· 5 മിനിറ്റ് വായന

കോവിഡ് 19 – രോഗനിർണയത്തിന് അനുവർത്തിക്കേണ്ട കാര്യങ്ങൾ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

⭐കോവിഡ് 19 രോഗനിയന്ത്രണത്തിന് സാമൂഹ്യ തലത്തിൽ ( വീടുകളിൽ/ ആശുപത്രികളിൽ/ പൊതുസ്ഥലങ്ങളിൽ/ തൊഴിലിടങ്ങളിൽ/ ആംബുലന്സുകളിൽ ) അനുവർത്തിക്കേണ്ട കാര്യങ്ങൾ ⭐

⭐WHO പ്രസിദ്ധീകരിച്ച ഗൈഡന്‍സ് രേഖകളും, കേന്ദ്ര ആരോഗ്യ മന്ത്രാലയം “കോവിഡ് 19 – കണ്ടൈന്‍മെന്‍റ് പ്ലാന്‍ രേഖകളും അവലംബിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡോ: ജയകൃഷ്ണൻ. ടി ( അഡിഷനല്‍ പ്രൊഫെസര്‍ & മേഖല പകര്‍ച്ച വ്യാധി നിയന്ത്രണ സെല്‍ -കോ-ഓര്‍ഡിനേറ്റര്‍) കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. മെഡിക്കല്‍ കോളേജ് കോഴിക്കോട് തയ്യാറാക്കിയ രേഖയാണ് ഇത്.

സാമൂഹ്യ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍

1⃣വീടുകളില്‍ :-

? “ഹോം ഐസോലേഷന്‍”

?രോഗ ബാധ യുണ്ടാകുന്ന ഇടങ്ങളിലെ രോഗലക്ഷണമുണ്ടാകുന്നവര്‍ : (പനിയും, ചുമയും ജലദോഷവുമുള്ളവര്‍), അവര്‍ റിസ്ക് ഗ്രൂപ്പില്‍ പെട്ടവര്‍ (പ്രായമായവര്‍, പ്രമേഹ, കിഡ്നി, ഹൃദയ രോഗികള്‍, ഗര്‍ഭിണികള്‍) അല്ലെങ്കിൽ പാരസെറ്റമോള്‍ പോലുള്ള പനിക്കുള്ള മരുന്നുകള്‍ കഴിച്ചു വീടുകളില്‍ തന്നെ വിശ്രമിക്കണം.

?ഒപ്പം പ്രാദേശികമായിട്ടുള്ള ആരോഗ്യ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.

?രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാനും “ വ്യക്തി സുരക്ഷ ഉപകരണങ്ങളുടെ ഉപയോഗം കുറക്കാനും രോഗലക്ഷണമുള്ളവര്‍ നേരിട്ടു ആശുപത്രികളില്‍ നേരെ പോകാതെ ടെലെഫോണില്‍ കണ്‍സല്‍റ്റ് ചെയ്യാനും / ടെലി മെഡിസിന്‍ സൗകര്യങ്ങൾ (ഉള്ളിടത്ത്) പരമാവധി ഉപയോഗിക്കുകയും വേണം.

?ഇതിനിടയില്‍ എന്തെങ്കിലും വിഷമ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം അനുസരിച്ചു മെഡിക്കല്‍ സഹായം തേടാനുമാണ് WHO നിര്‍ദേശിക്കുന്നത്.

?രോഗികള്‍ : ഒരു മുറിയില്‍ തന്നെ കഴിയണം, മറ്റ് കുടുംബങ്ങളുമായി കൂടുതല്‍ ഇടപെടുകയുമരുത്.

?ഈ മുറി ബാത്ത്റൂം ഉള്ളതും, നല്ലത് പോലെ കാറ്റും വെളിച്ചവും കടക്കുന്നതുമായിരിക്കണം. ജനാലകള്‍ തുറന്നു തന്നെ വെക്കണം.

