നേത്രദാനം മഹാദാനം
”ITS BAD TO BE BLIND, BUT WORSE TO HAVE EYES AND NOT SEE ” – HELEN KELLER
സ്ഥിതി വിവരകണക്കുകള്‍ കാണിക്കുന്നത് ആകെ ഇന്ത്യന്‍ ജനതയുടെ 10ദശലക്ഷം അന്ധതയില്‍ കഴിയുന്നു എന്നാണ്.
എന്താണ് ഈ അന്ധതക്ക് കാരണം????
1.തിമിരം(CATARACT)
2.കുട്ടികാലത്ത് തന്നെ സമയത്തിന്(വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും) കാഴ്ച്ച പരിശോധിച്ച് കണ്ണട വയ്ക്കാത്ത കുട്ടികള്‍ക്ക് ഉണ്ടാകുന്ന കാഴ്ച്ച വൈകല്യങ്ങള്‍
3.പ്രമേഹം മൂലമുള്ള റെറ്റിനോപതി (DIABETIC MACULOPATHY)
4.നേത്രപടലത്തിന്‍റെ തകരാറു മൂലമുള്ള കോര്‍ണിയല്‍ ബ്ലൈണ്ട് (CORNEAL BLIND).
5.ഗ്ലോക്കോമ (GLAUCOMA) എന്നിവയാണ് അന്ധതയുടെ പ്രധാന കാരണങ്ങള്‍.
ഇവയ്ക്കെല്ലാം ശസ്ത്രക്രിയ മുഖേനയോ ,ലേസര്‍ ചികിത്സ വഴിയോ, കണ്ണില്‍ നേരിട്ട് കുത്തിവയ്ക്കുന്ന മരുന്നുകളിലൂടെയോ മറ്റോ ഒരു പരിധി വരെയെങ്കിലും ശാശ്വത പരിഹാരം കണ്ടെത്താന്‍ പറ്റും .
ഇക്കൂട്ടത്തില്‍ ഏറ്റവും വിജയ സാധ്യതയുള്ള ഗണത്തില്‍പ്പെടുത്താവുന്ന ശസ്ത്രക്രിയ ആണ് ‘കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ'[CORNEAL TRANSPLANTATION] .
നേത്രപടലത്തിന്‍റെ [CORNEA] തകരാറു മൂലമുള്ള അന്ധതക്കാണ് ഈ സര്‍ജറി ചെയ്യുന്നെങ്കില്‍ കൂടിയും , നേത്രപടലത്തിന്‍റെ ലഭ്യതയുടെ കനത്ത ദാരിദ്ര്യം മൂലം ഇക്കൂട്ടത്തില്‍ നല്ലൊരു ശതമാനം അന്നും ഇന്നും എന്നും അന്ധരായി ജീവിച്ച് മരിക്കുന്നു !!!.
ഇന്ത്യയില്‍ നേത്രപടലത്തിന്‍റെ തകരാറു മൂലം അന്ധത അനുഭവിക്കുന്നവര്‍ ഏകദേശം മൂന്നര ദശലക്ഷം വരും !.അത് ഒട്ടും ചെറുതായ അക്കമല്ല !!
നേത്രപടലo എന്നാല്‍ നമ്മുടെ കണ്‍പോളകള്‍ക്കിടയില്‍ കാണുന്ന വെളുത്ത ഗോളത്തിലെ [SCLERA] കറുത്ത വലിയ പൊട്ട് പോലുള്ള ഭാഗം ആണ് . നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കൃഷ്ണമണി [യഥാര്‍ത്ഥ കൃഷ്ണമണി അതല്ലെങ്കില്‍ കൂടി] ആണ് നേത്രപടലo .
ഈ കോര്‍ണിയയില്‍ അണുബാധ, പോഷകാഹാര കുറവ്, മുറിവുകള്‍, ജന്മനാ ഉള്ള ജനിതക പരമായ വൈകല്യങ്ങള്‍ എന്നിവ മൂലം വെളുത്ത പാടുകള്‍ വീഴുകയും തുടര്‍ന്നു ഒരു നൂല്‍ പ്രകാശ രശ്മിക്കു പോലും അകത്ത് കടക്കനാവാത്ത വിധം കാഴ്ച്ച ഞരമ്പിനും കണ്ണിലെ ലെന്‍സിനും മുന്‍പില്‍ വെള്ള നിറത്തിലുള്ള വലിയ തഴമ്പുകള്‍ ഉണ്ടാക്കുകയും ചെയ്യും.അവരാണ് കോര്‍ണിയല്‍ ബ്ലന്റ്റ്[CORNEAL BLIND].
