· 2 മിനിറ്റ് വായന

നാടൻ കൊറോണയുടെ ജനിതകരഹസ്യം

Infectious Diseasesകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
കേരളത്തിലെ സാർസ് കൊറോണ വൈറസ് 2 വിൻ്റെ ജനിതക ഘടന കണ്ടെത്താനുള്ള പഠനത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിൽ കോവിഡ് 19 വൈറസിൻ്റെ ജനിതക ഘടന കണ്ടെത്താനുള്ള ആദ്യത്തെ പഠനമാണിത്. കോഴിക്കോട് മെഡിക്കൽ കോളേജും സി എസ് ഐ ആറിൻ്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻ്റ് ഇൻറഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയൻ്റിഫിക് ആൻ്റ് ഇന്നവേറ്റീവ് റിസർച്ച് എന്നീ സ്ഥാപനങ്ങളും ചേർന്നാണ് ഗവേഷണം നടത്തിയത്.
എന്തിനാണ് വൈറസിന്റെ ജനിതകഘടനയിൽ ഗവേഷണം നടത്തുന്നത്?
പുതുതായി ഒരു ഒരു അണുബാധ സംശയിക്കുമ്പോൾ വൈറസിൻ്റെ ജനിതകഘടന കണ്ടെത്തുക എന്നത് രോഗനിർണയത്തിൽ വളരെ പ്രധാനമാണ്. വൈറസിൻ്റെ ഉറവിടം, പകരുന്ന രീതി, അപകട സാദ്ധ്യത, ഇവയിലൊക്കെ നിർണ്ണായകമായ വിവരങ്ങൾ വൈറസിൻ്റെ ഘടന നമുക്ക് തരുന്നു. കോവിഡിൻ്റെ കാര്യത്തിൽ ചൈനയിലെ ശാസ്ത്രജ്ഞൻമാർ ഇത് നേരത്തെ തന്നെ ചെയ്തിരുന്നു. പക്ഷേ കോവിഡ് പോലത്തെ വൈറസുകൾ അടിക്കടി ജനിതക മാറ്റങ്ങളിലുടെ അതിൻറെ രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങൾ വരുത്താൻ കഴിവുള്ളവരാണ്.
ഏറ്റവും പ്രധാനമായി മൂന്ന് ഫലങ്ങളാണ് വൈറസിൻ്റെ ജനിതക മാറ്റത്തിൻ്റെ ഭാഗമായി സംഭവിക്കാവുന്നത്.
1. വ്യാപനശേഷിയിലുള്ള മാറ്റം
2. രോഗത്തിൻ്റെ കാഠിന്യത്തിലുള്ള മാറ്റം
3.രോഗനിർണ്ണയ രീതികളിലുള്ള മാറ്റം
ഇവ കൂടാതെ ഒരു നാട്ടിലേക്കുള്ള വൈറസിൻ്റെ സഞ്ചാരവഴികൾ കണ്ടെത്താനും ജനിതക ഘടന സഹായിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളിൽ നടത്തിയ പഠനത്തിൽ കേരളത്തിൻറെ വടക്കൻ ഭാഗങ്ങളിൽ പ്രധാനമായി കാണപ്പെടുന്ന വൈറസ് ലോകത്തിൻറെ പല ഭാഗങ്ങളിലും നേരത്തേ റിപ്പോർട്ട് ചെയ്ത പോലെ തന്നെ ഏ2എ ക്ലേഡിൽ പെട്ടതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഭൂരിഭാഗം വൈറസിൻ്റെ ഘടനയിലും ഡി614ജി എന്ന ജനിതകവ്യതിയാനം ശ്രദ്ധിക്കപ്പെട്ടു. ഇതിൻറെ പ്രത്യേകത വ്യാപന ശേഷി വളരെ കൂടുതലും എന്നാൽ മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായ വൈറസുമായി താരതമ്യം ചെയ്യുമ്പോൾ അപകടസാധ്യത കുറഞ്ഞതുമാണ് എന്നതാണ്. ഘടനയിൽ വിദേശരാജ്യങ്ങളിൽ കണ്ട വൈറസുകളേക്കാൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെട്ട വൈറസുകളുമായി കൂടുതൽ സാമ്യമുള്ളവയാണ് കേരളത്തിലെ വൈറസ്. പ്രവാസികൾ കേരളത്തിൽ വൈറസ് വ്യാപനത്തിൽ വലിയ പങ്കുവഹിച്ചിട്ടില്ലെന്നും കോവിഡിൻ്റെ തുടക്കകാലങ്ങളിൽ കേരളം എടുത്ത ശക്തമായ പ്രതിരോധ നടപടികൾ ഫലം കണ്ടിട്ടുണ്ടാകാമെന്നും പഠനം വിലയിരുത്തുന്നു. കേരളത്തിലെ രോഗികളുടെ എണ്ണം കൂടിയതിന് പ്രധാന കാരണം അന്തർസംസ്ഥാന യാത്രകൾ ആയിരിക്കണം എന്നാണ് പഠനം നൽകുന്ന സൂചന.
അണു വ്യാപനശേഷി കൂടിയ വൈറസാണ് കേരളത്തിൽ എന്നുള്ള കണ്ടെത്തൽ പ്രതിരോധ പ്രവർത്തനങ്ങളിൽ നാമെടുക്കേണ്ടുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരേണ്ടതിന്റെ ആവശ്യകത ഒന്നുകൂടി ഊന്നി പറയുകയാണ്. ശാരീരിക അകലം, കൈകളുടെ ശുചിത്വം, മാസ്കിൻ്റെ ഉപയോഗം എന്നിവ ഒട്ടും വിട്ടുവീഴ്ചയില്ലാതെ തുടരുക തന്നെ വേണം.
ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