· 3 മിനിറ്റ് വായന

കൊഞ്ച് + നാരങ്ങാ നീര് = മരണം

Hoax

സീഫുഡും നാരങ്ങാ നീരും ഒന്നിച്ചു കഴിച്ച ഒരു സ്ത്രീ അധികം താമസിയാതെ രക്തസ്രാവം വന്നു മരിച്ചു എന്ന കഥ പലരും വായിച്ചുകാണും.

എന്താണ് വസ്തുത: വ്യാജമാണ് ഈ സന്ദേശം.

കൊഞ്ച്/ചെമ്മീന്‍ എന്നിവയുടെ ഒപ്പം നാരങ്ങാനീരു ഉള്ളില്‍ ചെന്നാല്‍ ആര്‍സനിക്കും വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിച്ചു രക്തസ്രാവം ഉണ്ടായി രോഗി പെട്ടന്ന് മരിച്ചു വീഴാനുള്ള യാതൊരു സാധ്യതയുമില്ല.

2001 തൊട്ടു ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ഒരു വ്യാജ സന്ദേശമാണ് അടുത്തിടെ ആരോ മലയാളീകരിച്ചതും കിട്ടിയപാടെ വസ്തുതാന്വേഷണം നടത്താതെ പലരും പ്രചരിപ്പിച്ചതും.

ഹോക്സ് അഥവാ പരോപകാര കിംവദന്തിയുടെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒന്നാണിത്.

  • ”ഞെട്ടിക്കാന്‍” പോന്ന പലതും, ഉദാ:പെട്ടന്നുണ്ടാവുന്ന/ദാരുണമായ മരണം.
  • മരിച്ചു എന്ന് പറയപ്പെടുന്ന ആളെ കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ കൃത്യമായ വിവരങ്ങളോ വാര്‍ത്താ ലിങ്കുകളോ ഇല്ലാതിരിക്കുക.
  • പുതിയ ഒരു വിവരം എന്ന നിലയില്‍ ഉള്ള അവതരണം.

വിശദമായി അപഗ്രധിച്ചാല്‍

ആര്‍സെനിക് എന്ന രാസവസ്തു പ്രകൃതിയില്‍ സ്വാഭാവികമായി തന്നെ കാണപ്പെടുകയും ഭക്ഷണം വെള്ളം വായു എന്നിങ്ങനെ പല ഉറവിടങ്ങളിലൂടെയും നമ്മുടെ ഉള്ളില്‍ ചെറിയ അളവില്‍ എത്തുകയും ചെയ്യുന്ന ഒന്നാണ്.

ഏതൊരു വസ്തുവും ഹാനീകരമാവുന്നത് പല ഘടകങ്ങളെ ആസ്പദമാക്കിയാണ്.അതില്‍ അതിപ്രധാനമായ ചിലതാണ് വസ്തുവിന്റെ ഡോസ് എന്നതും ശരീരം എത്ര നാള്‍ ഈ വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതുമൊക്കെ.

ഓര്‍ഗാനിക് രൂപത്തില്‍ ഭക്ഷ്യ വസ്തുക്കളിലൂടെ (ഉദാ:കഥയിലെ ചെമ്മീന്‍) ചെറിയ അളവില്‍ ശരീരത്തിലെത്തുന്ന ആര്സനിക്ക് സാധാരണഗതിയില്‍ ശരീരത്തിന് ഹാനീകരമാവില്ല വളരെ ഉയര്‍ന്ന അളവില്‍ സ്ഥിരമായി വളരെ കാലത്തേക്ക് കഴിക്കുക ആണെങ്കില്‍ ഒക്കെയേ തത്വത്തില്‍ പോലും അത്തരമൊരു സാധ്യത ആരോപിക്കാന്‍ കഴിയൂ.

എന്നാല്‍ “കഥയില്‍” നാടകീയമായി അവതരിപ്പിക്കുന്നത്‌ വൈറ്റമിന്‍ സി യുമായുള്ള രാസപ്രവര്‍ത്തനത്തിലൂടെ ആര്‍സനിക് രാസപരിണാമം സംഭവിച്ചു മാരകമായി മാറി എന്നാണു.ഇത് സാധാരണഗതിയില്‍ സംഭവ്യം അല്ല.

ഇത്തരമൊരു ഭാവനയുടെ ഉറവിടം, 985 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ ചുവടു പിടിച്ചാണ് എന്ന് വേണം മനസ്സിലാക്കാന്‍.ആര്‍സെനിക് ഉള്ള ഷെല്‍ഫിഷും ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍സനിക്ക് പെന്റൊക്സൈഡ് രാസപ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ദോഷകരമായ ആര്‍സനിക് ട്രൈഓക്സൈഡ് ആയി മാറാം എന്നായിരുന്നു ആ പഠനം.

