അതിൽ തന്നെ ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നിവയാണ് മുന്നിൽ നിൽക്കുന്നത്.

കേരളത്തിലെ ജനസംഖ്യയിൽ 12.6 % വയോജനങ്ങളും, താരതമ്യേന കായിക അധ്വാനം കുറഞ്ഞവരുമാണ്‌.18നും 64നും ഇടയിൽ പ്രായമുള്ള മലയാളികളിൽ 82.4 % ഏതെങ്കിലും തരത്തിലുള്ള ജീവിതശൈലി രോഗ സാധ്യത ഉള്ളവരാണ്.

കോവിഡ് 19 ഉയർത്തുന്ന സവിശേഷ പ്രതിസന്ധികൾ?

പ്രമേഹം, രക്താതിമർദ്ദം, ഉയർന്ന കൊളസ്ട്രോൾ , ഹൃദ്രോഗം എന്നിങ്ങനെയുള്ള ജീവിത ശൈലീ രോഗങ്ങളുമുള്ളവരെ കോവിഡ് കാലം ആരോഗ്യപരവും സാമൂഹികവുമായ പല സങ്കീർണ്ണ പ്രതിസന്ധികളിലുമെത്തിക്കാൻ സാധ്യതയുണ്ട്. അവയെ മുൻകൂട്ടി കണ്ടു കരുതൽ നടപടികളെടുത്താൽ ഒരു പരിധി വരെ ഈ പ്രതിസന്ധികൾ തരണം ചെയ്യാം.

ജീവിത ശൈലീരോഗം അല്ലെങ്കിൽ പകർച്ചേതര രോഗം ഉള്ളവരെ കോവിഡ് -19 എങ്ങനെ ബാധിക്കുന്നു?

രോഗം വരാനുള്ള സാധ്യത കൂട്ടുന്നു –

പ്രമേഹ രോഗം, ക്യാൻസർ, വൃക്ക രോഗങ്ങൾ പോലുള്ളവ രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നതിനാൽ, രോഗം പിടിപെടാനും, രോഗം മൂർച്ഛിക്കാനും, അതിലൂടെ രോഗവ്യാപനം കൂടുതലാവാനും സാധ്യതകൾ സൃഷ്ടിക്കുന്നു.

കോവിഡ് 19 പിടിപെട്ടാൽ ഗുരുതരാവസ്ഥകളും മരണവും ഏറുന്നു!

കോവിഡ് രോഗം ഗുരുതരാവസ്ഥ / മരണം എന്നിവ കൂടുതൽ ഉണ്ടാക്കുന്നത് സൃഷ്ടിക്കുന്നത് ജീവിത ശൈലീ രോഗങ്ങൾ പോലുള്ളവ മുൻപേ തന്നെ ഉള്ളവരിൽ ആണ്. 60 വയസ്സിൽ കൂടുതൽ ഉള്ളവരാണെങ്കിൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്.

അനിയന്ത്രിത പ്രമേഹം / രക്താതിമർദ്ദം ഉള്ളവരിൽ വൃക്കരോഗ സാധ്യതയേറും, ഫലത്തിലത് കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കും.

പ്രമേഹരോഗമുള്ളവർ ഇത്തരുണത്തിൽ ഷുഗർ നിലവാരം നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ, ഷുഗർ കൂടി ഗുരുതരാവസ്ഥകൾ ഉണ്ടാവാനോ, മറ്റേതെങ്കിലും രോഗാണുബാധകൾ ഉണ്ടാവാനോ സാധ്യതകൾ ഉണ്ട്.

പുകവലിയുള്ളവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ് .വിരലുകൾ ഇടയ്ക്കിടെ ചുണ്ടോടു ചേർക്കേണ്ടി വരുന്നതാണ് ഒരു കാരണം. ശ്വാസകോശത്തിന് ക്ഷമത കുറഞ്ഞ ഇരിക്കുന്നതിനാൽ രോഗം മൂർച്ഛിക്കാനും സാധ്യതയുണ്ട്.

ഇത്തരുണത്തിൽ മറ്റു രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റാവേണ്ടി വരുന്നതും അനഭിലഷണീയമാണ്.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ?

A. ലോക് ഡൗൺ വന്നതോടെ
രോഗനിയന്ത്രണം ശരിയായി പാലിക്കാനാവാതാകുക

ഭക്ഷണ ക്രമീകരണം –

ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയിൽ വന്ന ഏറ്റക്കുറച്ചിലുകൾ മൂലം കൃത്യമായ ഡയറ്റ് ക്രമീകരണം സാധിക്കാതാവുക.

വീട്ടിൽ വെറുതെയിരിക്കുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള പ്രവണത പലർക്കും നിയന്ത്രിക്കാൻ കഴിയില്ല.