ഇത്തരത്തില്‍ നാശം വന്ന കോര്‍ണിയ മുറിച്ച് മാറ്റി പകരം ദാനം നല്‍കിയ കോര്‍ണിയ തുന്നി ചേര്‍ത്ത് പിടിപ്പിക്കുന്ന പ്രക്രിയയാണ് ‘കണ്ണ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ [CORNEAL TRANSPLATATION] ‘
മരണപ്പെട്ടയാളില്‍ നിന്നും കണ്ണ് മുഴുവനായി തന്നെ ആണ് (EYE HARVESTING) പണ്ട് എടുത്തിരുന്നെങ്കിലും നേത്രപടലo മാത്രം മുറിച്ചെടുത്ത് സൂക്ഷിക്കുന്ന രീതി [IN SITU CORNEO-SCLERAL BUTTON EXCISION] ഇന്ന് നിലവില്‍ ഉണ്ട്.
ഇതില്‍ ഏതുരീതിയായാലും നേത്രപടലം മാത്രമേ സ്വീകര്‍ത്താവിലേക്ക് തുന്നിചേര്‍ത്ത് പിടിപ്പിക്കുകയുള്ളൂ.
ഇങ്ങനെ കണ്ണ് ദാനം ചെയ്യുന്നത് കൊണ്ട് മരണപെട്ടയാളുടെ മുഖത്തിന് യാതൊരു വിധ വൈകൃതവും തോന്നാറില്ല .
ഇനി ആശുപത്രിയില്‍ വച്ച് അല്ലാതെ മരണം സംഭവിക്കുന്നവരില്‍ നിന്നും കണ്ണിനോടൊപ്പം തന്നെ അല്പം രക്തം കൂടി ശേഖരിക്കാറുണ്ട്.
നേത്രദാതാവിന്‍റെ രക്തത്തില്‍ എച്ച്.ഐ.വി. ,ഹെപ്പറ്റിറ്റിസ്,സിഫിലിസ് മറ്റ്
രോഗാണുക്കള്‍ എന്നിവ ഇല്ല എന്നുറപ്പു വരുത്തുവാന്‍ വേണ്ടിയാണിത്.
നേത്രദാനത്തെ സംബന്ധിച്ച് ഏറ്റവും പ്രധാന കാര്യം എന്തെന്നാല്‍ “നേത്രദാതാവിന്‍റെ സമ്മതപത്രത്തില്‍ ഒപ്പിടുന്ന ബന്ധുവിന്‍റെ സമയോചിതമായ പ്രവര്‍ത്തനം അനുസരിച്ചായിരിക്കും നേത്രദാനത്തിന്‍റെ വിജയം” എന്നതാണ് !!
മരണവീട്ടില്‍ സന്നിഹിതനായിരിക്കുന്ന ഏതൊരു ബന്ധുവിനും ബന്ധപ്പെട്ട നേത്ര ബാങ്കില്‍ അറിയിക്കുകയും തുടര്‍ നടപടികളിലേക്ക് കടക്കുകയുമാവാം!!.
പക്ഷെ, അവിടെയും തടസ്സമായി നില്‍ക്കുനത് മരണവീട്ടില്‍ വൈകാരികമായ രോദനത്തിനടിമപ്പെട്ട് മാനസികമായി ക്ഷയിച്ച് നേത്രബാങ്കിന്‍റെ ഫോണ്‍ നമ്പര്‍ പോയിട്ട് നേത്രദാനത്തെ പറ്റി ഒന്ന് ഓര്‍ക്കുക പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ഉള്ള ‘ദുര്‍ബലരായ’ ആള്‍ക്കാരാണ് !!.
അതു തന്നെയാണ് ഏതൊരു അവയവ ദാനത്തിന്‍റെയും പ്രധാന കടമ്പ !!!
നേരത്തെ പറഞ്ഞ പൊടിപ്പും തൊങ്ങലും വച്ചുള്ള അവയവദാന സമ്മതപത്രങ്ങള്‍ പരാജയപ്പെടുന്നത് ഇവിടെയാണ്.
അതിനാല്‍ ബന്ധുക്കളില്‍ ഇത്തരത്തിലുള്ള ദുര്‍ബലരല്ലാതെ തന്‍റെ മരണം നടന്ന വീട്ടില്‍ ഒത്തുകൂടുന്നവരില്‍ ഇത് ആരെ കൊണ്ട് പറ്റും എന്ന് മനസ്സില്‍ മുന്‍കൂട്ടി കണ്ട് അയാളെ കൊണ്ട് നേത്രദാനസമ്മതപത്രത്തില്‍ ഒപ്പിടിക്കുന്നതാണ് അഭികാമ്യം. !!!.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്വന്തം ‘മരണ വീട്’ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇരുന്ന് സംവിധാനം ചെയ്യുന്ന ഒരവസ്ഥ !!.
