· 1 മിനിറ്റ് വായന
നിപ്പാ വൈറസ് പ്രതിരോധമാർഗങ്ങൾ
നിപ്പാ വൈറസ് ബാധമൂലം മൂന്ന് മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ.
ചരിത്രം പരിശോധിച്ചാൽ വളരെ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട അസുഖങ്ങളിലൊന്നാണ് നിപ്പാ വൈറസ് അണുബാധ. ഏതൊരസുഖത്തിലും എന്നതുപോലെ പ്രതിരോധമാണ് പ്രധാനം. മറ്റ് അസുഖങ്ങളുമായി താരതമ്യം ചെയ്താൽ മരണ നിരക്ക് കൂടുതലായതിനാൽ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
അസുഖത്തിന് ചികിത്സയില്ല എന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്.
രോഗലക്ഷണങ്ങൾ കണ്ടാൽ ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിൽ ഡോക്ടറെ നേരിൽ കണ്ട് ചികിത്സ തേടണം. ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.
ചില പ്രധാന പ്രതിരോധ മാർഗങ്ങൾ: