· 3 മിനിറ്റ് വായന

സോറിയാസിസിനു ചികിത്സയുണ്ട്

DermatologyHoaxആരോഗ്യ അവബോധംകിംവദന്തികൾ

സോറിയാസിസ് പൂര്ണ്ണമായും ഭേദമാക്കി എന്ന അവകാശവാദത്തോടെ, ഒരു ചികിത്സനു വേണ്ടി പ്രചരണം ഈയടുത്തയിടയും സോഷ്യല് മീഡിയയില്കാണാന് കഴിഞ്ഞിരുന്നു, തെളിവായി ചികിത്സയ്ക്ക് മുന്പും ശേഷവും ഉള്ള ഫോട്ടോകള് കൂടെ കൊടുത്തിരുന്നു. ലൈംഗിക പ്രശ്നങ്ങള്ക്കുള്ള പരിഹാരങ്ങള്കഴിഞ്ഞാല് ഏറ്റവും കൂടുതല് അശാസ്ത്രീയ ചികിത്സകൾ വാഗ്ദാനം ചെയ്തു പരസ്യം ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ത്വക് രോഗമായ സോറിയാസിസ്.

Drugs and Magic Remedies (Objectionable Advertisements) Act, 1954 പ്രകാരം രോഗത്തിന്റെ പേര് പറഞ്ഞു ചികിത്സ വാഗ്ദാനം ചെയ്യുന്നതും അത്ഭുത രോഗസൌഖ്യം അവകാശപ്പെട്ടു പരസ്യം ചെയ്യുന്നതുമൊക്കെ നിയമ വിരുദ്ധമാണ് എങ്കിലും ബസ്‌ സ്റ്റാന്ഡിലെ പോസ്റ്ററുകള് തൊട്ടു പത്രത്തിലെ ക്ലാസിഫൈഡ്സ് കോളം വരെ നോക്കിയാല് ഇത് നിര്ബാധം തുടരുന്നത് കാണാം.

എന്താണ് സോറിയാസിസ്?

ഓട്ടോഇമ്യൂൺ വിഭാഗത്തിൽ പെട്ട ഒരസുഖമാണ് സോറിയാസിസ്. അതായത് അസാധാരണമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ (immune response) മൂലമുണ്ടാകുന്ന ഒരസുഖം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ ശരീരത്തിലെ ചില കോശങ്ങള്ക്ക് എതിരെ പ്രതികരിക്കുകയും തല്ഫലമായി ത്വക്കിലുള്ള ചില കോശങ്ങള് അമിതമായി പെരുകുകയും അത് ത്വക്കിന് മുകളില്ശല്ക്കങ്ങള് (Scales) ആയി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥ. ത്വക്കിൽ ചുവന്ന് ഭാഗങ്ങൾ ഉണ്ടാവുകയും അവിടെ വെള്ളി ചെതുമ്പലുകൾ പോലെ കട്ടി പിടിക്കുകയും അവ പൊഴിഞ്ഞുപോകുകയും ചെയ്യുന്നു.

പരിപൂര്ണ്ണമായി ചികിത്സിച്ചു മാറ്റാന് കഴിയുന്ന രോഗം അല്ല സോറിയാസിസ്. ഇടക്കിടെ രോഗലക്ഷണങ്ങള് (ഉദാ:ത്വക്കില് ഉണ്ടാവുന്ന മാറ്റങ്ങള്) തീവ്രമാവുകയോ (Flare up) ചിലപ്പോഴൊക്കെ ലക്ഷണങ്ങള്അപ്രത്യക്ഷമാവുകയോ (Remission) രോഗാവസ്ഥയാണ് ഇതിന്റെ പ്രധാന പ്രത്യേകത തന്നെ.

അതായത് കൃത്യമായി എപ്പോള് എന്ന് പ്രവചിക്ക വയ്യ എങ്കിലും ഇടയ്ക്ക് രോഗം രൂക്ഷമായി പ്രകടമാവുകയും പിന്നീട് അത് നന്നായി കുറയുകയും ചെയ്യുന്ന അവസ്ഥകള് ഇടയ്ക്കിടെ മാറി വന്നുകൊണ്ടിരിക്കും.

ഇത് ഒരു പകർച്ചവ്യാധിയല്ല.

കുട്ടികളിലും പ്രായമായവരിലും അസുഖം ആരംഭിക്കാം.

ജനിതകപരമായ കാരണങ്ങൾ മൂലമാണ് രോഗമുണ്ടാകുന്നത്.