  • താത്വിക തലത്തിനും അപ്പുറം പ്രായോഗിക തലത്തില്‍ ഇത്തരം ഒന്ന് സംഭവിച്ചതായോ, ഒരു നേരം സാധാരണ അളവില്‍ ഇത്തരമൊരു ഭക്ഷണം കഴിച്ചാല്‍ അല്‍പ സമയം കൊണ്ട് ആളുകള്‍ മരിക്കാമെന്നൊ പഠനം പറയുന്നില്ല.ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന അളവില്‍ ഇത്തരമൊരു ഭക്ഷണക്രമം തുടര്‍ന്നാല്‍ ആര്സനികിന്റെ ദോഷഫലങ്ങള്‍ (ഉദാ: ക്യാന്‍സര്‍ പോലുള്ളവ) ഉണ്ടായേക്കാം എന്ന സൂചന മാത്രമാണ് പഠനം നല്‍കിയത്.
  • എന്നാല്‍ ഈ പഠനത്തിന്റെ ആധികാരികതയെ സ്ഥിരീകരിക്കാന്‍ പിന്നീട് കഴിഞ്ഞിട്ടില്ല,ഇത്തരത്തില്‍ ഉള്ള കേസുകള്‍ മെഡിക്കല്‍ രംഗത്തും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.നാരങ്ങാ നീര് ചേര്‍ത്തു ഇത് പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പാചകം ചെയ്തു കഴിക്കുന്നത്‌ സാധാരണ ആണെന്ന് ഓര്‍ക്കണം.

ഇത്തരമൊരു സാധ്യത വാദത്തിനായി വെറുതെ മുഖ വിലയ്ക്ക് എടുത്താല്‍ പോലും എന്തെങ്കിലും രോഗ സാധ്യതകള്‍ ഉണ്ടാക്കാനായി അമിത അളവില്‍ കൊഞ്ചും നാരങ്ങാ നീരും കഴിക്കേണ്ടി വരും.

  • ലളിതമായി പറഞ്ഞാല്‍ നൂറു കിലോയ്ക്ക് മുകളില്‍ ചെമ്മീനും കുറെ അധികം നാരങ്ങാ നീരും കഴിക്കേണ്ടി വരും ശാരീരത്തില്‍ എന്തെങ്കിലും പ്രഭാവം പെട്ടന്ന് ചെലുത്താന്‍ പോന്ന അളവില്‍ ആര്‍സനിക് ഉള്ളില്‍ എത്തിക്കാന്‍.

ഓര്‍ഗാനിക് രൂപത്തില്‍ അല്ലാത്ത ആര്‍സനിക് ഉയര്‍ന്ന അളവില്‍ പെട്ടന്ന് ഒരാളുടെ ഉള്ളില്‍ എത്തിയാല്‍ പോലും ഉണ്ടാവുന്ന രോഗ ലക്ഷണങ്ങള്‍ കഥയില്‍ വിവരിച്ചത് പോലെ രക്ത സ്രാവം ഒന്നും അല്ല.മറിച്ചു തലവേദന,മാന്ദ്യം,തലകറക്കം,വയറുവേദന,വയറിളക്കം ഇത്യാദിയാണ്.

ചെറിയ അളവില്‍ ദീര്‍ഘകാലം ഉള്ളില്‍ ചെന്നാല്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ അപസ്മാരബാധ,നഖങ്ങളില്‍ ഉണ്ടാവുന്ന നിറം മാറ്റം,മുടി കൊഴിച്ചില്‍,തോലിപ്പുറത്തു ഉണ്ടാവുന്ന കുമിളകള്‍ എന്നിവയില്‍ തുടങ്ങി കാന്‍സര്‍ രോഗം വരെയാണ്.ആത്യന്തികമായി മരണം വരെ സംഭവിക്കാം അതിനാല്‍ ആണ് ആള്‍ അറിയാതെ രഹസ്യമായി ഒരാളെ കൊല്ലാന്‍ ഈ മാര്‍ഗ്ഗം പണ്ട് പലരും അവലംബിച്ചതൊക്കെ.

എന്നാല്‍ ഇതിനു അല്പം വിരുദ്ധമായ ചില പഠനങ്ങളും പിന്നീട് വന്നിട്ടുണ്ട് എന്നതാണ് കൌതുകകരം.

1,വൈറ്റമിന്‍ സി യുല്പ്പെടെ ഉള്ള ചിലത് സംയോജിപ്പിച്ച് നല്‍കിയാല്‍ ആര്‍സനിക് വിഷബാധയ്ക്ക് മറു മരുന്നായി ഉപയോഗിക്കാന്‍ സാധിച്ചേക്കും എന്ന പഠനം.

https://www.mendeley.com/…/chronic-arsenic-poisoning-rat-t…/

2,വൈറ്റമിന്‍ സി യും ആര്‍സനിക് ട്രയോക്സൈഡും കൂടി ചേര്‍ത്തു ക്യാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കാം എന്ന് ചില പഠനങ്ങള്‍.

http://web.archive.org/…/ncrr_reporter/s…/cancer_therapy.asp

സാധാരണക്കാരന് സാമാന്യ യുക്തിയില്‍ ചിന്തിക്കാന്‍ കഴിയുന്നത്‌,

*ഇത്തരമൊരു അപൂര്‍വ സാധ്യത ഉണ്ടായിരുന്നു എങ്കില്‍ പോലും അത്തരം കേസുകള്‍ മെഡിക്കല്‍ റെക്കോര്‍ഡുകളിലും ആധികാരിക ജേര്‍ണലലുകളിലും വിശ്വസനീയ മാദ്ധ്യമങ്ങളിലും ഒക്കെ റിപ്പോര്‍ട്ട്‌ ആയി വന്നേനെ.

*ഇതേക്കുറിച്ച് അപകട സാധ്യതകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ മുന്‍പേ സൂചിപ്പിച്ചെനെ (ഇത്തരമൊരു ഭക്ഷണരീതി പണ്ടേക്കു പണ്ടേ ഉണ്ടല്ലോ)

 

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