?മുറിയിയില്‍ നിന്നു പുറത്തു വരികയാണെങ്കില്‍ വീട്ടിലെ മറ്റുള്ളവരില്‍ നിന്നും നിന്നും 1 മീറ്റര്‍ അകലം പാലിക്കണം.

?രോഗി ഉറങ്ങുന്ന അവസരമൊഴികെ സാധാരണ “ ഫേസ് മാസ്ക്” ധരിച്ചിരിക്കണം.

?രോഗിയെ സ്ഥിരമായി ഒരാള്‍ മാത്രം ശുശ്രൂഷിക്കണം. അയാള്‍ മുറിയില്‍ പ്രവേശിക്കുംബോഴൊക്കെ മാസ്കും, ഗ്ലൌസും, എപ്രണും ധരിച്ചിരിക്കണം.

?പുറത്തു വരുമ്പോഴൊക്കെ കൈകള്‍ സോപ്പിട്ടു കഴുകണം.

?മറ്റുള്ളവര്‍ രോഗികളെ സന്ദര്‍ശിക്കുന്നത് വിലക്കുകയും, മറ്റാരെങ്കിലും മുറിയില്‍ പ്രവേശിക്കുന്നുണ്ടെങ്കില്‍ മാസ്കു ധരിക്കുകയും വേണം.

?രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവര്‍ തുടര്‍ന്നു 14 ദിവസത്തോളം വീടുകളില്‍ തന്നെ നീരിക്ഷണത്തില്‍ കഴിയുകയും (ക്വാറന്റ്റിയിന്‍), ദിവസവും രണ്ടു നേരം ശരീരത്തിന്‍റെ താപനില പരിശോധിച്ചു പനി ഇല്ലെന്നു ഉറപ്പ് വരുത്തുകയും വേണം..

2⃣തൊഴില്‍ ഇടങ്ങളില്‍

?പ്രതലങ്ങളും (മേശകളും, ഫര്‍ണിച്ചര്‍ ) , ഉപകരണങ്ങളും (ഫോണുകള്‍ , കീ ബോര്‍ഡുകള്‍) ദിവസവും അണുനാശിനി കൊണ്ട് തുടക്കുക.

?കൈ കഴുകാനായി ഹാന്‍ഡ് സാനിറ്റിസറുകള്‍ / സോപ്പുകള്‍ കരുതി വെക്കുക.

?ഇടക്കിടെ കൈകള്‍ കഴുകുകയും ചെയ്യുക.

?കൂടുതല്‍ യാത്ര വേണ്ടുന്നവര്‍ യാത്ര വേളകളില്‍ കൈയില്‍ ചെറിയ കുപ്പി ഹാന്‍ഡ് സാനിറ്റിസറുകള്‍ കരുതുകയും വേണം.

?പനിയും,ചുമയും ഉള്ളവര്‍ വീട്ടില്‍ തന്നെ മരുന്നുകള്‍ കഴിച്ചു വിശ്രമിക്കുക / അതിനായി സിക്ക് ലീവ് അനുവദിക്കുക. അല്ലെങ്കില്‍ വീടുകളില്‍ വെച്ചു തന്നെ ജോലി ചെയ്യുക.

?അത്തരക്കാര്‍ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യാതിരിക്കുക.

?കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കസ്റ്റമരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷ്നമുണ്ടെന്നു കണ്ടാല്‍ വേണ്ട അകലം പാലിക്കണം (സോഷ്യല്‍ ഡിസ്റ്റന്‍സിങ് ). അവിടെയും കൈ കഴുകാനായി ഹാന്‍ഡ് സാനിറ്റിസറുകള്‍ / സോപ്പുകള്‍ കരുതി വെക്കുന്നത് നല്ലതായിരിക്കും.