മാതാപിതാക്കളിൽ ഒരാൾക്ക് സോറിയാസിസുണ്ടെങ്കിൽ കുട്ടികളിൽ വരാനുള്ള സാധ്യത 15 – 20 ശതമാനവും രണ്ടുപേർക്കുമുണ്ടെങ്കിൽ കുട്ടികളിൽ വരാനുള്ള സാധ്യത 50 ശതമാനവുമാണ്.

സോറിയാസിസിന്റെ ലക്ഷണങ്ങൾ പൊടുന്നനെ പ്രത്യക്ഷമാവുന്നതില് ചില സാഹചര്യങ്ങള് പങ്കു വഹിക്കുന്നതായി കണക്കാക്കുന്നു, ഉദാ:

  1. ത്വക്കിൽ ഉണ്ടാവുന്ന ക്ഷതങ്ങള്
  2. ചില പ്രത്യേകതരം അണുബാധകളുണ്ടായാൽ (beta-haemolytic streptococcal throat infection)
  3. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളേറ്റാൽ
  4. ചില മരുന്നുകളുടെ ഉപയോഗം മൂലം (antimalarials, beta blockers, lithium)
  5. മാനസിക പിരിമുറുക്കം

വിവിധതരം സോറിയാസിസുകളും രോഗലക്ഷണങ്ങളും:

?Stable Plaque Psoriasis

ഏറ്റവും സാധാരണമായി കാണുന്നതിതാണ്. ഓരോ പാടിന്റെയും വലുപ്പും ഏതാനും മില്ലിമീറ്റർ മുതൽ സെന്റിമീറ്ററുകൾ വരെയാവാം. ചുവന്ന പാടിൽ വരണ്ട വെള്ളി കളറിലുള്ള ശൽക്കങ്ങൾ കാണം. ചുരണ്ടി നോക്കിയാൽ മാത്രമേ ചിലപ്പോൾ ഈ ശൽക്കങ്ങൾ കാണാനാവൂ. പുറത്തും കൈമുട്ടിലും കാൽമുട്ടിലും ആണ് സാധാരണയായി കാണപ്പെടുക. അറുപത് ശതമാനം പേരിലും തലയിലും കാണാം. നഖങ്ങളിലും കൈപ്പത്തിയിലും ശരീരത്തിലെ മടക്കുകളിലും അത്ര അപൂർവ്വമല്ല. നഖങ്ങളിൽ ചില രോഗ ലക്ഷണങ്ങൾ കാണാം.

?Guttate Psoriasis

ഇത്തരമാണ് കുട്ടികളിലും കൗമാര പ്രായക്കാരിലും കൂടുതലായി കാണുന്നത്. ഓരോ പാടിനും ഒരു സെന്റീമീറ്ററിൽ താഴെ വലുപ്പമേ ഉണ്ടാകാറുള്ളൂ. വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഈ പാടുകൾക്ക് ജലത്തുള്ളിയുടെ ആകൃതിയായിരിക്കും.

?Erythrodermic Psoriasis

ശരീരമാസകലം ചുവന്ന നിറമാകുന്നു, ശൽക്കങ്ങൾ കുറവാണ്.

?Pustular Psoriasis

രണ്ട് തരമാണുള്ളത്.

  1. Generalized form – വളരെ വിരളമായേ ഉണ്ടാവുകയുള്ളൂ എങ്കിലും വളരെ അപകടകരമാണിത്. ത്വക്കിൽ വളരെ പെട്ടെന്ന് ചെറിയ കുമിളകളുണ്ടാവുന്നു. ഇതിനോടൊപ്പം തന്നെ ശരീരതാപനില ഉയരുകയും ചെയ്യുന്നു.
  2. Localized form – അത്ര വിരളമല്ല. ഉള്ളം കാലിലും കൈപ്പത്തിയിലുമാണ് കാണുക.

?Psoriatic Arthropathy

സോറിയാസിസ് രോഗമുള്ള പത്ത് ശതമാനം വരെ പേരിൽ സന്ധികള്ക്ക് വീക്കം ഉണ്ടാവാം. കാൽ വിരലുകളിലാണ് സാധാരണ കാണുക.

