Mesentry – ശരീരത്തിലെ പുതിയ അവയവം
“മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി” എന്ന തലക്കെട്ടോടെ ഇന്നലെ ഒരു വാര്‍ത്ത വന്നത് പലരും വായിച്ചു കാണും. ഇത്രയും കാലം ശരീരം കീറിമുറിച്ചു പഠിച്ചും, സര്‍ജറി നടത്തിയിട്ടും, പോസ്റ്റ് മോര്‍ട്ടങ്ങള്‍ ചെയ്തിട്ടും കാണാത്ത പുതിയ എന്തോ ഒന്നു കണ്ട് പിടിച്ചു എന്ന തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഏതാണ്ട് എല്ലാ ആഗോളമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. Mesentry എന്ന്നാണ് ‘പുതിയ അവയവത്തിന്റെ’ പേര് എന്നും വായിച്ചു കാണും.
വാസ്തവത്തില്‍ പുതുതായി ഒന്നും ആരും കണ്ടു പിടിച്ചിട്ടില്ല. Mesentry എന്ന “വസ്തു” കാലങ്ങളായി അവിടെ ഉണ്ട്. നൂറ്റാണ്ടുകളായുള്ള മെഡിക്കല്‍ ടെക്സ്റ്റുകളില്‍ അവയെ പ്രതിപാധിച്ചിട്ടും ഉണ്ട്. Mesentryയെ ബാധിക്കുന്ന രോഗങ്ങളും അവയ്ക്ക് ചികിത്സയും, mesentryയില്‍ ശസ്ത്രക്രിയയും എല്ലാം കാലങ്ങളായി ഉള്ളതാണ്. എന്നാല്‍ ഇത് വരെ വന്‍-ചെറു കുടലുകളുടെ ഒരു ഭാഗം എന്ന നിലയ്ക്കാണ് mesentryയെ വിവരിചിരുന്നത്. ആ mesentryക്ക് ഒരു seperate അവയവം എന്ന സ്റ്റാറ്റസ് കൊടുത്തു എന്നതാണ് ഇപ്പൊ സംഭവിച്ചത്.
ഏത് പോലെ? കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പേ ഗ്രഹങ്ങളുടെ ലിസ്റ്റില്‍ നിന്ന് പ്ലുടോ പുറത്തായ പോലെ… പ്ലൂട്ടോ എന്ന ആകാശഗോളം എങ്ങും പോയിട്ടില്ല. പക്ഷെ, ഗ്രഹം എന്ന നമ്മുടെ നിര്‍വചനത്തില്‍ അത് വരില്ല എന്ന് തോന്നിയപ്പോള്‍ അതിനെ ഗ്രഹം എന്ന് വിളിക്കല്‍ നിര്‍ത്തി. (അത് കൊണ്ട് പ്ലുട്ടോക്ക് ഒരു വിഷമവും ഇല്ല. 😉 ) അത് പോലെ mesentryക്ക് ഒരു അവയവം എന്ന സ്റ്റാറ്റസ് കൊടുക്കാന്‍ വേണ്ട യോഗ്യതകള്‍ ഉണ്ട് എന്ന് തോന്നുന്നത് കൊണ്ട് ഇനി മുതല്‍ വൈദ്യശാസ്ത്ര ടെക്സ്റ്റുകള്‍ അത്തരത്തില്‍ വിവരിക്കും.
അത്രയേ ഉള്ളൂ… ഈ കണ്ടെത്തല്‍ ആകെ പ്രസക്തമായിട്ടുള്ളത് വൈദ്യശാസ്ത്ര/ ശരീരശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവർക്ക് ആണ്. പല രോഗാവസ്ഥകളും രോഗനിര്‍ണയ സാങ്കേതികതകളും mesentry എന്ന അവയവത്തിന്‍റെ പേരില്‍ വിവരിക്കുന്നത് കുറെക്കൂടെ എളുപ്പമാണ്. അതിനെ ബാധിക്കുന്ന രോഗങ്ങള്‍ seperate ആയി പഠിക്കാനും പറ്റും. ‘ഇല്ലെങ്കില്‍ പറ്റില്ലേ?’ എന്ന് ചോദിക്കരുത്. ഇല്ലെങ്കിലും പറ്റും. പക്ഷെ ഒരു അവയവമായാല്‍ “mesenterolgy” എന്ന പുതിയ പേരില്‍ വ്യതസ്തമായ ഒരു ശാഖ ആയി പഠിക്കാന്‍ സാധിക്കും. കൂടുതല്‍ കൂടുതല്‍ അറിവുകള്‍ അനുനിമിഷം വര്‍ദ്ധിക്കുന്നു എന്നതാണ് ഇവിടെ വിഷയം. 2012ല്‍ തന്നെ mesentryയെ ഒരു അവയവം ആയി പരിഗണിക്കണം എന്ന് അഭിപ്രായമുണ്ട്. Mesentryയെ സംബന്ധിച്ച നവീനമായ ഒരു പാട് കണ്ടെത്തലുകള്‍ അടുത്ത കാലത്തായി നടന്നിട്ടുണ്ട്. അവയില്‍ പ്രധാനമായ ചിലവ കണ്ടെത്തിയ അയര്‍ലണ്ടിലെ ലിമെരിക്ക് സര്‍വകലാശാലയിലെ ഡോ. കാല്‍വിന്‍ കോഫി(https://www.ul.ie/…/irish-surgeon-identifies-emerging-area-…) കഴിഞ്ഞ വര്‍ഷം ലാന്‍സെറ്റ് ജേര്‍ണലില്‍ (വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രസിദ്ധ ജേണല്‍) പ്രസിദ്ധീകരിച്ച ലേഖനത്തെയും നിര്‍ദ്ദേശത്തെയും ആസ്പദമാക്കിയാണ് ശാസ്ത്രലോകം ഈ തീരുമാനം എടുത്തത്. ലേഖനത്തിന്റെ PDF:(http://www.thelancet.com/…/lan…/PIIS2468-1253(16)30026-7.pdf)
അപ്പൊ പറഞ്ഞു വന്നത് : പുതിയതായി അവയവമൊന്നും കണ്ടെത്തിയിട്ടില്ല. ഓള്‍റെഡി അറിയാമായിരുന്നതിനെ mesentryയെ പറ്റി കുറേ പുതിയ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അതിനെ ഒരു പുതിയ “അവയം ” ആയി ഇനി മുതല്‍ വൈദ്യശാസ്ത്രം വിശദീകരിക്കും. ദാറ്റ്സ് ഓള്‍!
