· 4 മിനിറ്റ് വായന

കോവിഡിന് മരുന്ന് ഇന്ത്യയിലെത്തിയോ?

Current Affairsകിംവദന്തികൾകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
?“സന്തോഷ വാർത്ത സുഹൃത്തുക്കളേ…ക്രോണിക് കൊറോണ വൈറസ് രോഗത്തിനെതിരെ, വൈറസിനെ കൊല്ലാൻ പുതിയ മരുന്നിറങ്ങി ” എന്ന് തുടങ്ങുന്ന ഒരു ശബ്ദ സന്ദേശവും മരുന്നിൻ്റെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്. ?
❓എന്താണ് വസ്തുതകൾ.
1. കൊറോണ വൈറസിനെ “കൊല്ലാൻ ” മരുന്നിറങ്ങിയോ?
?ഇല്ല. പൂർണസൗഖ്യം നൽകുന്ന കൃത്യമായ മരുന്നുകൾ ഈ രോഗത്തിനെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഫലപ്രദമാകാൻ സാധ്യതയുള്ള, പുതിയതും പഴയതുമായ പല മരുന്നുകളും ഇതിന് ഉപയോഗിക്കാമോ എന്ന വൈദ്യശാസ്ത്രരംഗം തിരഞ്ഞു കൊണ്ടേ ഇരിക്കുകയാണ്.
2. അപ്പോൾ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണോ?
?ബോധപൂർവ്വമോ അല്ലാതെയോ ചില വസ്തുകളെ വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുകയാണ്. പറയുന്ന ആളുടെ മെഡിക്കൽ അവഗാഹം പരിമിതമാണെന്ന് വേണം കരുതാൻ.
⚫“ക്രോണിക്ക്” കൊറോണ വൈറസ് രോഗം എന്നൊരു രോഗാവസ്ഥ / പദപ്രയോഗം തന്നെയില്ല.
⚫അറിവില്ലായ്മ കൊണ്ടോ കുറച്ച് “ഗും ” ഉണ്ടാക്കാനോ വേണ്ടി പ്രയോഗിച്ചതാവും.
3. അപ്പോ മരുന്നിൻ്റെ ഫോട്ടോ അത് വ്യാജമാണോ?
?അല്ല. മരുന്നിൻ്റെ ഫോട്ടോ വ്യാജമാവാനിടയില്ല.
4. അപ്പോ എന്താണ് വസ്തുതകൾ? എന്താണ് റെംഡെസിവിർ മരുന്ന്? അതിന് കൊറോണയുമായി എന്ത് ബന്ധം?
?പ്രസ്തുത മരുന്ന് SARS, എബോള തുടങ്ങിയ വൈറസുകൾക്കെതിരെ പ്രവർത്തിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ഒരു ആൻ്റി വൈറൽ മരുന്നാണ്.
?പുതിയ കൊറോണ വൈറസിനെതിരെ ഫലപ്രദമായ ഒരു ആൻ്റി വൈറൽ മരുന്നില്ലാത്തതിനാൽ, റെംഡെസ്വിർ അവശ്യ ഘട്ടങ്ങളിൽ ഒരു പരീക്ഷണ മരുന്നായി പ്രയോഗിക്കാൻ US, ജപ്പാൻ എന്നീ രാജ്യങ്ങളിലും, കഴിഞ്ഞ ദിവസം ഇന്ത്യയിലും അനുവാദം നൽകപ്പെട്ടിട്ടുണ്ട്.
?ഈ മരുന്ന് കൊറോണ രോഗത്തിന് ഫലപ്രദമാണോ എന്നറിയാൻ രോഗികളിൽ മരുന്ന് പരീക്ഷണങ്ങൾ ലോകത്ത് പലയിടങ്ങളിൽ നടന്നു വരുന്നുണ്ട്.
?ലോകാരോഗ്യ സംഘടന 10 രാജ്യങ്ങളിലായി “സോളിഡാരിറ്റി” എന്ന പേരിൽ ആയിരക്കണക്കിന് കോവിഡ് രോഗികളിൽ നടത്തുന്ന വിപുലമായ മരുന്നു ട്രയലിൻ്റെയും ഭാഗമാണ് ഈ മരുന്ന്.