സോറിയാസിസിന്റെ ചികിത്സ

?രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും, താല്ക്കാലിക ശമനം ത്വരിതപ്പെടുത്തുകയും, രോഗശമന കാലയളവ്‌ ദീര്ഘകാലത്തേക്ക് നീട്ടുകയും ഒക്കെ ചെയ്യുന്നതിന് സഹായകരമായ വിവിധയിനം (മരുന്നുകള്, ലേപനങ്ങള്, ഫോട്ടോ തെറാപ്പി) ചികിത്സ, ജീവിത ശൈലീ ക്രമീകരണം തുടങ്ങിയവ അടങ്ങിയ കൃത്യമായ ചികിത്സാ പദ്ധതി ആധുനിക വൈദ്യശാസ്ത്രത്തില് ഉണ്ട്.

?ജീവിതശൈലീ ക്രമീകരണം പോലുള്ളവ സോറിയാസിസ്നെ ഒരു പരിധി വരെ സഹായിക്കും എന്നല്ലാതെ രോഗം പൂര്ണ്ണമായും മാറ്റുന്നില്ല. അത്ഭുതരോഗശാന്തി പരസ്യങ്ങള് തട്ടിപ്പ് മാത്രമാണ്.

ചികിത്സാ രീതികൾ

✪പുറമെ പുരട്ടാനുള്ള മരുന്നുകൾ: തൊലിപ്പുറത്തുള്ള ലക്ഷണങ്ങൾ കുറയാനാണ് പുറമെയുള്ള മരുന്നുകൾ.

✪ഫോട്ടോ തെറാപ്പി: സൂര്യ രശ്മികളിലെ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. രശ്മികൾ ഏല്പ്പിക്കുന്നതിനു മുന്നേ സൂര്യ രശ്മികളോടുള്ള ശരീരത്തിന്റെ പ്രതികരണം കൂട്ടുന്ന ഫോട്ടോ സെൻസിറ്റൈസർ മരുന്നുകൾ പുറമെ പുരട്ടാറുണ്ട്. നീണ്ട കാലത്തേക്ക് രോഗശമനം നൽകുന്നതാണ് ഈ ചികിത്സ .

✪കഴിക്കാനുള്ള മരുന്നുകൾ: സോറിയാസിസ് അസ്ഥികളിൽ ബാധിച്ചിട്ടുള്ളവർക്കും, ശരീരമാസകാലം ഉള്ളവർക്കും, മറ്റു ചികിത്സ ഫലപ്രദമാകാത്തവർക്കും ആണ് മരുന്ന് ചികിത്സ നൽകുന്നത്. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ നിയന്ത്രിക്കുന്ന മരുന്നുകളാണ് ഈ ഘട്ടത്തിൽ ഉപയോഗിക്കുക. കൃത്യമായ തുടർ പരിശോധനകൾ ഈ ചികിത്സക്ക് ആവശ്യമാണ് .

✪കണ്ണുകളുടെ സുരക്ഷ: അസുഖം മൂലമോ ലൈറ്റ് തെറാപ്പി എടുക്കുന്നതുകൊണ്ടോ കണ്ണുകള് വരണ്ടത് ആവാം. ഇത്തരക്കാരിൽ കണ്ണിനു ഈർപ്പം നൽകാൻ കൃത്രിമ കണ്ണുനീർ തുള്ളികൾ ഉപയോഗിക്കാറുണ്ട്.

റെമിഷൻ ഉണ്ടാകുമ്പോളത്തെ ചിത്രങ്ങള് കണ്ടാൽ രോഗം മാറി എന്നേ തോന്നുകയുള്ളൂ.പലപ്പോഴും പല അശാസ്ത്രീയ ചികിത്സകരും ഇത്തരം ചിത്രങ്ങൾ പരസ്യപ്പെടുത്തി അത്ഭുതരോഗശാന്തി വാഗ്ദാനം ചെയ്യുന്നത് കണ്ടിട്ടുണ്ട്.

ഇതേ പ്രതിഭാസം മോഡേണ് മെഡിസിന് പിന്തുടരുന്ന അനേകം രോഗികളിലും സാധാരണമായി കാണുന്നതാണ്. (ചികിത്സ ഒന്നും തന്നെ എടുക്കാതിരുന്നാലും ഇടയ്ക്കിടെ രോഗം കുറയുകയും കൂടുകയും ചെയ്യുന്നതുണ്ടാവും). എന്നാല് മോഡേണ്മെഡിസിന് പ്രാക്ടീസ് ചെയ്യുന്ന ത്വക് രോഗ വിദഗ്ദ്ധൻ ഇത് ഫോട്ടോ എടുത്തു പ്രചാരണാര്ത്ഥം പ്രദര്ശിപ്പിക്കുകയില്ല, അതേയുള്ളൂ വ്യത്യാസം.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