· 1 മിനിറ്റ് വായന
കൊറോണക്കുറിമാനം
കോവിഡ്-19ന്റെ തുടക്കകാലം മുതൽക്കുതന്നെ, അതാതു കാലത്ത് ലഭ്യമായിരുന്ന ശാസ്ത്രീയമായ വിവരങ്ങൾ കൃത്യമായി നിരവധി ലേഖനങ്ങളിലൂടെ
ഇൻഫോ ക്ലിനിക് പങ്കുവെക്കുകയുണ്ടായി.
ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ
കൂടുതൽ അറിവ് നമുക്കിന്ന് ഈ രോഗത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും ഉണ്ട് .
നിരന്തരമായ ഗവേഷണത്തിലൂടെയും ശാസ്ത്രീയ പഠനങ്ങളിലൂടെയും
പുതിയ പല അറിവുകളും ലഭിക്കുകയും പഴയ പല നിഗമനങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു
അനുദിനം പുതിയ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, കോവിഡിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയപഠനങ്ങളും അവയുടെ സാരാംശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ഒരു പുതിയ ഉദ്യമം ഞങ്ങൾ ആരംഭിക്കുന്നു
ശാസ്ത്രീയ പഠനങ്ങളുടെ വിവരങ്ങൾ ലളിതമായ ഭാഷയിൽ ചെറു കുറിപ്പുകളുടെ ഒരു പരമ്പരയായി വരുംദിവസങ്ങളിൽ നിങ്ങളിലേക്കെത്തുന്നു കൊറോണക്കുറിമാനത്തിലൂടെ. വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് ഞങ്ങൾക്കൊപ്പം എന്നുമെന്നതുപോലെയുണ്ടാകുമെന്ന് പ്രതീക്ഷ.
ടീം ഇൻഫോ ക്ലിനിക്