കോവിഡ് കാലത്ത് മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിക്കേണ്ടത്
?സാമൂഹിക വ്യാപനം ഒഴിവാക്കാൻ രാജ്യത്തിലെ വലിയൊരു വിഭാഗം ജനങ്ങളും വീടുകളിൽ ഇരിക്കാൻ നിഷ്കർഷിക്കുമ്പോൾ. കോവിഡ് 19 നെതിരെയുള്ള രാജ്യത്തിൻ്റെ പോർമുഖത്ത് അണിനിരക്കുന്നവരിൽ മാദ്ധ്യമ പ്രവർത്തകരും മുൻനിരയിൽ തന്നെയുണ്ട്.
?വീട്ടിലിരിക്കുന്നവർക്ക്, അപ്പപ്പോഴുള്ള സ്ഥിതിഗതികളും, സന്ദേശങ്ങളും, കൃത്യമായ നിർദ്ദേശങ്ങളും എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് മാദ്ധ്യമങ്ങളാണ്.
?ക്യാമറയ്ക്ക് മുന്നിലും പിന്നിലും മുതൽ രോഗ ബാധിത പ്രദേശങ്ങളിൽ വരെ ചെന്നെത്തേണ്ടി വരുന്ന മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധ ചെലുത്തേണ്ട പല കാര്യങ്ങളുണ്ട്.
❓എന്തൊക്കെയാണ് അവ ?
1⃣. സ്വന്തം സുരക്ഷ ഉറപ്പുവരുത്തൽ –
?ഏറ്റവും പ്രധാനവും പ്രാഥമികവും സ്വന്തം സുരക്ഷ ഉറപ്പു വരുത്തുന്നതാണ്.
?സാധാരണ ഗതിയിൽ ഒരു ദുരന്തം നടന്നാൽ കൺമുന്നിൽ അപകടം കാണാം, തീ ആയാലും പ്രളയമായാലും അത് ദർശിക്കാം. എന്നാൽ ഇവിടെ ശത്രു നഗ്നനേത്രങ്ങൾക്ക് ഗോചരമല്ല എന്ന ഓർമ്മ എപ്പോഴും വേണം. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കാഴ്ചയിൽ ആരോഗ്യവാനായ ഒരു വ്യക്തി പോലും രോഗം പകർത്താം എന്നത് ഓർമ്മ വേണം.
?A . പൊതു സമൂഹത്തിലെ എല്ലാർക്കും ബാധകമായ, വ്യക്തി ശുചിത്വം – ഹാൻഡ് ഹൈ ജീൻ, ചുമ മര്യാദകൾ
എന്നിങ്ങനെയുള്ള കാര്യങ്ങൾ നിഷ്കര്ഷയോടെ ചെയ്യണം.
?B . സോഷ്യൽ ഡിസ്റ്റൻസിങ്ങ് –
?വ്യക്തികൾ തമ്മിലുള്ള അകൽച്ച പാലിക്കൽ മാദ്ധ്യമ പ്രവർത്തകർ ഇനിയും നടപ്പു വരുത്തിയിട്ടില്ല എന്ന് തോന്നുന്നു ചാനൽ ദൃശ്യങ്ങൾ കാണുമ്പോൾ. അപകടമാണ് അത്തരം പ്രവർത്തികൾ.
?ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം.
?സുരക്ഷിത അകലം പാലിക്കണം-
?കഴിയുന്നത്ര അകലെ, കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം വ്യക്തികൾ തമ്മിൽ പാലിക്കണം.
?പത്രസമ്മേളനങ്ങൾ പോലുള്ളവ കഴിയുന്നതും ഒഴിവാക്കി വീഡിയോ കോൺഫെറെൻസിങ് പോലുള്ളവയാക്കാൻ മാർഗ്ഗം തേടണം.
