· 5 മിനിറ്റ് വായന
No Scalpel Vasectomy (NSV)
കോട്ടയം മെഡിക്കൽ കോളേജിലെ ’98 ബാച്ച് വിദ്യാർത്ഥി ആയാണ് ഞാൻ മെഡിക്കൽ പഠനം നടത്തിയത്. രണ്ടാം വർഷ വിദ്യാർത്ഥി ആയിരിക്കെ ഫാമിലി പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റലെ പോസ്റ്റിംഗിനിടെ ഡോ. പാർത്ഥസാരഥി എന്ന അദ്ധ്യാപകൻ NSV അഥവാ No Scalpel Vasectomyയെ പറ്റി ഒരു പരസ്യ വാചകം തയ്യാറാക്കാൻ പറഞ്ഞു. അന്നത്തെ കാലത്തെ പ്രെസ്റ്റിജ് കുക്കറിന്റെ പരസ്യം കോപ്പി അടിച്ചു നിർമ്മിച്ച, “സ്വന്തം ഭാര്യയെ സ്നേഹിക്കുന്നു എങ്കിൽ വേണ്ടത് NSV തന്നെ” എന്ന തലക്കെട്ട് ആ വർഷത്തെ തലക്കെട്ടായി ഡിപ്പാർട്മെന്റ് തിരഞ്ഞെടുത്തു. ഗർഭത്തിന്റെയും പ്രസവത്തിന്റെയും പ്രസവാനന്തര കാലത്തെ വേദനയുടെയും ഭാരം പേറുന്ന പെണ്ണിന് തന്നെ എല്ലാ ഭാരവും പകുത്തു നൽകാതെ വേദനയിൽ ഒരു പങ്ക് എങ്കിലും പുരുഷൻ ഏറ്റെടുക്കണം. വിഷയത്തിലേക്ക് കടക്കാം…
ലോകത്തിൽ ഇന്നും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വന്ധീകരണ മാർഗങ്ങൾ പുരുഷ സ്ത്രീ വന്ധീകരണ ശസ്ത്രക്രിയകൾ ആണ്. ഇവ രണ്ടും permanent (സ്ഥിര) മാർഗങ്ങൾ ആണ്. വാസെക്ടമി എന്ന പുരുഷ വന്ധീകരണ ശസ്ത്രക്രിയയെ പറ്റി ഒന്നു നോക്കാം.
രണ്ടാം ലോകമഹായുദ്ധ കാലത്താണ് വാസെക്ടമി ഒരു വന്ധ്യതാ മാർഗമായി അംഗീകാരം നേടിയത്. 1954 മുതൽ ഭാരതത്തിൽ വാസെക്ടമി ചെയ്തു തുടങ്ങി. ആരംഭകാലത്ത് ലഭിച്ച വമ്പിച്ച ബഹുജന സ്വീകാര്യത Laparoscopic Female Sterilization ന്റെ വരവോടെ വാസെക്ടമിക്കു നഷ്ടപ്പെട്ടു. ലൈംഗിക ജീവിതത്തെ പറ്റിയുള്ള തെറ്റിദ്ധാരണ, ആരോഗ്യ പ്രവർത്തകരിൽ വന്ന അവധാനത ഇവയൊക്കെ കാരണം വാസെക്ടമിയെ അപേക്ഷിച്ചു ട്യൂബക്ടമി കൂടാൻ കാരണമായി. ഇത്തരുണത്തിൽ ആണ് No Scalpel Vasectomy (NSV) രംഗത്തേക്ക് വരുന്നത്. 1974ൽ ചൈനയിലെ Sinchuan പ്രവിശ്യയിലെ Dr Li Shunqiang കൂടുതൽ ലളിതവും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന NSV ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ഏകദേശം ഒരു ദശകം കഴിഞ്ഞു 1985ഓടെ അന്താരാഷ്ട്ര രംഗത്തു NSV അംഗീകരിക്കപ്പെട്ടു. 1991ൽ Dr RCM Kaza, Dr Alok Banerjee എന്നീ ഡോക്ടർമാർ ബാങ്കോക്കിൽ നിന്നും NSV പരിശീലനം നേടി തിരിച്ചു വന്ന് ഇന്ത്യയിലെ ഡോക്ടർമാർക്ക് പരിശീലനം കൊടുക്കുകയും NSV ഇന്ത്യയിൽ പ്രചാരം നേടുകയും ചെയ്തു. 1992ൽ ദേശീയ കുടുംബാസൂത്രണ പദ്ധതിയിൽ NSV ഉൾപ്പെടുത്തപ്പെട്ടു.

വൃഷ്ണ സഞ്ചിയിൽ വൃഷണത്തിനും ലിംഗത്തിന്റെ തുടക്ക ഭാഗത്തിനും (root of penis) മധ്യത്തിൽ മില്ലിമീറ്ററുകൾ മാത്രം ഉള്ള കിഴുത്ത ഉണ്ടാക്കി അതിലൂടെ ബീജവാഹിനി കുഴലുകളെ (വലതും ഇടതും) കെട്ടിയിടുകയും വേർപെടുത്തുകയും ചെയ്തു ബീജസഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന പ്രക്രിയ. പരിശീലനം ലഭിച്ച MBBS അടിസ്ഥാന യോഗ്യത ഉള്ള ആർക്കും ഈ ലളിത ശസ്ത്രക്രിയ ചെയ്യാൻ പറ്റും. പുറമേയ്ക്ക് തുന്നലുകൾ ഒന്നും ആവശ്യമില്ല എന്നതും NSVയെ ആകർഷകമാക്കുന്നു.
സാധാരണ വാസെക്ടമി രീതിയെ Incisional Vasectomy എന്നാണ് പറയുന്നത്. വൃഷണ സഞ്ചിയിൽ ഒന്നിൽ കൂടുതൽ മുറിവുകൾ, തുന്നലുകൾ, അധികവേദന ഒക്കെ Incisional Vasectomyക്കു NSVയെ അപേക്ഷിച്ചു വേണ്ടി വരും.

22 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള വിവാഹിതരും ചുരുങ്ങിയത് ഒരു കുട്ടിയെങ്കിലും ഉള്ള പുരുഷന്മാർക്ക് NSV പരിഗണിക്കാം. ഏതൊരു കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിന് മുൻപും എന്താണ് ചെയ്യുന്നത്, എന്താണ് രീതി, ബദൽ മാർഗങ്ങൾ തുടങ്ങി പാർശ്വഫലങ്ങൾ വരെ ഉപയോക്താവ് ആരോഗ്യ പ്രവർത്തകരിൽ നിന്നും മനസ്സിലാക്കിയിരിക്കണം.
ഇനി നമുക്ക് പൊതുവെ ആരോഗ്യ പ്രവർത്തകർ നേരിടുന്ന ചോദ്യങ്ങൾ നോക്കാം.


















NB: ഞാനും എന്റെ സുഹൃത്തുക്കളിൽ നല്ലൊരു പങ്കും NSV തിരഞ്ഞെടുത്തു, കാരണം ഞങ്ങൾ ഞങ്ങളുടെ പങ്കാളികളെ സ്നേഹിക്കുന്നു. നിങ്ങളോ ???”
വായിക്കണം, ചിന്തിക്കണം, തീരുമാനമെടുക്കണം, പ്രവർത്തിക്കണം.