പൾസ് പോളിയോ
ദേശീയ പ്രതിരോധകുത്തിവെപ്പ് പട്ടിക( National Immunisation Schedule) പ്രകാരം ഈയടുത്ത ദിവസങ്ങളിൽ എപ്പോഴെങ്കിലും കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഇന്ന് ‘പൾസ് പോളിയോ’ യജ്‌ഞത്തിൽ പങ്കെടുക്കേണ്ടതുണ്ടോ എന്നോരു ചോദ്യം രാവിലെ മുതൽ കേൾക്കുന്നു..
വേണം…
കാരണം, ഇത് നിങ്ങളുടെ കുഞ്ഞിന് മാത്രമല്ല, നമ്മുടെ ദേശത്തിന് മുഴുവൻ വേണ്ടിയാണ്. Trivalent OPV അഥവാ മൂന്ന് തരം പോളിയോ വൈറസുകൾക്ക് എതിരെയുള്ള ഓറൽ പോളിയോ വാക്‌സിൻ Bivalent OPV (രണ്ട് തരം വൈറസുകൾക്ക് എതിരെയുള്ളത്) ആക്കാൻ സാധിച്ചത് നമ്മുടെ കൂട്ടായ പ്രയത്‌നം കൊണ്ടാണ്. Wild polio virus (Type 2) നിർമാജനം ചെയ്യപ്പെട്ട് കഴിഞ്ഞു.ഇതു പോലെ 2018 ആവുമ്പോഴേക്ക് Type 1, Type 3 എന്നിവ കൂടി ഇല്ലാതാകുമെന്നാണ് പ്രതീക്ഷ…കാരണം, പൾസ് പോളിയോയിലുള്ള വമ്പിച്ച ജനപങ്കാളിത്തം തന്നെ.
സംഭവിക്കുന്നത് ഇതാണ്…പോളിയോ തുള്ളിമരുന്ന് രുചിക്കുന്ന കുഞ്ഞിന്റെ കുടലിൽ നിർവീര്യമാക്കപ്പെട്ട ജീവനുള്ള പോളിയോ വൈറസുകൾ (live attenuated virus) പ്രവേശിക്കുന്നു, അവിടെ വച്ച് അവ എണ്ണത്തിൽ വർദ്ധിക്കുന്നു. കുഞ്ഞിന്റെ കുടലിൽ നിന്നും വിസർജനസമയത്ത് പുറത്ത് പോകുന്നു. അന്തരീക്ഷത്തിൽ കുഞ്ഞുങ്ങളെ ബാധിക്കാൻ സാധ്യതയുള്ള wild polio virus നിലനിൽക്കുന്നു എങ്കിൽ, ഒരു ദിവസം..അതല്ലെങ്കിൽ ചെറിയൊരു സമയപരിധിക്കുള്ളിൽ ശക്‌തിയില്ലാത്ത, രോഗം പരത്താൻ ശേഷിയില്ലാത്ത വൈറസുകൾ അന്തരീക്ഷത്തിൽ പലയിടത്തു നിന്നായി ഒന്നിച്ച് വന്ന് നിറയുന്നത് കൊണ്ട് രോഗശേഷിയുള്ള വൈറസുകൾ പാവം വാക്‌സിൻ വൈറസിന് വഴി മാറുന്നു…അതെങ്ങനെയെന്ന് ചോദിച്ചാൽ…ഇച്ചിരെ മൈക്രോബയോളജിയാണ്…ആവശ്യക്കാർക്ക് വ്യക്‌തമാക്കിത്തരാം..മലയാളത്തിൽ മൈക്രോബയോളജി ഉണ്ടാക്കാൻ അൽപം വിഷമമുണ്ടേ…അത് കൊണ്ടാണ്..
പൾസ് പോളിയോ നമ്മുടെ കുഞ്ഞിനെ സംരക്ഷിക്കുന്നു…കൂടെ ഭാരതത്തെ പോളിയോ വിമുക്‌തമാക്കാനും സഹായിക്കുന്നു…ഉടൻ തന്നെ അടുത്തുള്ള പോളിയോ ബൂത്തിൽ നിന്നും നിങ്ങളുടെ കുഞ്ഞ് പോളിയോ മരുന്ന് രുചിച്ചു എന്ന് ഉറപ്പ് വരുത്തുക…