?ചാനൽ റൂമുകളിൽ ആൾക്കാരെ വിളിച്ചുള്ള ചർച്ചകളും കൊറോണാക്കാലത്ത് ഒഴിവാക്കണം. സാങ്കേതിക വിദ്യകളുടെ ഉപയോഗം അക്കാര്യത്തിൽ പരമാവധി ഉപയോഗപ്പെടുത്തണം.
?C . റൊട്ടേഷൻ ഡ്യൂട്ടി സമ്പ്രദായം-
?ഒരേ ദിവസം തന്നെ ആളുകൾ ഇടപഴകുന്നത് കുറയ്ക്കാൻ ഇത് സഹായകമാവും.
?മഹാമാരി പടർന്നു പിടിക്കും കാലഘട്ടത്തിൽ ഈ കരുതൽ എടുത്തില്ലെങ്കിൽ ഒറ്റയടിക്ക് ഏകദേശം മുഴുവൻ പേരും ഐസൊലേഷനിൽ പോവുന്ന സാഹചര്യം ഉണ്ടായേക്കാം.
?ആശുപത്രികളിൽ ഉൾപ്പെടെ നടത്തി വരുന്ന രീതിയിൽ, ജോലിക്കാർ പല ടീമുകളായി മാറി 10 ദിവസം കൂടുമ്പോൾ റൊട്ടേഷനിൽ ജോലിക്കു വരുന്ന രീതിയൊക്കെ ഉചിതമാവും.
?വീട്ടിലിരുന്നു ജോലി ചെയ്യുന്ന സാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്തണം. ഐസൊലേഷനിൽ പോവേണ്ടി വരുന്നവർക്ക് ജോലി പരിരക്ഷയും ശമ്പളവും ഒക്കെ ഉറപ്പാക്കണം.
?D . പ്രായമേറിയവർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറവുള്ള പ്രമേഹം പോലുള്ള രോഗമുള്ളവരെയൊക്കെ , റിപ്പോർട്ടിങ്ങിനു പുറത്തേക്ക് അയക്കുന്നത് ഒഴിവാക്കണം.
?E . രോഗബാധയ്ക്കു ഏറെ സാധ്യതയുള്ള സ്ഥലങ്ങളിൽ പോവുമ്പോൾ ഉദാ: രോഗികൾ ഉള്ള ആശുപത്രികൾ, സാമൂഹിക വ്യാപനം നടന്ന പ്രദേശങ്ങൾ , പ്രസ്തുത സ്ഥലത്തെ ആരോഗ്യ അധികൃതരെ മുൻകൂട്ടി അറിയിച്ചു അനുവാദം വാങ്ങി വേണം വിസിറ്റ് ചെയ്യാൻ.
അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കും പോലുള്ള വ്യക്തി സുരക്ഷാ ഉപാധികൾ ഉപയോഗിക്കണം.
2⃣. മൈക്ക് – രോഗ സംക്രമണത്തിൽ പങ്കു വഹിച്ചേക്കാം.
?മാധ്യമപ്രവർത്തകരുടെ “മെയിൻ ആയുധമായ” മൈക്രോഫോൺ ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടനാ പോലുള്ളവർ പ്രത്യേകിച്ച് നിർദ്ദേശങ്ങൾ ഒന്നും തന്നിട്ടില്ല ഇതുവരെ എന്നാണു ധാരണ.
?മൈക്ക് ആൾക്കാരുടെ വായ്ക്ക് തൊട്ടു അടുത്തു വെക്കുന്ന ഒരു ഉപകരണം ആയതിനാൽ ഇതിലേക്ക് സംസാരിക്കുന്ന ആളുടെ സ്രവ കണികകൾ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.
?ക്ലിപ്പ് ചെയ്യുന്ന മൈക്ക് കഴിയുന്നതും ഒഴിവാക്കണം.
?ഒരാൾ തന്നെ ഒരു മൈക്ക് കൈകാര്യം ചെയ്യുന്നതാവും ഉചിതം.