5. റെം ഡെസ് വീർ ഫലപ്രാപ്തി എത്രത്തോളം?
✔️ആത്യന്തികമായ ഫലപ്രാപ്തി പറയാറായിട്ടില്ലയെങ്കിലും, പ്രതീക്ഷാവഹമായ ചില സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.
✅ഉദാ: ഒരു പഠനത്തിൽ കണ്ടത് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് ഈ മരുന്ന് 5 ദിവസം കൊടുക്കുമ്പോൾ അവരുടെ റിക്കവറി കൂടുതൽ വേഗത്തിലാവുന്നു, ഓക്സിജൻ ചികിത്സ പോലുള്ളവയുടെ ആവശ്യകത അവരിൽ കുറയുന്നു എന്നാണ്.
✔️കൂടുതൽ പഠനഫലങ്ങൾ വെളിയിൽ വരുമ്പോൾ ചിത്രം കൂടുതൽ തെളിയും.
6. ഇന്ത്യയിൽ ഈ മരുന്ന് വന്നോ? ഇവിടുത്തെ രോഗികൾക്ക് ഇത് കിട്ടുമോ?
സംഭവം ഇതാണ് –
1️⃣അമേരിക്കയിലെ പോലെ ഇന്ത്യയിലും ചികിത്സാനുമതി നൽകി. അതായത് അടിയന്തിര ആവശ്യമുണ്ടായാൽ
കോവിഡ് രോഗികളിൽ ഈ മരുന്നും പ്രയോഗിക്കാം.
2️⃣മറ്റൊരു പ്രസക്തമായ കാര്യം,
പേറ്റൻ്റുള്ള ഗിലീഡ് എന്ന അമേരിക്കൻ കമ്പിനിയാണ് ഇത് വരെ മരുന്ന് US ൽ ഉൽപ്പാദിപ്പിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.
3️⃣എന്നാൽ മഹാമാരിയുടെ സാഹചര്യം പരിഗണിച്ച് മറ്റു രാജ്യങ്ങളിലെ ചില കമ്പനികൾക്കും പേറ്റൻ്റ് രഹിതമായി ഈ മരുന്ന് ഉത്പാദിപ്പിക്കാൻ ഗിലീഡ് അനുവാദം നൽകി.
4️⃣അതിൻ്റെ ഭാഗമായി ഇന്ത്യയിലും ഈ മരുന്ന് തദ്ദേശീയമായി ഉൽപ്പാദനം തുടങ്ങി. ഈ വാർത്തയും ആ മരുന്ന് ബോട്ടിലിൻ്റെ ഫോട്ടോയെയും ഒക്കെ ആസ്പദമാക്കിയാണ് ഏതോ വിരുതൻ ഈ അബദ്ധ സന്ദേശം ഉണ്ടാക്കിയത്.
5️⃣സിപ്ള, ജൂബിലൻ്റ് ലൈഫ് സയൻസസ്, ഹെറ്ററോ ഡ്രഗ്സ്, മൈലാൻ എന്നീ കമ്പിനികൾക്കാണ് ഈ പൊതുജനാരോഗ്യ പ്രതിസന്ധി നീങ്ങും വരെ റോയൽറ്റി ഫ്രീ ആയി ഇന്ത്യയിൽ ഈ മരുന്നുൽപ്പാദനത്തിന് ധാരണ ആയിട്ടുള്ളത്.
?ചുരുക്കി പറഞ്ഞാൽ
?കോവിഡിന് ഒരു ” Cure” ആയി മരുന്ന് കണ്ടെത്തപ്പെട്ടിട്ടില്ല.
പരീക്ഷണ ഘട്ടത്തിൽ ഇരിക്കുന്ന, ചില പ്രതീക്ഷകൾ നൽകുന്ന ഒരു മരുന്നാണ് റെംഡെസ്വിർ.
?ചികിത്സാ ഫലപ്രാപ്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇനിയും കാക്കേണ്ടി വരും.
?തദ്ദേശീയമായ ഉത്പാദനം മൂലം ലഭ്യത & മരുന്ന് വില ഗണ്യമായി കുറയൽ എന്നിവ ഉണ്ടായേക്കും, അത് നല്ല കാര്യം തന്നെ.

 

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