· 8 മിനിറ്റ് വായന

ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യം

ആരോഗ്യമേഖലകോവിഡ്-19
ഇന്ന് നഴ്സസ് ദിനമാണ്. കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ പ്രധാന ശക്തിയാണ് നമ്മുടെ നഴ്സുമാർ.ഒരുതുള്ളി പോലും വാക്സിൻ പാഴാക്കാതെ നൽകിക്കൊണ്ട് ലോകത്തിനു തന്നെ മാതൃകയായവരാണ് നമ്മുടെ നഴ്സുമാർ. നഴ്സുമാർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകരെ കുറിച്ചാണ് ഈ ലേഖനം.
കോവിഡ് രണ്ടാം തരംഗം അതിശക്തമായി ഇന്ത്യയിൽ ആഞ്ഞടിക്കുകയാണല്ലോ. പലസ്ഥലങ്ങളിലും ആശുപത്രികളിൽ കിടക്കകളും ഓക്സിജനും കൃത്യമായ ചികിത്സയും കിട്ടാത്ത അവസ്ഥയുണ്ട്. നമ്മുടെ ഉറ്റവരും പരിചയക്കാരും, പ്രമുഖരും അടക്കം പലരുടെയും മരണവാർത്തകളാണ് ദിവസവും നമ്മൾ കേൾക്കുന്നത്.
? ഈ അവസ്ഥയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന ആളുകളാണ്. കഴിഞ്ഞ ഒന്നര വർഷമായി ഇവരിൽ നല്ലൊരു ശതമാനവും കോവിഡിനെതിരെയുള്ള യുദ്ധത്തിലാണ്.നിരന്തരമായ ജോലിയും, വീണ്ടും പടർന്ന് പിടിക്കുന്ന രോഗവും, കൂടുതൽ മരണങ്ങളും, ആശുപത്രി സംവിധാനം തികയാതെ വരുന്നതും ചിലരുടെയെങ്കിലും ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്.
? ഇനി എന്താകും? വാക്സിൻ എടുത്തിട്ടും എനിക്ക് രോഗം വരുമോ? ഞാൻ കാരണം മറ്റുള്ളവർക്ക് രോഗം ഉണ്ടാകുമോ? എന്റെ കുടുംബം എന്താകും? തുടങ്ങി നിരവധി ആധികൾ അവരും പങ്കുവെക്കുന്നുണ്ട്. വളരെ പ്രാധാന്യത്തോടെ ഭരണസംവധാനം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യം.അല്ലെങ്കിൽ അത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാം.
? ഏത് പകർച്ചവ്യാധി കാലത്തും ഏറ്റവും കൂടുതൽ കഷ്ടപ്പെടേണ്ടി വരുന്നതും, പകർച്ചവ്യാധികളുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നതും ആയ വിഭാഗമാണ് ആരോഗ്യ പ്രവർത്തകർ, അതോടൊപ്പം മറ്റു മുൻനിര പോരാളികളും. പലപ്പോഴും ഇത്തരം പകർച്ചവ്യാധികളെ മുൻനിരയിൽ നിന്ന് നേരിടുന്ന ആരോഗ്യ പ്രവർത്തകർക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. മുൻകാലങ്ങളിൽ സാർസ്, എബോള രോഗങ്ങൾ പടർന്നുപിടിച്ച സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകർക്ക് പല തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.
? കോവിഡ് മുന്നണി പോരാളികളിൽ
കഴിഞ്ഞ വർഷവും ഈ വർഷവും നടന്ന ചില പഠനങ്ങളും ഈ കണ്ടെത്തലുകൾ ശരിവെക്കുന്നു. ചില പഠനങ്ങളിൽ 50% ആരോഗ്യ പ്രവർത്തകർക്ക് വരെ വിവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ കാണുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വിഷാദം, ഉൽകണ്ഠ രോഗം, ഉറക്ക പ്രശ്നങ്ങൾ, PTSD, അമിത ലഹരി ഉപയോഗം തുടങ്ങിയ അവസ്ഥകളാണ് ഇതിൽ കൂടുതലായി കണ്ടെത്.അവരുടെ വ്യക്തി ജീവിതത്തെയും അതുപോലെ തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഇത് സാരമായി ബാധിക്കാം.
? ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്, രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ആഞ്ഞടിക്കുന്ന ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലുമുള്ള ആരോഗ്യപ്രവത്തകരുടെ മാനസികാരോഗ്യത്തെ കുറിച്ച് നമ്മൾ കൂടുതൽ കരുതൽ നൽകേണ്ടതുണ്ട് എന്നാണ്. കാരണം കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തിനിടക്ക്‌ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് നേരിടേണ്ടി വന്നത് രണ്ട് പ്രളയവും, നിപ്പയും, കൊറോണയുമാണ്. പ്രളയവും നിപ്പയും ചെറിയ സമയം കൊണ്ട് നമ്മൾക്ക് മറികടക്കാൻ പറ്റി. പക്ഷേ കോവിഡിനെതിരെയുള്ള പോരാട്ടം ഒന്നര വർഷമായിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ്. കടുത്ത ജോലിഭാരവും മറ്റും പലരുടെയും മാനസിക ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
❓എന്തുകൊണ്ടാണ് ആരോഗ്യ പ്രവർത്തകർക്ക് മാനസിക സമ്മർദ്ദം കൂടുന്നത് ?
? രോഗികളുമായി നേരിട്ട് ഇടപെടുന്നത് ഇവരാണ്. രോഗികളുടെ കഷ്ടതകൾ സ്ഥിരമായി കാണുന്നത് മനസ്സിനെ തളർത്തും. കൂടുതൽ രോഗികൾ ICU-ൽ ആകുന്നതും മരണപ്പെടുന്നതും ഈ ബുദ്ധിമുട്ടുകൾ കൂട്ടും.
? രണ്ടാം തരംഗത്തിൽ പലയിടങ്ങളിലും ആശുപത്രി കിടക്കകൾ രോഗികൾക്ക് ലഭിക്കാത്ത സാഹചര്യം ഉണ്ട്. തങ്ങൾക്ക് രോഗികൾക്കായി ആവശ്യമായ സേവനം നൽകാൻ പറ്റുന്നില്ല എന്ന ചിന്ത പലർക്കുമുണ്ട്.ഇത് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.
? രണ്ടാം തരംഗത്തിൽ വളരെ വേഗത്തിൽ വർദ്ധിക്കുന്ന രോഗികളുടെ എണ്ണവും, അത് തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫലവത്താകാത്തതും സംഘർഷങ്ങൾ വർദ്ധിപ്പിക്കും.
? മാനവ വിഭശേഷിയുടെ കുറവ് മൂലം ജോലി ഭാരം കൂടുന്നതും, കൃത്യമായ വിശ്രമം ലഭിക്കാത്തതും, ജോലിക്ക് ആവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തതും ആശങ്കകൾ ഉണ്ടാക്കും.
? രോഗത്തിന് കൃത്യമായ ചികിത്സാ സംവിധാനം ഇല്ലാത്തതും, ഉയരുന്ന മരണസംഖ്യയും മാനസിക ബുദ്ധിമുട്ടുകൾ കൂട്ടും.
? തങ്ങൾ മൂലം മറ്റുള്ളവർക്ക്, പ്രത്യേകിച്ചും ബന്ധുക്കൾക്ക് രോഗം വരാമെന്ന പേടി പലരിലും ഉണ്ട്.
? വാക്സിൻ എടുത്തതിനു ശേഷവും ചില ആരോഗ്യ പ്രവർത്തകർക്ക് രോഗം വരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
? രോഗം ബാധിച്ച് മരണപ്പെട്ടാൽ തന്റെ കുടുംബത്തിന്റെ അവസ്ഥ എന്താകും എന്നോർത്ത് വിഷമിക്കുന്നവരാണ് അധികവും.
? ഏറ്റവും പ്രധാനമായി പകർച്ചവ്യാധികൾ കൈകാര്യംചെയ്യുന്ന ആരോഗ്യ പ്രവർത്തകരോട് സമൂഹം വെച്ച് പുലർത്തുന്ന വേർതിരിവ് അവരുടെ മനസ്സിനെ വലിയ രീതിയിൽ തളർത്തും. ചില സ്ഥലങ്ങളിൽ എങ്കിലും അത്തരം പ്രവണത നമ്മുടെ നാട്ടിലും കണ്ടു. ഒരു പരിധി വരെ നിലവിൽ ഈ അവസ്ഥക്ക് കുറവ് വന്നിട്ടുണ്ട്.
❓ഏത് വിഭാഗത്തിൽപ്പെട്ട ആരോഗ്യ പ്രവർത്തകർക്കാണ് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ?
