· 4 മിനിറ്റ് വായന

കൊറോണക്കുറിമാനം റെംഡെസ്വീർ പ്രതീക്ഷകൾ അസ്തമിച്ചുവോ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
?“റെംഡെസ്വീർ കോവിഡിന് ഫലപ്രദമല്ല എന്ന് ലോകാരോഗ്യ സംഘടന”
എന്ന തലക്കെട്ടിൽ വാർത്ത
എന്താണ് വസ്തുത?
?എബോളയ്ക്കും ഹെപ്പറ്റൈറ്റിസ് C യ്ക്കും എതിരെ വികസിപ്പിച്ച റെംഡെസ്വീർ എന്ന ആന്റി വൈറൽ മരുന്ന് കോവിഡിനെതിരെ പ്രയോഗ സാധ്യതകൾ ഉള്ളതാണെന്ന് പ്രാഥമിക പഠനങ്ങൾ സൂചനകൾ നൽകിയിരുന്നു. രോഗികളിൽ ഗുരുതരാവസ്ഥയിലേക്കു പോവാനുള്ള സാധ്യത, ഓക്സിജൻ ചികിത്സ വേണ്ടി വരുന്നതിന്റെ അളവ് എന്നിവ കുറയ്ക്കും എന്നൊക്കെ ആയിരുന്നു പരിമിത പഠനങ്ങളിലെ പ്രാഥമിക സൂചനകൾ കണ്ടെത്തെലുകൾ.
?ഇതിനെത്തുടർന്ന് അമേരിക്ക, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഗുരുതരാവസ്ഥയിലേക്കു പോവാനിടയുള്ള രോഗികളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിക്കാനുള്ള അനുവാദം നൽകിയിരുന്നു.
❓എന്താണ് ഇപ്പോൾ ലോകാരോഗ്യ സംഘടന പറഞ്ഞത്?
?ഈ മരുന്ന് ഒറ്റയ്ക്കുള്ളതും, അതോടൊപ്പം മറ്റു മരുന്നുകളുമായി ചേർന്നുള്ളതുമായ വിപുലമായ മരുന്ന് ഗവേഷണങ്ങൾ WHO യുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്നു പോരുകയായിരുന്നു.
?സോളിഡാരിറ്റി ട്രയൽ എന്ന പേരിലുള്ള ഈ ബ്രഹദ് മരുന്നു ഗവേഷണങ്ങളുടെ ഭാഗമായ ഈ പഠനങ്ങളുടെ പ്രാഥമിക റിപ്പോർട്ട് പ്രീ പ്രിന്റ് ആയി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. (ലേഖനം പിയർ റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല).
?ഈ റാൻഡമൈസ്ഡ് കൺട്രോൾ ട്രയലുകൾ മുപ്പതു രാജ്യങ്ങളിലായി 405 ആശുപത്രികളിൽ 11,266 രോഗികളിലാണ് നടന്നത്.
❓റെംഡെസ്വീർ കോവിഡിന് ഫലപ്രദമല്ല എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞുവോ?
⭐പ്രാഥമിക റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ഈ മരുന്നിന് കോവിഡ് ചികിത്സയിൽ മുൻപ് പറഞ്ഞത് പോലുള്ള പ്രഭാവങ്ങൾ ഇല്ല, അല്ലെങ്കിൽ പ്രഭാവം പരിമിതമാണ് എന്നാണു ലോകാരോഗ്യസംഘടനയും പഠനം നടത്തിയവരും പ്രസ്താവിച്ചത്.
?ഈ വിപുലമായ പഠനത്തിന്റെ പ്രാഥമിക കണ്ടെത്തലായി ഗവേഷകർ പറയുന്നത്,
Remedesvir Hydroxychloroquine, Lopinavir and Interferon regimens എന്നിവയ്ക്ക്,
⭐മരണനിരക്ക് കുറയ്‌ക്കുന്നതിലോ ,
ഓക്സിജൻ തെറാപ്പി വേണ്ടി വരുന്നതിന്റെ കാലയളവ് കുറയ്ക്കുന്നതിന്റെ,
ആശുപത്രി വാസം കുറയ്ക്കുന്നതിലോ, ഈ മരുന്ന് ഗണ്യമായ പ്രഭാവം ചെലുത്തുന്നില്ല.
