· 3 മിനിറ്റ് വായന

15.4.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

കോവിഡ് 19: ലോകം ഇന്നലെ (14/4/20)

? ലോകത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം നാലേമുക്കാൽ ലക്ഷം കടന്നു.

?ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 1.26 ലക്ഷം കടന്നു.

?ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 75000 നടുത്ത്. ലോകത്ത് ഇന്നലെ മാത്രം മരണസംഖ്യ 7000 നടുത്ത്. അതിൽ ഏറ്റവും കൂടുതൽ മരണം അമേരിക്കയിൽ.

?അമേരിക്കയിൽ മരണസംഖ്യ 26,000 കവിഞ്ഞു. യുകെയിലത് 12,000 കടന്നു. സ്പെയിനിൽ 18,000 വും ഫ്രാൻസിൽ 16,000-വുമായി. ജർമനിയിൽ മരണസംഖ്യ 3,500-ന് അടുത്ത്.

?ജർമനി മരണസംഖ്യയിൽ ചൈനയെ മറികടന്നു.

?ആയിരത്തിൽ കൂടുതൽ മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ സ്വീഡൻ കൂടി

?പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ പെറുവും.

?റഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ പുതിയ കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.

?സ്പെയിനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് നാലായിരത്തിൽ താഴെ കേസുകളും 500-നടുത്ത് മരണങ്ങളും. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,75,000 നടുത്തും മരണസംഖ്യ 18,000 ഉം കടന്നു. 67500 ൽ പരം ആളുകൾ രോഗമുക്തി നേടി.

? ഇറ്റലിയിൽ ഇന്നലെ മാത്രം മൂവായിരത്തിനടുത്ത് പുതിയ കേസുകളും 600 ൽ പരം മരണങ്ങളും. ആകെ കേസുകളുടെ എണ്ണം 1,62,000 നടുത്ത്, ആകെ മരണസംഖ്യ 21,000 കടന്നു. 37000 ൽ പരം ആളുകൾ രോഗമുക്തി നേടി.

? ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6500ൽ പരം കേസുകൾ. മരണസംഖ്യ 750 കടന്നു. ഇതുവരെ ആകെ 1,43,000 ലധികം കേസുകളിൽ നിന്ന് മരണങ്ങൾ 16000 നടുത്ത്.

? ജർമനിയിൽ ഇതുവരെ ആകെ കേസുകളുടെ എണ്ണം 1,32,000 കടന്നു. ആകെ മരണങ്ങൾ 3500 നടുത്ത്. ഇന്നലെ മാത്രം 300 ലധികം മരണങ്ങൾ.

? യു കെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5200 ലധികം പുതിയ കേസുകളും 775 ൽ പരം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 93000 കടന്നു.

? ഇറാനിൽ ആകെ കേസുകളുടെ എണ്ണം 74,000 കടന്നു. മരണസംഖ്യ 4600 കടന്നു.

? തുർക്കിയിൽ കേസുകളുടെ എണ്ണം 65,000 കടന്നു. മരണസംഖ്യ 1,400 കടന്നു.

? നെതർലാൻഡ്സ്, ആകെ കേസുകൾ 27,000 കഴിഞ്ഞു. മരണസംഖ്യ 3000 നടുത്ത്.

?ബ്രസീലിൽ ആകെ കേസുകളുടെ എണ്ണം 25000 കടന്നു. ഇന്നലെ മാത്രം 1800 ന് മുകളിൽ പുതിയ കേസുകൾ. ആകെ മരണം 1500 ന് മുകളിൽ. ഇന്നലെ മാത്രം 200 ന് മുകളിൽ മരണം.

? പാക്കിസ്ഥാനിൽ ഇതുവരെ 5,800 ൽ പരം കേസുകളിൽ നിന്ന് 96 മരണങ്ങൾ.

? സൗദി അറേബ്യയിൽ 5,300-ന് മുകളിൽ കേസുകളിൽ നിന്ന് 73 മരണങ്ങൾ.

? UAE, 5000 നടുത്ത് കേസുകളിൽ നിന്ന് 28 മരണങ്ങൾ.

? ഖത്തറിൽ ഇതുവരെ 3400 ലധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ.

? ബഹ്റിനിൽ 1500 ലധികം കേസുകളിൽനിന്ന് 7 മരണങ്ങൾ.

? കുവൈറ്റിൽ ആകെ കേസുകൾ 1300 കടന്നു. 3 മരണം.

? ഒമാനിൽ ആകെ കേസുകൾ 800 ൽ പരം കേസുകളിൽ നിന്ന് 4 മരണങ്ങൾ.

