· 4 മിനിറ്റ് വായന

ഡബിൾ മാസ്ക്

കോവിഡ്-19
 
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്, ഒപ്പം ആശങ്കാജനകമായി വാക്‌സിൻ ക്ഷാമവും! കോറോണക്കെതിരെയുള്ള നമ്മുടെ ആയുധശേഖരത്തിൽ പ്രധാനമായ മാസ്ക് ഉപയോഗം ഒന്ന് കൂടി ശക്തിപ്പെടുത്തുന്നത് ഈ സാഹചര്യത്തിൽ എന്ത് കൊണ്ടും നല്ലതാണ്.
മാസ്ക് നമുക്ക് നൽകികൊണ്ടിരിക്കുന്ന സംരക്ഷണം വർധിപ്പിക്കാൻ രണ്ടു കാര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മതിയാകും.
1️⃣മാസ്കിന്റെ ഫിറ്റ്‌ (fit)
– ഉപയോഗിക്കുന്ന ആളുടെ മുഖത്തോടു ചേർന്ന് ഇരിക്കാനുള്ള കഴിവ്.
2️⃣മാസ്കിന്റെ ഫിൽറ്ററേഷൻ (filtration)
-സ്രവകണികകളെ അരിച്ചു മാറ്റാനുള്ള കഴിവ്.
ഫിൽറ്ററേഷൻ മെച്ചപ്പെടുത്തുന്നതിലൂടെ വൈറസിനെ വഹിക്കുന്ന സ്രവകണികകൾ
അകത്തേക്കും പുറത്തേക്കും പോകുന്നത് കൂടുതൽ നന്നായി തടയുന്നു. ഉപയോഗിക്കുന്നയാൾക്ക് മറ്റുള്ളവരിൽ നിന്നു രോഗം പകരുന്നതും, മറിച്ച് ഉപയോഗിക്കുന്നയാൾക്ക് രോഗമുണ്ടെങ്കിൽ അതു മറ്റുള്ളവർക്ക് പകരുന്നതും മെച്ചപ്പെട്ട രീതിയിൽ തടയുന്നു.
പാളികൾ കൂട്ടുക (Layering) എന്നതാണ് ഫിൽറ്ററിംഗ് മെച്ചപ്പെടുത്താനുള്ള പ്രധാന മാർഗ്ഗം. രണ്ടു തരത്തിൽ ഇത് ചെയ്യാം.
?കൂടുതൽ പാളികളുള്ള തുണി മാസ്ക് ഉപയോഗിക്കുക.
?ഡബിൾ മാസ്ക് – രണ്ടു മാസ്കുകൾ ഒന്നിന് മുകളിൽ ഒന്നായി ധരിക്കുക.
ഫിറ്റും ഫിൽറ്ററേഷനും ഒരുപോലെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു മാർഗമാണ് ഡബിൾ മാസ്ക്.
?ഒന്നിന് മേലെ ഒന്നായി രണ്ടു മാസ്ക് ധരിക്കുമ്പോൾ, ഉള്ളിലുള്ള മാസ്ക് മുഖത്തേക്ക് അമർത്തി വയ്ക്കുന്നത് മാസ്കിന്റെ ഫിറ്റ്‌ മെച്ചപ്പെടുത്തി വശങ്ങളിലൂടെയുള്ള വായു ലീക്ക് തടയും.
?കൂടുതൽ പാളികൾ ഉള്ളത് മൂലം ഫിൽറ്ററേഷൻ മെച്ചപ്പെടുന്നു.
ഉള്ളിൽ മെഡിക്കൽ(സർജിക്കൽ) മാസ്കും അതിന് മേലെ തുണി മാസ്കും എന്നതാണ് അഭികാമ്യം.
എന്നാൽ ചില തരം മാസ്കുകൾ രണ്ടെണ്ണം ഒന്നിന് മേൽ ഒന്നായി ഉപയോഗിക്കാൻ പാടില്ല.
❌️മെഡിക്കൽ(സർജിക്കൽ) മാസ്ക് + മെഡിക്കൽ(സർജിക്കൽ) മാസ്ക്❌️
രണ്ടു മെഡിക്കൽ(സർജിക്കൽ) മാസ്കുകൾ ഒന്നിന് മുകളിൽ ഒന്നായി ധരിക്കുന്നത് കൊണ്ട് ഫിറ്റ്‌ മെച്ചപ്പെടുന്നില്ല.
❌️N95 മാസ്ക് + മറ്റു തരം മാസ്കുകൾ❌️
N95 മാസ്കുകൾക്കു മുകളിലോ താഴെയോ മറ്റു മാസ്കുകൾ ഉപയോഗിക്കാൻ പാടില്ല.
കോവിഡ് 19ൽ നിന്ന് മാസ്കുകൾ നൽകുന്ന സംരക്ഷണത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് മാസ്കിന്റെ ഫിറ്റ്‌ (fit). മുഖത്തിന് അനുയോജ്യമല്ലാത്ത മാസ്ക് ധരിച്ചാൽ മുഖത്തിനും മാസ്കിനും ഇടയിൽ വിടവ് വരികയും ഇത് വായു മാസ്കിന്റെ വശങ്ങളിലൂടെ ചോര്ന്നുപോകാനും കാരണമാകുന്നു. ഫിറ്റ്‌ മെച്ചപ്പെടുത്തുന്നതിലൂടെ മാസ്കിന്റെ വശങ്ങളിലൂടെ വായു കടക്കുന്നത് തടയുകയും മാസ്കിലൂടെ തന്നെ വായു ഫിൽറ്റർ ചെയ്തു അകത്തേക്കും പുറത്തേക്കും പോകുകയും ചെയ്യുന്നു.
