· 2 മിനിറ്റ് വായന

മാസ്ക് തെറ്റായി ഉപയോഗിച്ചാൽ, ഗുണത്തെക്കാൾ ദോഷം !!

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ശരിയായ രീതിയിൽ അല്ല മാസ്ക് ഉപയോഗിക്കുന്നതെങ്കിൽ, ഗുണത്തെക്കാൾ ദോഷം !! പോലീസേനാംഗങ്ങളും അവശ്യ സർവ്വീസിൻ്റെ ഭാഗമായവരും പ്രത്യേകം ശ്രദ്ധിക്കുക.

?️മാസ്ക് ധരിച്ചാൽ സുരക്ഷിതത്വം കിട്ടും എന്ന ചിന്താഗതി വർദ്ധിക്കുകയാണ്. തികച്ചും തെറ്റായ ധാരണയാണ് ഇത്.

?️തെറ്റായ രീതിയിൽ മാസ്ക് പലരും ഉപയോഗിക്കപ്പെടുന്നത് കാണുന്നു, പ്രത്യേകിച്ച് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാർ. ഖേദകരമാണ് അവർക്ക് അപകടകരവുമാണ്.

? നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പോലീസ് ഉദ്യോഗസ്ഥർ തെരുവിലിറങ്ങി പണിപ്പെടേണ്ടതായി വരുന്നുണ്ട്, ജനങ്ങളുമായി സംവേദിക്കുകയും ഇടപഴകുകയും വേണ്ടി വരുന്നുണ്ട്. സാമൂഹിക വ്യാപനം തുടങ്ങിയാൽ ആരോഗ്യ പ്രവർത്തകർ കഴിഞ്ഞാൽ റിസ്കുള്ള വിഭാഗങ്ങളൊന്നായി അവരെ കരുതാം.

? ഇനി മുതൽ ജനങ്ങളുമായി കൂടുതൽ ഇടപഴകാൻ സാധ്യതയുള്ള, കമ്മ്യൂണിറ്റി കിച്ചൻ വർക്കർമാർ, സന്നദ്ധ സേവനം ചെയ്യുന്നവർ എന്നിവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

?പോലീസ് സേനാ അംഗങ്ങൾ ഉൾപ്പെടെയുള്ള ഏവരും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

പൊതുജനങ്ങൾ മാസ്ക് ധരിച്ച് നടക്കേണ്ടതുണ്ടോ?

ഉപയോഗിക്കുന്ന ആൾക്കു ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും രോഗാണുവാഹകനാണെങ്കിൽ, പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവർക്ക് രോഗം പകരുന്നത് തടയാം. അതിനാൽ, പൊതുജനങ്ങൾ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം.

? പോലീസ് സേനാംഗങ്ങളുടെ ഉപയോഗത്തിൽ കണ്ട അപാകതകൾ

മാസ്ക് മൂക്കും താടിയും കവർ ചെയ്ത് വേണം വെയ്ക്കാൻ. പലരും മൂക്ക് കവർ ചെയ്യാതെ വെച്ചിരിക്കുന്നത് കണ്ടു.

മാസ്ക് വെച്ചാൽ പിന്നെ ഒരു കാരണവശാലും അതിൻ്റെ മുൻഭാഗത്ത് കൈ കൊണ്ട് തൊടാൻ പാടുള്ളതല്ല. എന്നാൽ മിക്കവരും അത് പാലിക്കുന്നില്ല.

കൈ കൊണ്ട് തൊട്ടാൽ മാസ്കിൽ പറ്റിയിരിക്കുന്ന രോഗാണുക്കളും മറ്റും കയ്യിൽ പറ്റി അത് മുഖേന രോഗബാധയുണ്ടാവാം. ആയതിനാൽ മാസ്ക് അഴിക്കുമ്പോൾ പോലും കെട്ടിയിരിക്കുന്ന വള്ളിയിൽ പിടിച്ച് വേണം അഴിക്കാൻ.

മാസ്ക് ഇടയ്ക്ക് താഴ്ത്തി, ജനങ്ങളോട് സംസാരിക്കുകയും പിന്നീട് തിരിച്ച് വെയ്ക്കുകയും ചെയ്യുന്നവരെ കണ്ടു. അപകടമാണ്. മാസ്കിൽ കൈ കൊണ്ട് തൊടേണ്ടി വന്നാൽ, മാസ്ക് ഈർപ്പം നിറഞ്ഞതായാൽ അത് മാറ്റി പുതിയത് വെക്കേണ്ടതാണ്.