?രോഗബാധ ഉണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന ചരക്കുകളും, ഉപകരണങ്ങളും, ഇലക്ട്രോണിക് വസ്തുക്കള്‍ , ഫര്‍ണിച്ചര്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നവര്‍/ഉപയോഗിക്കുന്നവര്‍ കൈകളില്‍ ഗ്ലൌസുകളോ, മുഖത്ത് മാസ്ക്കുകളോ ധരിക്കേണ്ടതില്ല. ഇത് പോലെ യുള്ള ഇറക്കുമതി ചെയ്യപ്പെട്ട വസ്തുക്കളില്‍ നിന്നും രോഗം പകരുന്നതിതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

3⃣ആരോഗ്യ വളണ്ടിയര്‍മാര്‍/ ആശാ പ്രവര്‍ത്തകര്‍, റാപ്പിഡ് റെസ്പോണ്‍സ് / പബ്ലിക് ഹെൽത്ത് ടീമിലെ അംഗങ്ങള്‍ :

?രോഗബാധയുണ്ടാകുമ്പോള്‍ രോഗികളുമായി നേരിട്ടല്ലാതെ വിവരം ശേഖരിക്കുന്നതാണ് അഭികാമ്യം. ടെലിഫോണിലോ, വീഡിയോ കോളിലൂടെയോ വഴി വിവരങ്ങള് ശേഖരിക്കാ ന്‍ ശ്രമിക്കണം . ഈ അവസരങ്ങളിലൊന്നും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല.

?ഫീല്‍ഡ് വര്‍ക്കിന്റെയും, സര്‍വൈലന്‍സിന്റെയും ഭാഗമായി രോഗികളുമായി കൂടികാഴ്ച നടത്തുന്നത് രോഗിയുടെ വീടിലെ മുറികള്‍ക്ക് പുറത്തു വെച്ചോ/ വരാന്തയില്‍ വെച്ചോ ആയിരിക്കണം.

?ഈ അവസരങ്ങളിലും രോഗി സാധാരണ “ മാസ്ക്” ധരിച്ചിരിക്കണം .

?രോഗിയുടെ വീട്ടിലുള്ള രോഗി ഉപയോഗിച്ച മറ്റ് വസ്തുക്കളൊന്നും സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിയ്ക്കണം.

?രോഗികളോ , രോഗം സംശയിക്കുന്നവരോ ആയി നേരിട്ടു സംസാരിക്കുമ്പോള്‍ / വിവര ശേഖരണം നടത്തുമ്പോഴും അവരുമായി കഴിയുന്നതും 1 മീറ്റര്‍ അകലം പാലിക്കണം. അപ്പോഴൊക്കെ മാസ്ക് ധരിക്കുകയും വേണം.

?“ഹോം ക്വാറന്റ്റെയിനി”ലുള്ള / രോഗികളുമായി നേരിട്ടു സമ്പർക്കത്തിൽ പെട്ടവരുമായി ഇടപെടുമ്പോഴും അവര്‍ക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും 1 മീറ്റര്‍ അകലം പാലിക്കണം. അപ്പോഴൊ ന്നും മറ്റ് വ്യക്തി സുരക്ഷാ നടപടികള്‍ ഒന്നും എടുക്കേണ്ട ആവശ്യവും ഇല്ല.

4⃣പൊതുസ്ഥലങ്ങള്‍ (സ്കൂളുകള്‍, മാളുകള്‍, ബസ്- റെയില്‍വേ സ്റ്റേഷനുകള്‍ etc )

?ഇവിടങ്ങളില്‍ ചുമയോ, പനിയൊ ലക്ഷ്നമില്ലാത്തവര്‍ ഒരു തരത്തിലുമുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങളും (മാസ്കും മറ്റും ) ധരിക്കേണ്ടതില്ല.
?
ചുമയോ, പനിയോ ലക്ഷണ മുള്ളവരില്‍ നിന്നും മറ്റുള്ളവര്‍ 1 മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. (സോഷ്യല്‍ ഡിസ്റ്റന്‍സിങ് ).