ചെയ്യേണ്ടത്: നിലവിൽ ലഭ്യമായ ഭക്ഷണങ്ങൾ അവയുടെ കലോറി മൂല്യം കണക്കാക്കി ഭക്ഷണം ക്രമീകരിക്കുക. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ച്ചക്കിടയിലും, ബോറഡി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ഭക്ഷണം കഴിക്കൽ മാറ്റാതിരിക്കുക. ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക.

മാനസിക പിരിമുറുക്കം / വിഷാദം മൂലമുള്ള അമിത ഭക്ഷണം കഴിക്കാനുള്ള പ്രവണത.

ചിലരിലെങ്കിലും ഉത്കണ്o / വിഷാദം എന്നിവ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിച്ചേക്കാം.

അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടാൻ മടിക്കണ്ട.

B. നടത്തം പോലുള്ള വ്യായാമ മുറകൾക്ക് ഭംഗം –

പുറത്ത് പോയി വ്യായാമം ചെയ്യാനാവാത്ത അവസ്ഥ മിക്കവർക്കും ഉണ്ട്.

ചെയ്യേണ്ടത്: വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ നിലവിലെ സാഹചര്യത്തിൽ വ്യക്തി സുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യൽ ഡിസ്റ്റൻസിങ്ങ് തത്വങ്ങളും പാലിച്ച് ആൾക്കൂട്ടവും രോഗവ്യാപന സാധ്യതകളും ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.

C.മരുന്നു മുടങ്ങുന്ന സാഹചര്യം –
പുറത്ത് പോയി മരുന്നു വാങ്ങാനുള്ള തടസ്സങ്ങൾ, വരുമാനം നിലച്ചതോടെയുള്ള സാമ്പത്തിക പ്രതിസന്ധി,
ഡോക്ടറെ കണ്ട് മരുന്നു കുറിച്ച് വാങ്ങാനുള്ള തടസ്സങ്ങൾ, കഴിച്ചിരുന്ന മരുന്നിൻ്റെ ലഭ്യതക്കുറവ്.

ഇതിന് പരിഹാരം സർക്കാർ സംവിധാനങ്ങൾ നടപ്പാക്കുന്നുണ്ട് പകർച്ചേതര രോഗ മരുന്നുകൾ സർക്കാർ സംവിധാനം വഴി കൂടുതൽ മാസത്തേക്ക് വീടുകളിൽ എത്തിക്കുക, മുൻ കുറിപ്പടി ഉപയോഗിച്ചോ, ഫോൺ വഴി ചികിത്സിക്കും ഫിസിഷ്യൻ്റെ നിർദ്ദേശ പ്രകാരമോ മരുന്നുകൾ നൽകാൻ മാർഗ്ഗം ഉണ്ടാക്കുക എന്നിങ്ങനെയൊക്കെ.
ഫോണിലൂടെയോ ഇൻ്റർനെറ്റ് മുഖേനെയോ മരുന്നുകൾ ഓർഡർ ചെയ്ത് വീട്ടിൽ ലഭ്യമാക്കാൻ പ്രാദേശിക നടപടികൾ ഉണ്ടായാൽ നന്നാവും.

D. ബ്ലഡ് പ്രഷർ / ഷുഗർ നിലവാരം എന്നിവ ഇടയ്ക്ക് തുടർ പരിശോനകൾ നടത്തി മരുന്ന് ക്രമീകരണം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ.

പരിഹാരം:
NCD രോഗികൾക്ക് മറ്റ് രോഗികളുമായി ഇടപഴകാതെ തുടർ ചികിത്സകൾക്ക് മുൻകൂട്ടി അപ്പോയിൻറ്മെൻ്റ് എടുത്ത്, പ്രത്യേകം സജ്ജീകരിച്ച ക്ലിനിക്കിൽ / ഒ പി സംവിധാനത്തിൽ വരാനുള്ള ക്രമീകരണം.

ഗ്ലൂക്കോമീറ്റർ, ഇലക്ട്രോണിക് ബി പി അപ്പാരറ്റസ് എന്നിവ വാങ്ങാൻ കഴിയുന്നവർ അത് വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കുക.

E. മാനസികാരോഗ്യത്തിൽ വ്യതിയാനം

ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം.

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും.
വീടിനുള്ളിൽ തന്നെയുള്ള സന്തോഷം തരുന്ന പ്രവർത്തികളിൽ വ്യാപൃതരാവുക.
വായന, വിനോദ പ്രവർത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധു മിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും.

F, ലഹരിയോടുള്ള ആസക്തി മൂലമുള്ള പ്രശ്നങ്ങൾ .

ലഹരി വിമുക്തിയെക്കുറിച്ചുള്ള വിശദമായ ലേഖനങ്ങൾ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. ലിങ്ക് കമന്റിൽ.
ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ്. കാരണം
പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ നിലവിലുള്ള രോഗാവസ്ഥകളുടെ തീവ്രത വർദ്ധിപ്പിക്കാനും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

സുരക്ഷിതരായി വീടുകളിൽ തന്നെ കഴിയുക പക്ഷേ ആരോഗ്യം സംരക്ഷിക്കുക.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