ℹ️ First responders- രോഗിയെ ആദ്യമായി കാണുകയും പരിചരിക്കുകയും ചെയ്യുന്നവർ.
ℹ️ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആളുകൾ. അത്യാസന്ന നിലയിലാകുന്ന രോഗികളെ ശുശ്രൂഷിക്കുന്നതും, കൂടുതൽ മരണങ്ങൾ കാണേണ്ടി വരുന്നതും ഇവരാണ്.
ℹ️ കൂടെക്കൂടെ മരണങ്ങൾ കാണുകയും അവ കൈകാര്യം ചെയ്യുകയും ചെയ്യുന്നവർ.
ℹ️ പോസ്റ്റ്മോർട്ടം പരിശോധന ചെയ്യുന്ന ആളുകൾ.
ℹ️ മുൻപ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള ആളുകൾ.
ℹ️ കുടുംബ-സാമൂഹിക പിന്തുണ കുറഞ്ഞവർ
ℹ️ അമിതമായ ജോലി ഭാരം ഉളളവർ.
❓ഇവരിൽ എന്തൊക്കെ ലക്ഷണങ്ങൾ കാണാം
? ഇനി ഒന്നും വയ്യ, എന്ന തുടർച്ചയായി ഉള്ള തോന്നൽ.
? വിഷാദം, കടുത്ത സങ്കടം.
? അമിതമായ ഉത്കണ്ഠ
? ഉറക്ക കുറവ്
? വിശപ്പ് ഇല്ലായ്മ
? എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥ
? മരണത്തെ കുറിച്ചുള്ള ചിന്തകൾ.
? അമിതമായ ലഹരി ഉപയോഗം
? PTSD പോലെയുള്ള അവസ്ഥ.
? ബേൺ ഔട്ട്
❓ഇവർക്കായി എന്ത് ചെയ്യാൻ പറ്റും?
? ആരോഗ്യപ്രവർത്തകരുടെ
മാനസികാരോഗ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മികച്ച പ്രാവീണ്യം ലഭിച്ച ഡോക്ടർമാർ, കൗൺസിലേഴ്സ്, നഴ്സുമാർ എന്നിവരുടെ ഒരു കോർ ഗ്രൂപ്പ് ഉണ്ടാക്കുക എന്നതാണ് ആദ്യപടി. അത് നിലവിൽ ഉണ്ടെങ്കിൽ കൂടുതൽ ശക്തമാക്കാൻ നടപടി ഉണ്ടാകണം.
? രോഗ ചികിത്സയിലും, പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന ആളുകൾക്ക് മാസിക ആരോഗ്യം ഉറപ്പ് വരുത്താൻ വേണ്ട പരിശീലനവും മുൻകരുതലും ഉറപ്പാക്കണം.
? മാനസിക ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വേണ്ട അറിവ് മുൻനിര പോരാളികൾക്ക് നൽകേണ്ടതുണ്ട്. മാനസിക ബുദ്ധിമുട്ടുകൾ തിരിച്ചറിയുവാനും എപ്പോൾ സഹായം തേടണം എന്ന് കണ്ടെത്തുവാനും അവരെ പഠിപ്പിക്കണം.
? രോഗത്തെ സംബന്ധിച്ച് കൃത്യമായ അറിവുകൾ സമയാസമയങ്ങളിൽ ഈ ആരോഗ്യ പ്രവർത്തകരിൽ എത്തിക്കണം. നേരിടുന്ന പ്രശ്നത്തിന്റെ യാഥാർത്ഥ്യം അവരുടെ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കും.
? രോഗികളുമായി സമ്പർക്കം പുലർത്തുമ്പോൾ വേണ്ടിവരുന്ന സുരക്ഷാസംവിധാനങ്ങൾ എല്ലാവർക്കും ഉറപ്പാക്കണം. ആരോഗ്യ പ്രവർത്തകരുടെ ആത്മ വിശ്വാസം വർധിപ്പിക്കാൻ ഇത് സഹായിക്കും.
? ജോലി ഭാരം കുറയ്ക്കുന്നതും, കൃത്യമായ ഇടവേളകളിൽ വിശ്രമം അനുവദിക്കുന്നതും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. കൂടുതൽ ആളുകളെ ആരോഗ്യ മേഖലയിൽ നിയമിക്കാൻ നടപടി ഉണ്ടാകണം.