മാസ്ക് ഉപയോഗിക്കുന്നതിനു മുൻപും പിൻപും കൈ നിർദ്ദിഷ്ട രീതിയിൽ ശുചിയാക്കേണ്ടതാണ്.

മാസ്ക് ദീർഘ സമയം വെക്കുന്നത് അപകട സാധ്യത കൂട്ടും, മാസ്ക് നശിപ്പിക്കുന്നത് അണുവിമുക്തമാക്കുന്ന രീതിയിൽ വേണം. അലക്ഷ്യമായി ഉപയോഗിച്ചാൽ അതും രോഗവ്യാപനത്തിന് കാരണമാവാം. ഊരിയെടുത്ത ശേഷം പുറത്ത് വലിച്ചെറിയരുത്. അടപ്പുള്ള വേസ്റ്റ് ബിന്നിൽ മാത്രമേ നിക്ഷേപിക്കാവൂ.

ശരിയായി ഉപയോഗിച്ചാൽ പോലും ആറു മണിക്കൂർ ആണ് മാക്സിമം ഒരു മാസ്ക് ഉപയോഗിക്കാൻ പറ്റുന്നത്.

ഇതിന് മറ്റൊരു വശം കൂടിയുണ്ട്,
ലോകമെമ്പാടുമുള്ള മാസ്ക് ഉൾപ്പെടെയുള്ള മെഡിക്കൽ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ കടുത്ത ദൗർലഭ്യത.

സമൂഹത്തിലെ മറ്റു വിഭാഗങ്ങളിലുള്ളവർ അനാവശ്യമായി ഉപയോഗിച്ച് തീർക്കുകയോ, വാങ്ങിക്കൂട്ടി വെക്കുകയോ ചെയ്താൽ ക്ഷാമം കൂടും. നിർണ്ണായക സമയം വരുമ്പോൾ മുൻ നിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും മാസ്ക്കിന്റെ ലഭ്യതക്കുറവുണ്ടാക്കും, അത് കൂടുതൽ രോഗവ്യാപനത്തിലേക്കും നയിച്ചേക്കും.

? നിയമ പാലകർ എടുക്കേണ്ട സുരക്ഷാ നടപടികൾ

?രോഗിയോട് അടുത്ത് ഇടപഴകുമ്പോ ചുമ, തുമ്മൽ എന്നിവയിലൂടെ തെറിക്കുന്ന ചെറുതുള്ളികൾ മൂക്കിലൂടെയും വായിലൂടെയും മറ്റും ശരീരത്തിൽ പ്രവേശിക്കുമ്പോഴും, ചുമ, തുമ്മൽ എന്നിവയിലൂടെ തെറിക്കുന്ന തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിൽ കൈ കൊണ്ട് സ്പർശിച്ച ശേഷം ആ കരം വായിലോ മൂക്കിലോ കണ്ണിലോ തൊടുമ്പോഴും രോഗം പകരാൻ സാധ്യതയുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ശാരീരിക അകലം പാലിക്കുക എന്നതാണ്. ഒന്നിൽ കൂടുതൽ മീറ്റർ അകലം ഉണ്ടെങ്കിൽ നന്നായിരിക്കും.

മിനിമം 1 മീറ്റർ എങ്കിലും അകലെ നിന്ന് സംസാരിക്കുക. വാഹനങ്ങൾക്കുള്ളിലേക്ക് തലയിട്ട് നോക്കുന്നതും, വാഹനങ്ങളിൽ തൊടുന്നതും അപകടകരമാണ്.

കൈകളുടെ ശുചിത്വം – കഴിയുന്നത്ര പ്രാവശ്യം നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ കൈകൾ കഴുകുക. കൈകൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.

കഴുകാൻ പറ്റാത്ത സാഹചര്യങ്ങളിൽ സാനിറ്റൈസർ ഉപയോഗിക്കുക.

ശാസ്ത്രീയമായ അവബോധം ഉള്ളവരാവുക, സർക്കാർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കി അത് ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുക.

NB:പുതിയതായി വന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ലേഖനത്തിൽ പിന്നീട് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