?മൈക്ക് കൊണ്ട് നടക്കുന്ന മാധ്യമ പ്രവർത്തകരുടെ കൈകളിലേക്ക് മൈക്ക് മുഖേന രോഗാണുക്കൾ എത്താനുള്ള സാധ്യതയും ഉണ്ട്. ഈ അവബോധം മാധ്യമപ്രവർത്തകർക്ക് ഉണ്ടാവണം, മൈക്ക് ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പാലിക്കണം.
?കഴിയുന്നതും അകലം പാലിച്ചു മൈക്ക് പിടിക്കുക, കൈകൾ നിരന്തരം കഴുകുകയോ, സാനിറ്റയ്‌സർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക. കൈകൾ കൊണ്ട് മുഖ ഭാഗങ്ങളിൽ തൊടുന്നത് ഒഴിവാക്കുക.
❓മൈക്ക് അണുവിമുക്തമാക്കുന്നതു എങ്ങനെ ?
?കൊറോണാ വൈറസ് ബാധ ഒഴിവാക്കാൻ മൈക്ക് എങ്ങനെ വൃത്തിയാക്കണം എന്നത് സംബന്ധിച്ച് അധികം നിർദ്ദേശങ്ങൾ ഇല്ല. അത് കൊണ്ട് ശാസ്ത്രീയ അറിവുകൾ അടിസ്ഥാനപ്പെടുത്തി ചില പൊതുവായ പ്രായോഗിക നടപടികൾ ആവാം.
?മുന്നിൽ ഗ്രിൽ ഉള്ള തരം മൈക്ക് ഉപയോഗിച്ചാൽ, ഏറ്റവും കൂടുതൽ വൃത്തിഹീനമാവാൻ സാധ്യത ഉള്ള ആ ഭാഗം അഴിച്ചെടുത്തു അണുവിമുക്തമാക്കാനും വൃത്തിയാക്കാനും കഴിയും. തിരിച്ചു ഫിറ്റ് ചെയ്യുന്നതിന് മുൻപ് ഈർപ്പം ഇല്ലാന്ന് ഉറപ്പിക്കാൻ ഹെയർ ഡ്രയർ കൊണ്ട് ഉണക്കാം.
?മൈക്കിന് പുറത്തുള്ള സ്പോഞ്ച് ഭാഗം ഊരിയെടുത്തു ചൂടുവെള്ളത്തിലും സോപ്പ് ലായനിയിലും ദിവസേന കഴുകി ഉണക്കാം.
?മറ്റുഭാഗങ്ങളുടെ ഉപരിതലം വൃത്തിയാക്കാൻ ഹാൻഡ് സാനിറ്റയ്‌സർ ഉപയോഗിക്കാവുന്നതാണ്.
?മാദ്ധ്യമപ്രവർത്തനം പലപ്പോഴും വാർത്ത ആദ്യം കണ്ടെത്തി കൊടുക്കാനുള്ള മത്സര ബുദ്ധിയോടു കൂടി ആവുന്നത് കാണാറുണ്ട്. എന്നാൽ ഇത്തരം ദുരന്ത മുഖത്തു നിൽക്കുമ്പോൾ അവധാനതയാണ് വേണ്ടത്. നിങ്ങളുടെ അമിത സാഹസികതയോ, അലക്ഷ്യമോ ഒരു സമൂഹത്തെ തന്നെ അപകടത്തിലാക്കിയേക്കാം.
?ഒരാൾ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ച് വ്യക്തി സുരക്ഷ ഉറപ്പ് വരുത്തുമ്പോൾ തന്നെ മാത്രമല്ല തൻ്റെ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും കൂടെ സംരക്ഷണം ഉറപ്പ് വരുത്തുകയാണ്.
?നമ്മൾക്ക് ഒരുമിച്ചു മുന്നേറാം, പോരാടാം, അതിജീവിക്കാം …