?പരീക്ഷണത്തിന്റെ ഭാഗമായി മരുന്ന് കൊടുത്തവരിലും, മരുന്ന് എന്ന രീതിയിൽ പ്ലാസിബോ ( ലളിതമായി ഡമ്മി മരുന്ന് എന്ന് പറയാം ) കൊടുത്തവരിലും പ്രഭാവങ്ങളിൽ പറയത്തക്ക വത്യാസം കണ്ടില്ല.
❓ഈ സംഭവവികാസങ്ങളിൽ നിരാശരാവേണ്ടതുണ്ടോ?
?ഇല്ലാ എന്ന് തന്നെ നിസ്സംശയം പറയാം. കാരണം അപ്രതീക്ഷിതമായ ഒന്നല്ല ശാസ്ത്രത്തിന്റെ രീതിയാണ് ഇത്.
?കോവിഡ് തന്നെ മരുന്ന് മാഫിയയ്ക്ക് കാശുണ്ടാക്കാനുള്ള പ്രചരണമാണ് എന്ന രീതിയിൽ ഒക്കെ ചിലരെങ്കിലും ഗൂഡാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാനും സംശയ വിത്തുകൾ പാകാനും തുനിഞ്ഞിട്ടുണ്ട്. എന്നാൽ സുതാര്യമായും, തെളിവ് മാത്രം അധിഷ്ഠിതമായി നിഷ്പക്ഷമായി ഗവേഷണങ്ങൾ നടക്കുന്നു എന്നതിന് തെളിവാണ് ഈ പഠന റിപ്പോർട്ട്.
?വിപുലമായ ഗവേഷണങ്ങളിലൂടെ പ്രാഥമിക സൂചനകളെ കൂടുതൽ ശക്തമായ തെളിവുകളായി സ്ഥിരീകരിക്കുകയോ, തെളിവുകളുടെ അപര്യാപ്തതയിൽ മുൻകാല സിദ്ധാന്തങ്ങൾ, നിരീക്ഷണങ്ങൾ സൂചനകൾ എന്നിവയെ തള്ളിക്കളയുകയും ചെയ്യുന്ന സ്വയം നവീകരണ രീതിയാണ് ശാസ്ത്രം പിന്തുടരുന്നത്.
?മറ്റു വ്യാവസായിക താല്പര്യങ്ങൾ ഇതിൽ കൈകടത്തിയിട്ടില്ല എന്ന് ഈ സംഭവ വികാസങ്ങളിൽ നിന്ന് പൊതു സമൂഹത്തിനു നിരീക്ഷിക്കാൻ കഴിയും.
❤️ആയതിനാൽ ഓർക്കുക നിരാശ വേണ്ട കോവിഡിന് എതിരെ മരുന്നുകളും, വാക്സിനും സംബന്ധിച്ച അനേകം ശാസ്ത്രീയ ഗവേഷണങ്ങൾ ദ്രുതഗതിയിൽ ലോകമെമ്പാടും നടക്കുന്നുണ്ട്, ഒരു പോം വഴി കണ്ടെത്താൻ ഇന്നോ നാളെയോ ശാസ്ത്രത്തിനു കഴിയും എന്ന് തന്നെ ശുഭാപ്തി വിശ്വാസത്തോടെ തുടരാം. അത് വരെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
ഇതുമായി ബന്ധപ്പെട്ട മറ്റു ചില വാർത്തകൾ
❇️മറ്റൊരു പഠനഫലം :- 1062 രോഗികളിൽ റെംഡെസ്‌വീർ പരീക്ഷിച്ചതിന്റെ പഠന റിപ്പോർട്ട് ഒക്ടോബർ 8 ന് NEJM ൽ പ്രസിദ്ധീകരിച്ചു. ഇതിൽ റെംഡെസ്വീർ നു ഗുണങ്ങൾ ഉണ്ട് എന്നാണ് ഫലങ്ങൾ.
✳️തുടക്കത്തിലേ മരുന്ന് നൽകുന്നതിന് പരിമിതമായ ഗുണങ്ങൾ ഉണ്ടായേക്കാം എന്ന് ചില ഗവേഷകർ സൂചിപ്പിക്കുന്നു.
ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