· 2 മിനിറ്റ് വായന

കോവിഡ് പ്രതിരോധം: മെഡിക്കൽ സ്റ്റോറുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

?മെഡിക്കൽ സ്റ്റോറുകളിൽ കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

?ജീവനക്കാർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചു മാത്രം ജോലി ചെയ്യുക.

?മരുന്നുകൾ വാങ്ങുവാൻ വരുന്നവർക്ക് ഉപയോഗിക്കുവാൻ ഹാൻഡ് സാനിറ്റൈസർ സജ്ജീകരിക്കുക.

?മരുന്ന് വാങ്ങുവാൻ വരുന്നവർക്ക് ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കുന്ന രീതിയിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി മാത്രം മരുന്നുകൾ ഡിസ്പെൻസ്‌ ചെയ്യുക. ക്യൂ നിൽക്കാൻ ആയി നിലത്ത് അടയാളം ഇടുന്നത് നന്നാവും. രണ്ടുമീറ്റർ അകലത്തിൽ അടയാളം ഇട്ടാൽ വളരെ നന്നായിരിക്കും.

?സ്ഥാപനത്തിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കൈകൾ ശുചിയാക്കുക.

?ഉപയോഗിച്ച മാസ്കുകളും കൈയുറകളും വീണ്ടും ഉപയോഗിക്കുവാൻ പാടില്ല. ഇവ ശാസ്ത്രീയമായ രീതിയിൽ ബ്ലീച് ലായനികളിൽ മുക്കി അണുവിമുക്തമാക്കിയ ശേഷം നിർമ്മാജനം ചെയ്യുക.

?പനി, ചുമ, തൊണ്ടവേദന, തുമ്മൽ, ജലദോഷം എന്നി രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാർക്ക് അവധി കൊടുക്കുക.

?അവശ്യ മരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കുക.

?മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കോഡീൻ അടങ്ങിയ കഫ് സിറപ്പുകളുടെയും , സൈക്കോട്രോപിക് സബ്സ്റ്റൻസുകൾ അടങ്ങിയ മരുന്നുകളുടെയും ദുരുപയോഗം തടയുവാൻ ചട്ടങ്ങൾ കണിശമായി പാലിക്കുക.

?ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യുമ്പോൾ Schedule H1 ചട്ടങ്ങൾ പാലിക്കണം

?സംശയ നിവാരണത്തിനായി 1056 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപെടുക

ആരോഗ്യ വകുപ്പിന് വേണ്ടി ആർദ്രം മിഷനിലെ ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയ കുറിപ്പ്.

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