· 4 മിനിറ്റ് വായന

കോവിഡ് 19: വിടപറയാം; കരുതലോടെ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതശരീരം ബാഗിൽ നിന്ന് പുറത്തെടുത്ത് മതാചാരപ്രകാരം സംസ്കരിച്ചതിനാൽ ചടങ്ങിൽ പങ്കെടുത്ത അമ്പതിലധികം പേരെ നിരീക്ഷണത്തിൽ ആക്കുമെന്ന് വാർത്ത…

ഇങ്ങനെ ഒരു പോസ്റ്റ് എഴുതേണ്ടി വന്നതിൽ സങ്കടമുണ്ട്. ഓരോ മരണങ്ങളും വേദനാജനകമാണ്. അതുപോലെ തന്നെ ഈ പകർച്ചവ്യാധി മൂലമുള്ള മരണവും അതീവ വേദനാജനകമാണ്. എങ്കിലും അസുഖം പകരാതിരിക്കാനുള്ള കാര്യങ്ങൾ ഏവരും അറിഞ്ഞിരിക്കേണ്ടതുണ്ട്.

മൃതശരീരം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. വളരെ അടുത്ത് ഇടപഴകുമ്പോൾ അതീവ ജാഗ്രത പുലർത്തണം.

മൃതശരീരം കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

2. മൃതശരീരം കൈകാര്യം ചെയ്യുന്നവർ PPE ധരിച്ചിരിക്കണം.

3. വെള്ളം ആഗിരണം ചെയ്യാത്ത ഏപ്രൺ, ഗ്ലൗസ്, N 95 മാസ്ക്, വലിയ കണ്ണട/ഫേസ് ഷീൽഡ് എന്നിവ തീർച്ചയായും ധരിച്ചിരിക്കണം.

4. സൂചികൾ തുടങ്ങിയ മൂർച്ചയുള്ള ചികിത്സാ ഉപാധികൾ ശരീരത്തിൽ നിന്നും മാറ്റുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

5. മൃത ശരീരത്തിലുള്ള മുറിവുകൾ 1 % ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കാം.

6. അതിനുശേഷം ശരീര സ്രവങ്ങൾ പുറത്തുവരാത്ത തരത്തിലുള്ള ഡ്രസ്സിംഗ് നൽകുക.

7. മൂക്കിലൂടെയും വായിലൂടെയും ശരീര ശ്രവങ്ങൾ പുറത്തു വരാത്ത രീതിയിൽ മുൻകരുതൽ സ്വീകരിക്കുക.

8. മൃതശരീരം ലീക്ക് ചെയ്യാത്ത പ്ലാസ്റ്റിക് ബാഗിൽ നീക്കം ചെയ്യുന്നതാവും ഉചിതം. ബാഗ് 1 % ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കാൻ സാധിക്കും.

9. എല്ലാ മെഡിക്കൽ വേസ്റ്റും ഡിസ്പോസ് ചെയ്യുമ്പോൾ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് പ്രോട്ടോകോൾ പാലിക്കുക.

10. ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ബെഡും മറ്റും അണുവിമുക്തമാക്കുക.

11. ധരിച്ചിരിക്കുന്ന സുരക്ഷാ ഉപാധികൾ ഊരുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

12. കൈകൾ വൃത്തിയാക്കാൻ മറക്കരുത്.

മോർച്ചറിയിൽ

1. മൃതശരീരം കൈകാര്യം ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം.

2. മുകളിൽ പറഞ്ഞതുപോലെ പോലെ തന്നെ PPE ഉപയോഗിക്കണം.

3. ശരീരം സൂക്ഷിക്കണമെങ്കിൽ 4 ഡിഗ്രി സെൽഷ്യസിൽ താഴെ സൂക്ഷിക്കുക.

4. മോർച്ചറി, മൃതശരീരം കൊണ്ടുപോകുന്ന ട്രോളി എന്നിവ 1% ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

5. എംബാം ചെയ്യാതിരിക്കുക.

പോസ്റ്റ്മോർട്ടം പരിശോധന

1. പരമാവധി ഒഴിവാക്കുക.

രോഗം സ്ഥിരീകരിച്ചവരുടെ പോസ്റ്റ്മോർട്ടം പരിശോധന ചെയ്യേണ്ടതില്ല.

2. രോഗം പകരാനുള്ള സാധ്യത പരിഗണിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ പോലും പോസ്റ്റ്മോർട്ടം പരിശോധന ജർമനി പോലുള്ള രാജ്യങ്ങളിൽ നടത്തുന്നില്ല. രോഗം പകരാനുള്ള സാധ്യത പരിഗണിച്ചാണിത്. പോസ്റ്റ്മോർട്ടം പരിശോധന ചെയ്യാതെ തന്നെ സാമ്പിളുകൾ ശേഖരിച്ച് അയക്കാൻ ശ്രമിക്കുന്നതാവും ഉചിതം.