ശരിയായി റിപ്പോര്‍ട്ട് ചെയ്ത ഒരു ന്യൂസ്: (http://www.sciencealert.com/it-s-official-a-brand-new-human…) It’s official: A brand-new human organ has been “classified” (NOT discovered or invented).
Mesentry എന്താണെന്ന് പറയാന്‍ ഒരു വിഫലശ്രമം കൂടെ നടത്തി നോക്കുന്നു. അതിന് ഒരല്പം anatomy പറയണം. ശരീരശാസ്ത്രത്തിലെ വളരെ സങ്കീര്‍ണമായ anatomy ഉള്ള ഒരു പ്രദേശത്തെക്കുറിച്ചാണ് എന്നതും ബയോളജിയിലെ പല സാങ്കേതിക പദങ്ങള്‍ക്കും തത്തുല്യമായ മലയാളം പദങ്ങള്‍ ഇല്ല എന്നതും, ഉള്ളവ തന്നെ ശരാശരി മലയാളി കേട്ടിട്ട് പോലും ഉണ്ടാവില്ല എന്നും, കേട്ടാലും മനസ്സിലാവാന്‍ ഒരു സാധ്യതയും ഇല്ല എന്നതും ഒരു പരിമിതി ആണ്. ഉദാഹരണത്തിന് abdominal cavity എന്ന ശരീരത്തിലെ ഒരു അറയിലാണ് ഈ അവയവം. (അതിന്റെ മലയാളം എന്താണാവോ!). വളരെ നിഗൂഡമായ അറയൊന്നും അല്ല. നമ്മുടെ ആമാശയവും, കുടലും, കരളും, pancreasഉം എല്ലാം ഉള്ള “വയര്‍”( ആമാശയത്തിനും വയര്‍ എന്ന് തന്നെ പറയുന്നത് കൊണ്ട് അത് സാങ്കേതികമായി ഉപയോഗിക്കാന്‍ പറ്റില്ല) എന്ന് വിളിക്കുന്ന അറയാണ് abdominal cavity. ആ അറയില്‍ ഓരോ അവയവങ്ങള്‍ ഓരോ സ്ഥാനത്ത് മറ്റുള്ളവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിവരിക്കുന്ന രീതിയിലാണ് ശരീരശാസ്ത്രം വിവരിക്കുക. ആ അറയില്‍ ഉള്ള അവയവങ്ങളാണ് ആമാശയവും വന്കുടലും ചെറുകുടലും. ഇതെല്ലം ഒരു continuationല്‍ ഉള്ള ഒരു വ്യവസ്ഥ ആണെങ്കിലും അവയെ വിവരിക്കുക വ്യതസ്ത അവയവങ്ങള്‍ (organs) ആയിട്ടാണ്. വിവരണങ്ങള്‍ക്കുള്ള കൃത്യതക്കും, രോഗനിര്‍ണയതിനും രോഗവിവരണത്തിനും ഉള്ള എളുപ്പത്തിനും ആണ് ഇത്തരത്തില്‍ പേരിടുന്നതും വിവരിക്കുന്നതും. ആറേഴ് മീറ്റര്‍ നീളമുള്ള കുടലുകള്‍ abdominal cavityയുടെ ഭിത്തിയുമായി ബന്ധിപ്പിച്ച നിലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. കുടലുകളെ abdominal അറയുടെ ഭിത്തികള്‍ ആയി ബന്ധിപ്പിച്ചിരിക്കുന്ന “അവയവമാണ്” mesentry. ആറു മുതല്‍ ഏഴ് മീറ്റര്‍ വരെ നീളമുള്ള കുടലുകളുടെ (ചെറുകുടല്‍+വന്‍കുടല്‍) മുഴുവന്‍ നീളത്തില്‍ പക്ഷെ mesentry കാണാന്‍ സാധിക്കില്ല. അതിനാല്‍ കുടലിന്റെ “ചില” ഭാഗങ്ങളെ abdominal cavityയുടെ ഭിത്തി ആയി ബന്ധിപ്പിച്ച് അങ്ങിങ്ങായി കിടക്കുന്ന കുറച്ച് supporting structures എന്ന രീതിയിലാണ് അവയെ വിവരിചിരുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ലെങ്കിലും മൈക്രോസ്കോപിക് ആയി mesentry മുഴുവന്‍ നീളത്തിലും ഉണ്ട് എന്നതാണ് പുതിയ കണ്ടെത്തലുകളില്‍ പ്രധാനപ്പെട്ട ഒന്ന്. കുടലുകളുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള “ഒരു” അവയവം ആണെന്ന സ്റ്റാറ്റസിലേക്ക് നയിച്ചത് ഈ കണ്ടെത്തല്‍ ആണ്.