· 3 മിനിറ്റ് വായന
കോവിഡിനെതിരെ സിംപിൾ ആൻഡ് പവർഫുൾ ടിപ്സ്
കോവിഡ് പ്രതിരോധിക്കാൻ എന്ന പേരിൽ അനേകം ടിപ്പുകളും “വ്യാജ ടിപ്പുകളും” പ്രചരിക്കുന്നുണ്ട്.
ഏതാണ്ട് ഒന്നരകൊല്ലം ആയി തുടരുന്ന ഈ മഹാമാരിയെക്കുറിച്ച് കുറെയേറെ ധാരണകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. രോഗത്തിന്റെ സ്വഭാവത്തെ പറ്റി ഇന്ന് ശാസ്ത്രലോകത്ത് ലഭ്യമായ അറിവുകൾ വെച്ച് ആർക്കും അനുവർത്തിക്കാവുന്നതായ ചില ലളിതമായ കാര്യങ്ങൾ പറയാം.

പ്രാഥമികവും പ്രധാനവുമായ ഒന്ന് ജീവിതശൈലി കുറേക്കൂടെ ആരോഗ്യകരമാക്കി ക്രമീകരിക്കലാണ്.


പുകയില ഉപയോഗം നിർത്താൻ കോവിഡ് സാഹചര്യം പ്രേരകമാവട്ടെ. ഇന്നല്ലെങ്കിൽ നാളെ ഈ വൈറസ് പുകവലിക്കാരുടെ മൂക്കിനുള്ളിലും എത്താനുള്ള സാധ്യത ഏറെക്കുറെ ഉറപ്പാണ്. അന്ന് വൈറസിനെ തുരത്താൻ വേണ്ട പ്രതിരോധശേഷി സിഗരറ്റ് വലിച്ച് ഇപ്പോഴേ നഷ്ടപ്പെടുത്താതെ നോക്കിയാൽ നല്ലതാണ്. പുകവലിക്കുന്നവരിൽ ശ്ലേഷ്‌മ സ്തരത്തിൽ / കോശങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മൂലം രോഗാണുക്കളെ തടുത്തു നിർത്താനുള്ള ശേഷി കുറവായിരിക്കും.
മദ്യപാനത്തെക്കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, ഒഴിവാക്കേണ്ടതാണ്.

Aerobic exercise ഒരു ശീലം ആക്കുക. കോവിഡ് അടക്കം ഉള്ള ശ്വാസകോശരോഗങ്ങൾ റിക്കവർ ചെയുന്ന സമയത്ത് ഗുണം ചെയ്യും.


ഉണ്ടെങ്കിൽ കൃത്യമായി ചികിത്സ തുടരുക. പ്രമേഹം കോവിഡ് തീവ്രത/ മരണസാധ്യത കൂട്ടുന്നു എന്ന് മാത്രം അല്ല, കോവിഡ് സങ്കീർണതകൾ- ഇപ്പോ ശ്രദ്ധയിൽ കൂടുതലായി വരുന്ന മ്യുക്കർ ഫൻഗസ് അടക്കം – അനിയന്ത്രിത പ്രമേഹം ഉള്ളവരിലാണ് കൂടുതൽ അപകട സാധ്യത ഉണ്ടാക്കുക.

മറ്റൊരു പ്രധാന റിസ്ക് ഘടകമാണ് രക്താതിമർദ്ദം. ഇതിനു വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകൾ മുടക്കം കൂടാതെ കഴിക്കണം.
പ്രമേഹവും രക്താതിമർദ്ദവും ഉള്ളവർ ശാരീരിക നില സ്വയം പരിശോധിക്കാൻ ഉതകുന്ന ഗ്ലൂക്കോമീറ്റർ, ഇലക്ട്രോണിക് ബി പി മെഷീൻ എന്നിവ സാധ്യമാവുമെങ്കിൽ ഉപയോഗിക്കണം.

വൃക്ക രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ , എച്ച് ഐ വി, അവയവങ്ങൾ മാറ്റി വെക്കപ്പെട്ടവർ, മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയ രോഗാവസ്ഥയിൽ ഉള്ളവർ തുടർ ചികിത്സ കൃത്യമായി മുടക്കമില്ലാതെ അനുവർത്തിക്കണം.
നേരിട്ട് ആശുപത്രിൽ പോവാൻ കഴിയാത്ത സാഹചര്യത്തിൽ ടെലി മെഡിസിൻ സൗകര്യങ്ങൾ വഴി മെഡിക്കൽ ഉപദേശങ്ങൾ തേടണം.

സമയവും സൗകര്യവും അനുവദിക്കും പ്രകാരം, കഴിയുന്നതും പെട്ടെന്ന് വാക്‌സിനേറ്റഡ് ആവാൻ ശ്രമിക്കുക.


ഫാക്ട് ചെക്ക് നടത്താതെ, ആധികാരികമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളിൽ വിശ്വസിക്കരുത് / അവ പ്രചരിപ്പിച്ചു മറ്റുള്ളവരെ കൂടെ കുഴിയിൽ വീഴ്ത്തരുത്.
ഉദാ: “ഇമ്മ്യുണ് ബൂസ്റ്റർ” എന്ന പേരിൽ ഉള്ള ഉടായിപ്പുകൾ ആരു പറഞ്ഞാലും വിശ്വസിക്കാതെ ഇരിക്കുക.
കോവിഡ് രോഗപ്പകർച്ച അതിന്റെ തീവ്ര അവസ്ഥയിൽ എത്തിയിരിക്കുകയും, ആശുപത്രി സംവിധാനങ്ങൾ കോവിഡ് രോഗികളെ കൊണ്ട് തന്നെ നിറഞ്ഞിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മറ്റു രോഗങ്ങൾ/ അപകടങ്ങൾ കൊണ്ട് പോലും ഒരു ആശുപത്രി സേവനം തേടേണ്ട അവസരം ഉണ്ടാവുന്നത് റിസ്ക് ഉള്ള ഇടപാടാണ് എന്നോർക്കുക. അത് കൊണ്ട് പൊതുവായ ആരോഗ്യം നില നിർത്തുന്നതും, അപകടങ്ങളിൽ പെടാതെ സൂക്ഷിക്കുന്നതും പരമപ്രധാനമായ എന്നാൽ സൂക്ഷിച്ചാൽ ഒഴിവാക്കാവുന്നതുമായ സംഗതിയാണ്.
സ്റ്റേ ഹെൽത്തി, സ്റ്റേ സേഫ്.