അങ്ങിനൊരു ബന്ധുവിനെ ഓര്‍മ്മപ്പെടുത്താനെങ്കിലും നിങ്ങള്‍ കണ്ണ് ദാനം ചെയ്ത വിവരം നേരത്തെ തന്നെ മറ്റുള്ളവരെ അറിയിക്കുക ! അതിനുള്ള ഒരു ഉത്തമ മാധ്യമത്തില്‍ നിന്നുകൊണ്ടാണിതെഴുതുന്നത് !!.
മരണപ്പെട്ടയാള്‍ പണ്ടേ നേത്രദാന സമ്മത പത്രം പൂരിപ്പിച്ചില്ല എന്നത് കൊണ്ട് കണ്ണ് ദാനം ചെയ്തുകൂടാ എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല !!..
എല്ലാ അധികാരങ്ങളും തന്‍റെടമുള്ള ആ ‘ബന്ധു’വില്‍ നിക്ഷിപ്തമായിരിക്കുന്നു !!..
ഇനി ആ ബന്ധുവിന്‍റെ ഫോണ്‍ കോള്‍ സ്വീകരിച്ച് കണ്ണ് ഡോക്ടര്‍ അടങ്ങിയ സംഘം എത്തുന്നത് വരെ ആര്‍ക്കും പാലിക്കാവുന്ന ചില ശ്രദ്ധകള്‍ ഉണ്ട് !!
*മരണപെട്ടയാളിന്‍റെ കണ്ണുകള്‍ അടഞ്ഞ് തന്നെയിരിക്കണം.
*നനഞ്ഞ തുണിയോ പഞ്ഞിയോ കൊണ്ട് കണ്ണിന്‍റെ ഭാഗം പൊതിഞ്ഞിരിക്കണം
*മുറിയിലെ ഫാന്‍ ഓഫ് ചെയ്തിരിക്കണം.
*മരണപെട്ടയാളിന്‍റെ ശിരസ്സ് ഭാഗം 6 ഇഞ്ച് എങ്കിലും ഉയര്‍ത്തി വച്ചിരിക്കണം.
*പറ്റുമെങ്കില്‍ ആന്റിബയോട്ടിക് തുള്ളി മരുന്നുകള്‍ അരമണിക്കൂര്‍ ഇടവിട്ട് ഒഴിച്ചുകൊണ്ടിരിക്കണം.
നമ്മുടെ നാടിന്‍റെ കാലാവസ്ഥ അനുസരിച്ച് മരിച്ച് ആറു മണിക്കൂറിനുള്ളില്‍ തന്നെ നേത്രം ദാനം ചെയ്തിരിക്കണം !!.
ഇനി ആര്‍കൊക്കെയാണ് കണ്ണുകള്‍ ദാനം ചെയ്യാനാവുന്നത് ???????
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ എല്ലാവര്‍ക്കും !!!
‘ഒരു’ വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്ക് വേണമെങ്കിലും ചെയ്യാന്‍ പറ്റുന്ന ചേതമില്ലാത്ത ഉപകാരം !!!
കട്ടിയുള്ളതും ഇല്ലാത്തതുമായ കണ്ണട വച്ചവര്‍ക്കും !!
തിമിര ശസ്ത്രക്രിയ ചെയ്തവര്‍ക്കും !!
കാഴ്ച്ച ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും !!
പ്രേമേഹ രോഗികള്‍ക്കും !!! രക്തസമ്മര്‍ദം ഉള്ളവര്‍ക്കും !! എന്ന് വേണ്ട ആര്‍ക്കു വേണമെങ്കിലും ഒരു നേത്രദാതാവാകാം !!. തന്‍റെടമുള്ള ഒരു ‘ബന്ധു’ ഉണ്ടാവണം എന്നു മാത്രം !!.
*അണുബാധ, സിഫിലിസ്, ഹെപ്പറ്റിറ്റിസ്, പേവിഷബാധ, എച്ച്.ഐ.വി മുതലായ കാരണളാല്‍
മരണപെട്ടവരില്‍ നിന്നും നേത്രം സ്വീകരിക്കാന്‍ പാടുള്ളതല്ല !!.
ഷെക്സ്പിയര്‍ പറഞ്ഞിട്ടുണ്ട്
“മറ്റൊരുവന്‍റെ കണ്ണിലൂടെ ആനന്ദo കണ്ടറിയുക എത്ര ബുദ്ധിമുട്ടാണെന്ന്”
എത്ര അര്‍ത്ഥവത്തായ വാചകം അല്ലേ!!!!
നമ്മളില്‍ എത്ര പേര്‍ക്ക് സാധ്യമാകും? !! പക്ഷെ മരിച്ചാലോ ??
അതിനുള്ള നിയോഗമാവട്ടെ ഓരോ മനുഷ്യജന്മവും !!.