?പനിയും,ചുമയും ഉള്ള വിദ്യാര്ഥികളും,അദ്ധ്യാപകരും വീട്ടില്‍ തന്നെ മരുന്നുകള്‍ കഴിച്ചു വിശ്രമിക്കുക .കൂടുതല്‍ പേരില്‍ രോഗബാധ ഉണ്ടാകുക യാണെങ്കില്‍ സ്കൂള്‍ അടച്ചിടേണ്ടി വരും.

5⃣ ചികിത്സാ സ്ഥാപനങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

?ആശുപത്രികളില്‍ പോകേണ്ടവര്‍ മുന്‍ കൂട്ടി വിവരമറിയിച്ചും, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ചും മുന്‍ കൂട്ടി “അപ്പോയിന്‍റ് മെന്‍റ്” വാങ്ങി അവിടേക്ക് പോവുക.

?ആശുപത്രികളിലെ രജിസ്ട്രേഷന്‍ കൌണ്ടറുക ള്‍ , ഫാര്‍മസി കൌണ്ടറുകള്‍ , ബില്‍ സെക്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്രവങ്ങള്‍ തെറിക്കാതിരിക്കാന്‍ ഗ്ലാസുസു കൊണ്ടോ, സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടോ ചെറിയ “വിന്‍ഡോകളുള്ള” മറകള്‍/ “ സ്ക്രീനു” കള്‍ ഉണ്ടാക്കേണ്ടതാണ്.

?“വിന്‍ഡോകള്‍ വഴി മരുന്നുകള്‍ നല്കാനും, ഇടപാടുകള്‍ നടത്താനും പറ്റുന്നതാണ്.

?ആളുകള്‍ എളുപ്പം കാണുന്ന സ്ഥലങ്ങളില്‍ കൈ തുടക്കാനായി കുപ്പികളില്‍ ഡിസ്പെന്‍സ് ചെയ്യാവുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ / കഴുകാനായി വാഷ് ബസിനുകള്‍ക്ക് സമീപം സോപ്പുകള്‍ എന്നിവ കരുതി വെക്കുന്നതും, കൈ കഴുകുന്ന രീതികളെ ക്കുറിച്ചു , രോഗ പ്രതിരോധത്തെ ക്കുറിച്ചും ബോധവത്ക്കരണത്തിനായീ പോസ്റ്ററുകള്‍ ഉണ്ടാകുന്നതും നല്ലതായിരിക്കും.

?രോഗികള്‍ക്കും, കൂടെയുള്ളവര്‍ക്കും നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകകള്‍ അവിടങ്ങളില്‍ പ്രദർശിപ്പിക്കണം.

?ആശുപത്രികളില്‍ മാലിന്യ നിർമ്മാർജ്ജനം ശരിയായ രീതിയിൽ നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം.

?i.ഓ പി ചികിത്സാ സ്ഥാപനങ്ങളില്‍/ക്ലിനിക്കുകള്‍
കണ്‍സല്‍ റ്റേഷന്‍ മുറികള്‍ക്ക് പുറത്തുള്ള വെയിറ്റിങ് ഏരിയകളിൽ :

▶പനി/ചുമ/ തൊണ്ടവേദന ലക്ഷണമുള്ളവര്‍ക്കു – ധരിക്കാന്‍ മാസ്കുകള്‍ കൊടുക്കുക, മാറ്റി ഇരിക്കാനായി പ്രത്യേകം ഐസോലേഷന്‍ മുറി സൌകര്യം ഏര്‍പ്പെടുത്തുക.

▶ ഇതിന് സാധ്യമല്ലെങ്കില്‍ മറ്റ് രോഗികളില്‍ നിന്നും 1 മീറ്റര്‍ അകലത്തില്‍ മാറ്റി ഇരുത്തുക. ( “കഫ് കോർണറുകൾ”കള്‍ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണു).

▶പനി/ചുമ/ തൊണ്ടവേദന ലക്ഷണമില്ലാത്ത മറ്റ് രോഗികള്‍ക്ക് ഒരു തരത്തിലുമുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങളും (മാസ്കുകള്‍) ആവശ്യമില്ല.

