02.4.2020 കോവിഡ് 19: Daily review
♒ ഇന്നലെ (01/04/2020)…
⛔ സ്പെയിനിൽ സ്ഥിതിവിശേഷം വളരെ ഗുരുതരമാണ്. ഇന്നലെ മാത്രം 900 ലധികം മരണങ്ങളും 8,000 ലധികം പുതിയ കേസുകളും. ഇതോടെ അവിടെ ആകെ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരണ സംഖ്യ 9,300 ലധികവും.
⛔ അമേരിക്കയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിലധികം മരണങ്ങൾ, ഇതോടെ മരണസംഖ്യ 5,000 കടന്നു. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 26,000 ലധികം കേസുകൾ കൂട്ടുമ്പോൾ അമേരിക്കയിൽ ആകെ കേസുകളുടെ എണ്ണം 2,15,000 കടന്നു.
⛔ ഇറ്റലിയിൽ ഇന്നലെയും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം അയ്യായിരത്തിൽ താഴെ. ഇന്നലെ മരണസംഖ്യ 800 ൽ താഴെ വന്നു. ഇതുവരെ ആകെ 1,10,000 കേസുകളിൽ നിന്നും 13,000 ലധികം മരണങ്ങൾ.
⛔ ജർമനിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിലേക്ക് വർധിച്ചു. ഇതുവരെ ആകെ 78,000 ഓളം കേസുകളിൽനിന്ന് 1,000 ൽ താഴെ മരണങ്ങൾ.
⛔ ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 3, പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 13, ആയിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 8.
⛔ ലോകമാകെ കേസുകൾ 9,35,000 കടന്നു, മരണസംഖ്യ 47,000 കഴിഞ്ഞു.
? ലോകമാകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,93,000 കടന്നു.
? വെനിസ്വല; ഏറ്റവും പ്രശസ്തമായ സാന്റാതെരേസാ റം ഡിസ്റ്റിലറി മദ്യ നിർമ്മാണത്തിന് പകരം ഡിസ്ഇൻഫെക്റ്റന്റ്/
? തായ്‌വാൻ; രോഗ ബാധയുള്ള രാജ്യങ്ങൾക്ക് ഒരു കോടി മാസ്ക്കുകൾ നൽകുന്നു.
? ജപ്പാൻ; ഫാവിപിരാവിർ എന്ന ആന്റിവൈറൽ മരുന്ന് കൊവിഡ് 19 രോഗികളിൽ ക്ലിനിക്കൽ ട്രയൽസ് ആരംഭിക്കാൻ തീരുമാനിച്ചു.
? ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്ന എല്ലാ തൊഴിലാളികൾക്കും മാസശമ്പളം കുറവില്ലാതെ ലഭിക്കുമെന്ന് ഖത്തർ.
? പ്രതിദിനം 25,000 പരിശോധനകൾ നടത്താൻ ശ്രമങ്ങൾ ആരംഭിച്ച് ഇംഗ്ലണ്ട്.
? നവംബറിൽ നടക്കേണ്ടിയിരുന്ന ലോക കാലാവസ്ഥ ഉച്ചകോടി യുണൈറ്റഡ് നേഷൻസ് റദ്ദ് ചെയ്തു.
? ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെൻറ് റദ്ദ് ചെയ്തു. യുദ്ധങ്ങൾ മൂലമല്ലാതെ ആദ്യമായാണ് ടൂർണമെൻറ് റദ്ദ് ചെയ്യപ്പെടുന്നത്.
⛔ മുൻ സോമാലിയൻ പ്രധാനമന്ത്രി നൂർ ഹസൻ ഹുസൈൻ കൊവിഡ് ബാധ മൂലം ലണ്ടനിൽ അന്തരിച്ചു.
⛔ ലോകപ്രശസ്ത പീഡിയാട്രിക് ന്യൂറോസർജൻ പ്രൊഫ. ജെയിംസ് ഗുഡ്രിച് കൊവിഡ് മൂലം ന്യൂയോർക്കിൽ അന്തരിച്ചു. 2004-ൽ ഒരു ശരീരം ആയിരുന്ന കാൾ, ക്ലാരൻസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയ ടീമിനെ നയിച്ച ഡോക്ടറായിരുന്നു. 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇവർ പങ്കുവച്ചിരുന്ന മസ്തിഷ്കം വേർപ്പെടുത്തിയത്.
⛔ മറ്റ് രോഗങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു 13 വയസ്സുകാരൻ കൊവിഡ് മൂലം ഇംഗ്ലണ്ടിൽ മരണമടഞ്ഞു.
⛔ ഹോങ്കോങ്ങിൽ ഒരു വളർത്തു പൂച്ചയിൽ കൊവിഡ് പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുൻപ് രണ്ട് വളർത്തുനായകളിലും പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചിരുന്നു.
⛔ ഇന്ത്യയിലെ ആകെ കൊറോണ രോഗികളുടെ എണ്ണം 2000 കടന്നു. ശ്രദ്ധിക്കണം, മൂന്നിൽ നിന്ന് ആയിരത്തിലെത്താൻ നമ്മൾ ഒരു മാസമെടുത്തു. പക്ഷേ രണ്ടാമത്തെ ആയിരത്തിലേക്ക് വെറും നാല് ദിവസം മാത്രമാണ് വേണ്ടി വന്നത്. നാലുദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി. അതും ഇത്രയും കുറച്ച് മാത്രം ടെസ്റ്റുകൾ ചെയ്യുന്ന രാജ്യത്ത്.