?ഫിറ്റ്‌ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ
?നോസ് വയർ (Nose Wire)
മൂക്കിന്റെ പാലത്തിനു മേൽ അമർത്തി വയ്ക്കാവുന്ന നേർത്ത ലോഹകമ്പിയാണിത്. ഇത് മാസ്ക് ഉപയോഗിക്കുമ്പോൾ കണ്ണട ഫോഗ് ആകുന്ന പ്രശ്നത്തിനും ഒരു പരിഹാരമാണ്.
?മാസ്ക് ഫിറ്റർ / ബ്രേസ് (Mask Fitters and Braces)
ഇത് തുണി മാസ്കുകൾക്കും മെഡിക്കൽ(സർജിക്കൽ) മാസ്കുകൾക്കും മുകളിൽ ധരിച്ചാൽ ഫിറ്റ്‌ ഉറപ്പാക്കാം.
?അധികമുള്ള ഭാഗം മടക്കി വയ്ക്കുക, അധികമുള്ള ചരട് കെട്ടി വയ്ക്കുക (Knotting and Tucking)
ഫിറ്റ്‌ ഉറപ്പ് വരുത്തുന്നതിനായി മാസ്ക് ധരിച്ച ശേഷം കൈപ്പത്തി മാസ്കിന്റെ വശങ്ങളിൽ വച്ചു വായു ചോര്ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക. ലീക്ക് ഇല്ല എങ്കിൽ ഉച്ഛ്വാസവായു മാസ്കിനുള്ളിലൂടെ മാത്രം പുറത്തേക്ക് വരുന്നത് അറിയാൻ കഴിയും; ശ്വാസോച്ഛ്വാസത്തിനു അനുസരിച്ചു മാസ്ക് ഉയരുകയും താഴുകയും ചെയ്യും.
ഫിറ്റും ഫിൽറ്ററേഷനും മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.
❗️ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ട് ഉണ്ടാകരുത്.
❗️കാഴ്ച മറയരുത്.
മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും ഉറപ്പ് വരുത്താൻ വീട്ടിൽ പരീക്ഷിച്ചു വിജയിച്ച ശേഷം മാത്രം പൊതുസ്ഥലത്തു ഇവ ഉപയോഗിക്കുക.
❗️കുട്ടികളിൽ ഇത്തരം പരിഷ്കാരങ്ങൾ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.
അപ്പോൾ, വാക്‌സിൻ കിട്ടാവുന്ന ആദ്യ അവസരത്തിൽ തന്നെ എടുക്കുക. മാസ്ക് കൂടുതൽ ഫൽപ്രദമായും കാര്യക്ഷമമായും ഉപയോഗിക്കുക. ഒപ്പം ശാരീരിക അകലവും കൈകളുടെ ശുചിത്വവും മറക്കേണ്ട !
NB: മുൻപ് ഇൻഫോ ക്ലിനിക്കിൽ പ്രസിദ്ധീകരിച്ച പലതരം മാസ്കുകളെ കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്ക്, മാസ്കിന്റെ ഫിറ്റും ഫിൽറ്ററേഷനും മെച്ചപ്പെടുത്താനുള്ള ഓരോ രീതിയുടെയും ചിത്രങ്ങൾ എന്നിവ ആദ്യ കമന്റുകളിൽ ചേർത്തിരിക്കുന്നു.
ലേഖകർ
Assistant Professor at Department of Dermatology, Government medical college, Kottayam. Completed MBBS from Government medical college, Alappuzha in 2010, and MD in Dermatology, venerology and leprosy from Government medical college, Thiruvananthapuram in 2015. Interested in teaching, public health and wishes to spread scientific temper. Psoriasis, Leprosy, drug reactions and autoimmune disorders are areas of special interest.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