? ആരോഗ്യ പ്രവർത്തകർക്ക് തങ്ങളുടെ ബന്ധുക്കളെ കാണുവാനും അവരോട് ആശയവിനിമയം നടത്താനും അവസരമുണ്ടാകണം.
? ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് കൃത്യമായ വിവരം അവരുടെ ബന്ധുക്കളെയും അറിയിക്കണം.
? വീട്ടിൽ പോവാൻ സാധിക്കാത്തവർക്ക് അവരുടെ ബന്ധുക്കളോട് സംസാരിക്കാനുള്ള വാർത്താവിനിമയ സംവിധാനങ്ങൾ ആശുപത്രികളിൽ ഒരുക്കണം.
? ഭക്ഷണ സൗകര്യവും, വിനോദത്തിനുള്ള ഉപാധികളും, ആരോഗ്യ പ്രവർത്തകർക്ക് പരസ്പരം സംസാരിക്കാനുള്ള സംവിധാനവും ആശുപത്രികളിൽ വേണം.
? ആരോഗ്യ പ്രവർത്തകർക്ക് ഓൺലൈൻ സംവിധാനം വഴി ഒരുമിച്ച് കൂടാനും, പരസ്പരം സംസാരിക്കാനുമുള്ള സംവിധാനം നല്ലതാണ്.
? ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ കൗൺസിലർമാർ അടക്കമുള്ളവരുടെ സേവനം ഉറപ്പാക്കാം.
? കൃത്യമായ ഇടവേളകളിൽ മാനസികാരോഗ്യ വിദഗ്ധർ ആരോഗ്യ പ്രവർത്തകരോട് ആശയവിനിമയം നടത്തണം.
? സഹായം വേണ്ടി വരുന്നവർക്ക് വളരെ വേഗത്തിൽ അതു ഉറപ്പാക്കണം. ടെലിഫോൺ മുഖേനയോ, വീഡിയോ ഉപയോഗിച്ചോ ഇത്തരം സേവനങ്ങൾ ഉറപ്പാക്കാം.
? റിലാക്സേഷൻ പരിശീലനവും, മറ്റും പ്രയോഗിക്കുന്നത് വഴി മാനസിക പ്രശ്നങ്ങൾ കുറക്കാൻ കഴിയും.
? ചികിത്സ വേണ്ടി വരുന്നവർക്ക് വളരെ വേഗത്തിൽ അത് ലഭ്യമാക്കണം. ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകം ചികിത്സ സംവിധാനം ഒരുക്കണം. തുടർ പരിശോധനയും സേവങ്ങളും അവർക്ക് ഉറപ്പാക്കണം.
? ഏറ്റവും പ്രധാനം സമൂഹത്തിന്റെ പിന്തുണയാണ്. നമ്മളുടെ ആരോഗ്യത്തിനായി കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തരെ നമ്മൾ പിന്തുണക്കണം. അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഗീകാരം അതാണ്.
ℹ️ ആരോഗ്യ പ്രവർത്തകരോട്
♥️ കേരളം ഒന്നടങ്കം നിങ്ങളുടെ കൂടെയുണ്ട്. സ്വന്തം ആരോഗ്യം പണയംവെച്ച് നിങ്ങൾ ചെയ്യുന്ന സേവനങ്ങളെ സമൂഹം എന്നും പിന്തുണക്കും. നിങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ എത്തിച്ചു നൽകാൻ സർക്കാരും കൂടെയുണ്ട്. എന്തെങ്കിലും വിഷമങ്ങൾ തോന്നിയാൽ തുറന്നു സംസാരിക്കുക. സഹായം തേടാൻ മടി കാണിക്കേണ്ട because we are not immune.
♥️ റിലാക്സേഷൻ പരിശീലനങ്ങളായ ബ്രീത്തിങ് എക്സർസൈസ്, പ്രോഗ്രസ്സീവ് മസിൽ റിലാക്സേഷൻ, ഗൈഡഡ് ഇമേജറി തുടങ്ങിയവ പരിശീലിക്കാൻ സഹായിക്കുന്ന ചില മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. Link ഒന്നാം കമൻ്റ് ആയി ചേർക്കാം. സ്റ്റെപ് ബൈ സ്റ്റെപ് ഇത്തരം കാര്യങ്ങൾ പഠിക്കാനും, ദിവസവും പരിശീലനം നടത്താൻ ഓർമിപ്പിക്കാനും ഇവ സഹായിക്കും.
ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