▶പനി/ചുമ/ തൊണ്ടവേദന ലക്ഷണമുള്ളവരെ പരിശോധിക്കുന്ന / ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍ തുടങ്ങിയവര്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങളായ മാസ്കുകള്‍, ഗ്ലൌസുകള്‍, ഗൌണുകള്‍,കണ്ണടകള്‍ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്.

▶ഇവിടെ ക്ലീനിങ്/വൃത്തിയാക്കുന്നവര്‍ ഇവയ്ക്ക് പുറമെ ബൂട്ട്കളും ധരിക്കേണ്ടതാണ്.

?ii.ആശുപത്രികള്‍ /കിടത്തി ചികിത്സ നടത്തുന്ന സ്ഥാപനങ്ങളില്‍

♦a.രോഗികളെ പ്രാഥമികമായി സ്ക്രീന്‍ ചെയ്യുന്ന ട്രയാജ് ഏരിയ കള്‍ :
?രോഗികളില്‍ നിന്നു അകലം പാലിക്കാന്‍ (സോഷ്യല്‍ ഡിസ്റ്റന്‍സിങ് ). ഇവിടെയൊക്കെ രോഗികളുടെ ശരീര താപനില (പനി) പരിശോധിക്കാന്‍ നോ- ടച്ച് തെര്‍മോമീറ്ററുകളും , തെര്‍മല്‍ ഇമേജിംഗ് ക്യമറകളും ആണ് ശുപാർശ ചെയ്യുന്നത്.

?രോഗ ലക്ഷണങ്ങള്‍ ഉള്ളവർ എത്തിയാല്‍ /ശരീര താപനില (പനി) പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടാല്‍, ഉടനെ തന്നെ അവര്‍ക്ക് മാസ്കുകള്‍ നല്കുകയും അവരെ മറ്റുള്ളവരില്‍ നിന്നും 1 മീറ്റർ എങ്കിലും അകലം പാലിക്കുകയും ചെയ്യണം.

?മറ്റ് രോഗികള്‍ മാസ്കുകള്‍ ധരിക്കേണ്ടതില്ല.

?നോ- ടച്ച് തെര്‍മോമീറ്ററുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവിടെയും ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്കുകള്‍ ധരിക്കണമെന്നില്ല.

?ട്രയാജ് ഏരിയായില്‍ നിന്നും വാര്‍ഡിലേക്കുള്ള വഴികള്‍ ആളുകള്‍ മുഖാമുഖമാകാതെ “വണ്‍വേ”കള്‍ ആയി ക്രമീകരിക്കേണ്ടിവരും .

♦b.വാര്‍ഡുകളില്‍ :

⏺കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രോഗികളെയും രോഗം സംശയിക്കുന്നവരെയും ഇടകലരാതെ പ്രത്യേകം മുറികളില്‍ വെവ്വേറെ മാറ്റി (cohorting ) ഐസോലേറ്റ് ചെയ്തു കിടത്തണം .

⏺രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ 1 മീറ്റര്‍ എങ്കിലും അകലം വേണം.

⏺മുറി നല്ലത് പോലെ കാറ്റും വെളിച്ചവും കടക്കുന്നതുമായിരിക്കണം. ജനാലകള്‍ തുറന്നു തന്നെ വെക്കണം.

⏺കൊതുക് ശല്ല്യം ഒഴിവാക്കാന്‍ അവ സ്ക്രീന്‍ /നെറ്റ് ചെയ്തിരിക്കണം). ഓരോരോഗിക്കും ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്കണം.

⏺പനി/ചുമ/ തൊണ്ടവേദന ലക്ഷണമുള്ളവരെ പരിശോധിക്കുന്ന / ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍ മാര്‍ തുടങ്ങിയവര്‍ വ്യക്തി സുരക്ഷാ ഉപകരണങ്ങളായ മാസ്കുകള്‍ , ഗ്ലൌസുകള്‍, ഗൌണുകള്‍,കണ്ണടകള്‍ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്.