3. അഥവാ പോസ്റ്റുമോർട്ടം പരിശോധന ചെയ്യുകയാണെങ്കിൽ വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാർ മാത്രം ചെയ്യുക.

4. പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന റൂമിൽ പരമാവധി കുറച്ച് ആൾക്കാർ മാത്രമേ ഉണ്ടാകാവൂ.

5. PPE – ശരീരമാസകലം കവർ ചെയ്യുക, ഹെഡ് കവർ ഉപയോഗിക്കുക, ഫേസ് ഷീൽഡ് ഉപയോഗിക്കുക, ഷൂ കവർ ഉപയോഗിക്കുക, N 95 മാസ്ക് ഉപയോഗിക്കുക.

6. റൗണ്ട് എൻഡ് കത്രികകൾ മാത്രം ഉപയോഗിക്കുക.

7. മോർച്ചറിയിൽ നെഗറ്റീവ് പ്രഷർ മെയ്ന്റെയ്ൻ ചെയ്യുക.

8. Aerosol രൂപപ്പെടാനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ആവശ്യമുള്ളപ്പോൾ സൿഷൻ ഉപയോഗിക്കുക.

9. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം ശരീരം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

10. ഓട്ടോപ്സി ടേബിൾ അണുവിമുക്തമാക്കുക.

11. PPE ഊരുമ്പോൾ വളരെയധികം ജാഗ്രത പുലർത്തുക.

മൃതശരീരം കൊണ്ടുപോകുമ്പോൾ,

1. മൃതശരീരം പ്ലാസ്റ്റിക് ബാഗിൽ കൊണ്ടുപോവുകയാണ് ഉചിതം.

2. ശരീരത്തോടൊപ്പം പോകുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.

3. PPE – N 95 മാസ്ക്, ഗ്ലൗസ്, ഏപ്രൺ, ഗോഗിൾസ്/ഫേസ് ഷീൽഡ് നിർബന്ധമായും ഉപയോഗിക്കുക.

4. മൃതദേഹത്തിൽ നിന്നുള്ള സ്രവങ്ങൾ കൈകളിൽ പറ്റാൻ പാടില്ല.

5. ഇവ ഊരുമ്പോഴും പ്രത്യേക ജാഗ്രത പുലർത്തുക.

6. കൈകൾ കൊണ്ട് ഇവയുടെ പുറത്ത് സ്പർശിക്കാൻ പാടില്ല.

7. കൈകൾ സ്വന്തം മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

8. ഗ്ലൗ ഊരിയ ശേഷം കൈകൾ വൃത്തിയാക്കാൻ മറക്കരുത്.

9. മൃതശരീരം കൊണ്ടു പോയ വണ്ടിയുടെ ഉൾഭാഗം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.

ശരീരം സംസ്കരിക്കുമ്പോൾ

1. ശരീരം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. N 95 മാസ്ക്, ഗ്ലൗസ്, ഏപ്രൺ, ഗോഗിൾസ്/ഫേസ് ഷീൽഡ് എന്നിവ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

2. ശരീരത്തിൽ ചുംബിക്കാനോ സ്പർക്കാനോ പാടുള്ളതല്ല.

3. മൃതശരീരം കുളിപ്പിക്കുക, കെട്ടിപ്പിടിക്കുക തുടങ്ങിയ നടപടികൾ ഒഴിവാക്കുക.

4. സംസ്കാരത്തിന് ശേഷം പങ്കെടുത്തവരെല്ലാം ശരീരശുദ്ധി വരുത്തണം.

5. ശരീരം പൂർണമായി ദഹിപ്പിച്ച ശേഷം ചാരം കൈകാര്യം ചെയ്യുന്നതിൽ അപകടമില്ല.

6. അത്യാവശ്യം ഉള്ളവർ മാത്രം ചടങ്ങിൽ പങ്കെടുക്കുക. ആൾക്കൂട്ടം ഒരു രീതിയിലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല.

7. Cremation / burial ആകാമെന്നാണ് കേന്ദ്രസർക്കാർ അറിയിപ്പിൽ പറയുന്നത്.

8. വൃദ്ധരും ഇമ്യൂണോ കോംപ്രമൈസ്ഡ് ആയിട്ടുള്ളവരും ഒരു കാരണവശാലും മൃതശരീരവുമായി അടുത്ത് ഇടപഴകരുത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയാവും ഉചിതം.

9. സംസ്കരിക്കുമ്പോൾ അടുത്ത് ഇടപഴകിവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയുന്നതാണ് ഉചിതം.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