……………………………………………………………………………………….
കേരളത്തിലെ നേത്ര ബാങ്കുകളുടെ പേരും , ഫോണ്‍ നമ്പരും.
Angamally (0484) Little Flower Hospital 2454774/2451546;
Aluva (0484) DR. TONY’S SUPER SPECIALITY EYE INSTITUTE 2633370, 2633371;
Calicut (0495) Comtrust Eye Care Society (MTNL Toll Free 1919) / 2721620/2727942; Malabar Eye Hospital 2766956/2766280;
Cochin (0484) Giridhar Eye Institute 2231-6791/2231-2303;
Kannur (0497) Dhanalakshmi Hospitals 2701524-25/2701878;
Dr. Babu’s Eye Clinic & Phaco Surgery Centre 25045015;
kozhikode (0495) Medical College 2354906;
Kochi (0484)
AMRITA INSTITUTE OF MEDICAL SCIENCES 2801234, 2802020;
Kottayam (0481) Medical College (DO) 2597311; VASAN EYE CARE HOSPITAL 2302830,2303830;
Nagercoil (04652) Nagercoil Eye Bank-237491, 231671, 230570;
Aaditya Eye Bank230787/230657
Ollur (0487) Knights Eye Donation Forum ;
Palakkad (0498) Aditya Kiran Eye Centre 2522393/2522385;
Lions Eye Bank & Cornea Grafting Centre 22571987;
Ahalia Foundation Eye Hospital 3235999/235105;
Perinthalmanna (0493) Moulana Hospital 2329251/2522385;
Shifa Hospital Pvt. Ltd. 2227616;
Al-Salama Eye Research Foundation 223060/225524;
Quillon (0474) Ozanam Eye Centre 274231-32;
Thiruvananthapuram (0471) Govt. Ophthalmic Hospital-2307749/2304046;
Chitanya Eye Bank2447183; Regional Institute of Ophthalmology 2307749/2304046;
Dr. SMCSI Medical College & Hospital 2250233, 2250506;
Trichur (0487) Institute of Ophthalmology 221050;
Medical College Hospital24231050/24231802;
Kasaragode (0499) Help Rotary Eye Donation Centre 22420578, 22422324;
Carewell Rotary Eye Collection Centre 2430180/2422325;
Kozhencherry (0468) Mulamoottil Eye Hospital-2213644 / 2297774
…………………………………………………………………………………………………………………………………………………………………………………………..
RELIGIONS AND ORGAN DONATION
*********************************
HINDUISM:
believe in transmigration of the soul and reincarnation, whereby the deeds of an individual in
this life will eventually determine its fate in the next. An important tenet of Hinduism is to help those who are suffering, and Daan or selfless giving, ranks third among its Niyamas
(virtuous acts). Physical integrity of the dead body is not seen as crucial to reincarnation of the soul.
ISLAM
altruism is also an important principle of Islam, and saving a life is placed very highly in the Qur’an
‘Whosoever saves the life of one person it would be as if he saved the life of all mankind’ (Holy Quran ; chapter 5:32). In Kingdom of Saudi Arabia 25% of the transplantation is from brain dead donors.
CHRISTIANITY:
Most Anglican, Catholic and Protestant scholars seem to agree that organ donation is an act of selflessness and endorse transplantation. Popes Benedict XVI and John Paul II has publicly endorsed organ donation.
JUDAISM:
Saving a life is a fundamental value in Judaism (pikuach nefesh). In fact, Jewish law demands that one should violate almost all other commandments to save a life (except for the prohibitions of murder, idolatry and illicit sexual relations).
SIKHISM:
Sikhs believe in life after death, and a continuous cycle of rebirth.In Sikhism, the physical body is not crucial to the cycle of rebirth, as the soul of a person is eternal while the body is simply flesh.
BUDHISM:
Giving is the greatest of Buddhist virtues. The Buddha in a previous life gave his body to a starving tigress who could not feed her cubs. There are many such Jataka tales some in which he even gave his eyes to someone who wanted them.
…………………………………………………………………………………………….
നേത്രദാനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ‘ www.knos.org.in‘ വഴി ഓണ്‍ലൈന്‍ ബുക്ക് ചെയ്യാവുന്നതാണ്.
[ഇതില്‍ കണ്ണുകള്‍ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളും ദാനം ചെയ്യാവുന്നതാണ്. ഇതില്‍ ലഭിക്കുന്ന കാര്‍ഡ് വലുതാക്കി ഫോട്ടോ പോലെ ഉമ്മറത്തെ ചുമരില്‍ പ്രദര്‍ശിപ്പിക്കുന്നത് മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ കാര്യം മനസിലാക്കുന്നതിനു ഉപകരിക്കും ].