⏺രോഗികളില്‍ സ്രവങ്ങള്‍ ഉണ്ടാക്കാവുന്ന പരിശോധനകളും / ചികിത്സകളും നടത്തുന്നവര്‍ ( വെന്‍റിലേറ്റര്‍ ട്യൂബ് ഇടല്‍) മേല്‍ നല്കിയിരിക്കുന്ന ഉപകരണങ്ങള്‍ക്ക് പുറമെ ഇവര്‍ എന്‍95/എഫ്‌എഫ്‌എഫ്‌പി 2 മാസ്കുകളും , അപ്രണുകളും ധരിക്കേണ്ടതാണ്.

⏺ഈ വാര്‍ഡുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കേണ്ടതുണ്ട്
( എണ്ണവും, സമയവും),
അവര്‍ വ്യക്തി സുരക്ഷാ നടപടികള്‍ ( മാസ്ക്,ഗ്ലൌസ് തുടങ്ങിയവ ധരിക്കുകയും ) എടുക്കുകയും വേണം.

⏺അവരുടെയൊക്കെ വിവരങ്ങ ള്‍ ഒരു രജിസ്റ്ററില്‍ റിക്കോര്‍ഡ് ചെയ്തു/രേഖപ്പെടുത്തി വെക്കണം.

⏺ഇവിടെ രോഗികള്‍ക്ക് ഭക്ഷണ വിതരണവും മറ്റു സര്‍വീസുകളും ഒന്നിച്ചു “ ബണ്ടില്‍ സ്ര്‍വീസ്” ആയി ഒരേ സമയത്ത് ചെയ്യണം.

⏺വാര്‍ഡുകള്‍ ക്കിടയില്‍ “ ക്രോസ് റഫറന്‍സിനായിട്ടുള്ള .രോഗികളുടെ “സഞ്ചാരവും” പരിമിതപ്പെടുത്തണം.

⏺രോഗികളുമായി നേരിട്ടു ബന്ധപ്പെടാത്ത വരാന്തകളിലും വാര്‍ഡുകളുടെ ഇടനാഴികളിലും നടക്കുന്നവരും മറ്റ് രോഗികളും, കൂട്ടിരിപ്പ്കാരും, ഓഫീസ് ജോലിക്കാരും ആരും തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങളായ മാസ്കുകള്‍ ധരിക്കേണ്ടതില്ല.

6⃣ആംബുലന്‍സുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

⏏കോവിഡ് 19 സംശയിക്കുന്ന രോഗികളോടൊപ്പമുള്ള രോഗികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റാഫുകളും സഹായികളും മാസ്കുകള്‍, ഗ്ലൌസുകള്‍, ഗൌണുകള്‍, കണ്ണടകള്‍ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്.

⏏ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ വാഹനത്തിന് പ്രത്യേക കമ്പാർട്മെന്റ് /ക്യാബിനില്‍ ആണെങ്കില്‍ രോഗിയുമായി 1 മീറ്റര്‍ അകലം പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരു വ്യക്തി സുരക്ഷ നടപടിയും ആവശ്യമില്ല.

⏏അല്ലാത്ത പക്ഷം മാസ്കു ധരിക്കേണ്ടതാണ്. ആംബുലന്‍സുകള്‍ യാത്രക്ക് ശേഷം വാഹനം 1% സോഡിയം ഹൈപ്പോക്ലോറൈറ്റു ലായനി കൊണ്ട് സ്പ്രേ ചെയ്തു ( kanapsack sprayers) അണുനാശം വരുത്തേണ്ടതാണ്.

രോഗ പകര്‍ച്ചയുടെയും , അറിവുകളുടെയും വെളിച്ചത്തില്‍
രോഗ നിയന്ത്രണത്തിന് അതാത് സമയങ്ങളില്‍ കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങൾ വന്നേക്കാം അതിനു അനുസരിച്ചുള്ള നടപടികള്‍ എടുക്കേണ്ടതാണ്.

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