⛔ ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 2014 ആണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 395 പുതിയ രോഗികൾ. ഇതുവരെ ആകെ മരണം 56. 169 പേർ ഇതിനകം രോഗമുക്തി നേടിയിട്ടുമുണ്ട്.
⛔ കേരളത്തിൽ ഇന്നലെ 24 പുതിയ രോഗികൾ കൂടി വന്നപ്പോൾ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 265 ആയി. നിലവിൽ ചികിത്സയിലുള്ളത് 237 പേരാണ്. 26 പേർ രോഗമുക്തി നേടി.
ℹ️ മൂന്നു ദിവസത്തെ സമ്പൂർണ അടവിനുശേഷം അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് അവസരം നൽകിയ മംഗലാപുരം സിറ്റിയിൽ ഇന്നലെ സാമൂഹിക അകലത്തിൻ്റെയും അടിസ്ഥാന പ്രതിരോധനടപടികളുടെയും എല്ലാ നിർദ്ദേശങ്ങളെയും കാറ്റിൽ പറത്തിയുള്ള ജനത്തിരക്കായിരുന്നു. നിസാമുദ്ദീനിൽ നിന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് രോഗം പടർന്നതിനെപ്പറ്റി നമ്മൾ ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം ഒരു ആൾക്കൂട്ടം ഉണ്ടായത് ദൗർഭാഗ്യകരമെന്ന് മാത്രം പറയാം.
♥️ അതേസമയം കൊച്ചിയിൽ കർണാടകക്കാരായ കുട്ടവഞ്ചിക്കാർക്കു സഹായം നൽകിയ മലയാളികൾ നല്ലൊരു മാതൃകയാണ്. കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന കന്നഡ കുടുംബങ്ങൾക്കാണു ചാരിറ്റി കൂട്ടായ്മ ഭക്ഷ്യധാന്യങ്ങൾ നൽകിയത്.
ഈ വാർത്ത ആശ്വാസമേകുന്നതാണ്. വൈറസിന് രാജ്യാന്തര അതിർത്തികൾ പോലും ബാധകമല്ലെന്ന് കണ്ടുകൊണ്ടിരിക്കുമ്പോൾ മനുഷ്യത്വത്തിന് പോലും കടക്കാനാവാത്തവിധം അതിർത്തികളിൽ മണ്ണിടുന്നവർ ഇതൊക്കെ കണ്ടിരുന്നെങ്കിൽ..
♥️ കേരളത്തിൽ 14 ദിവസം നിരീക്ഷണത്തിലായിരുന്ന യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ 232 വിദേശികൾ നെഗറ്റീവ് റിസൾട്ട് കിട്ടിയതിനെ തുടർന്ന് ഇന്നലെ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയി. തിരിക്കും മുൻപ് കൊവിഡ് കാലത്തെ കേരളത്തിലെ അനുഭവത്തെ കുറിച്ച് അവർക്ക് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു. വൈറസിന് അതിർത്തികൾ ബാധകമല്ലാത്ത പോലെ മനുഷ്യൻ്റെ കരുണയ്ക്കും അതിർത്തികൾ ഒന്നും തടസ്സം ആവാതിരിക്കട്ടെ. ഈ പോരാട്ടത്തിൽ മനുഷ്യരാശിക്ക് അതിജീവനം സാധ്യമാവണമെങ്കിൽ സാർവ്വലൗകിക സാഹോദര്യവും സ്നേഹവും സഹകരണവുമാണ് വേണ്ടത്. നമുക്ക് മാതൃകയാവാം.
⛔ പക്ഷേ ഇങ്ങനെ മാതൃകയാകേണ്ട മലയാളികൾ രാത്രികാലങ്ങളിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങുകയും അപകടത്തിൽ പെടുകയും ചെയ്യുന്നത് ഇപ്പോൾ നിത്യകാഴ്ചയാണ്. നിയമങ്ങളെപ്പറ്റിച്ച് ഇങ്ങനെ പുറത്തിറങ്ങുന്നത് അവനവനെ തന്നെ പറ്റിക്കുന്നതാണെന്ന് നമ്മൾ തിരിച്ചറിയണം. ഇന്നലെ തന്നെ തിരുവനന്തപുരത്ത് രാത്രിയിൽ പുറത്തിറങ്ങിയ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ലോക്ക് ഡൗൺ പോലുള്ള കർശനമായ നിയന്ത്രണങ്ങൾ നമുക്ക് വേണ്ടി കൂടിയാണ് എന്നുള്ള ചിന്ത ഇനിയും സമൂഹത്തിലെ ഒരു വിഭാഗം ആൾക്കാർക്ക് വന്നിട്ടില്ല എന്നത് സങ്കടകരമായ വസ്തുതയാണ്.
ℹ️ മദ്യം ഉപയോഗവും നിർമ്മാണവും വില്പനയും കുറഞ്ഞ ഈ കാലത്ത്, മദ്യ നിർമാണ ഫാക്ടറികളിൽ ഹാൻഡ് സാറിറ്റൈസർ/
ℹ️ വളരെയധികം ജാഗ്രത സ്വീകരിക്കേണ്ട മറ്റൊരു സ്ഥലം ജയിലുകൾ ആണ്. അവിടെ എവിടെയെങ്കിലും ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ജയിലിലാകെ കാട്ടുതീപോലെ പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ജാഗ്രത പുലർത്തണം. ഈ കാരണത്താൽ പല രാജ്യങ്ങളും ജയിലുകൾ ഒഴിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്.