ℹ️അമേരിക്കയിൽ 9000ൽ പരം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ℹ️ലോകാരോഗ്യസംഘടനയ്ക്കുള്ള ധനവിഹിതം വെട്ടിക്കുറച്ച് ട്രമ്പ്. അമേരിക്ക ആണ് ലോകാരോഗ്യ സംഘടനയുടെ ഒരു പ്രധാന ധനവിഹിതം നൽകിയിരുന്നത്.

ℹ️പ്രവാസികളെ തിരികെകൊണ്ട് പോവാത്ത രാജ്യങ്ങൾക്കു നേരെ തൊഴിൽനയങ്ങളിൽ മാറ്റം വരുത്തുമെന്ന മുന്നറിയിപ്പുമായി UAE ഗവർണമെന്റ്. UAEയുടെ ജനസംഖ്യയിൽ 90 ശതമാനത്തോളം പ്രവാസികൾ ആണെന്നതും ഇന്ത്യ പോലുള്ള ലോക്ക്ഡൗൺ നീട്ടിയ രാജ്യങ്ങളിൽ തിരിച്ചു കൊണ്ടുവരാനുള്ള പ്രായോഗികബുദ്ധിമുട്ടും ഈ മുന്നറിയിപ്പിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

ℹ️45,000 തടവുകാരെ (മൂന്നിലൊന്ന്) കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മോചിപ്പിക്കാൻ ഉത്തരവായുള്ള ബില്ല് തുർക്കി പാർലമെന്റ് പാസ്സാക്കി.

ℹ️2 കൊല്ലത്തിനകം കൊറോണ വൈറസ് കാരണം 9 ട്രില്ലിൺ ഡോളർ നഷ്ടം ലോകമൊന്നാകെ ഉണ്ടാവുമെന്ന് കണക്കുകൂട്ടി IMF.

?ഇന്ത്യയിൽ ഇന്നലെയും ആയിരത്തിലധികം പുതിയ രോഗികൾ.

?️ആകെ രോഗികളുടെ എണ്ണം 11500-ന് അടുത്ത്.

?️ആകെ മരണം 400 നടുത്ത്.

?️മഹാരാഷ്ട്രയിൽ 2700 ഓളം രോഗികൾ. അവിടെ മുംബയിൽ മാത്രം 1700 ലധികം കേസുകൾ.

?️ഡൽഹി 1500 കടന്നു. തമിഴ്നാടും രാജസ്ഥാനും 1000 കടന്നവരുടെ ലിസ്റ്റിലുണ്ട്.

?ഇതുവരെ രോഗമുക്തി നേടിയവർ 1400-ഓളം.

?ഇന്നുമുതൽ വീണ്ടും 19 ദിവസത്തെക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടുമെന്നത് പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു. എങ്കിലും യാതൊരു വിധ സാമൂഹിക സുരക്ഷ പദ്ധതികളും പുതുതായി പ്രഖ്യാപിക്കാതെ രാജ്യം അടച്ചിടുന്നത് ജനങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ തന്നെയാണ് സാധ്യത. പല സംസ്ഥാനങ്ങളിലും അഭയാർത്ഥികളെ പോലെ കഴിയുന്ന അതിഥി തൊഴിലാളികൾ കൂടുതൽ അരക്ഷതിരാവും. പ്രത്യാഘാതങ്ങൾ ഉണ്ടാവാതെ നോക്കണം.

♦️കേരളത്തിൽ ഇന്നലെ പുതുതായി 8 രോഗികൾ കൂടി. അതോടെ കേരളത്തിലാകെ രോഗികളുടെ എണ്ണം 386 ആയി. ഇതുവരെ 211 പേർ രോഗമുക്തി നേടി

♦️കേരളത്തിൽ രോഗികളുടെ എണ്ണം കുറവാണെന്നത് പൊതുവേ ഒരു ജാഗ്രതക്കുറവിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നമുക്ക് അത്രയ്ക്കും റിലാക്സ് ചെയ്യാനുള്ള സമയം ആയിട്ടില്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയെക്കാൾ കൂടുതൽ കഷ്ടപ്പെടുന്നത് പോലീസുകാരാണ്. ജനങ്ങളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങൾ അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയേ ഉള്ളൂ എന്ന് നമ്മൾ മനസ്സിലാക്കണം.

♦️റെഗുലർ വാക്സിനേഷൻ എടുക്കുന്ന കുട്ടികളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടത് കേരളത്തിൽ അത്യാവശ്യമാണ്, പ്രത്യേകിച്ചും ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ. പതിനായിരക്കണക്കിന് കുട്ടികൾക്കാണ് സമയത്തിനെടുക്കേണ്ട വാക്സിനേഷൻ ഇപ്പോൾ തന്നെ രണ്ടോ മൂന്നോ ആഴ്ച വൈകിയിരിക്കുന്നത്.

?️ഇനിയും നീട്ടിക്കൊണ്ടു പോകുന്നത് ചിലപ്പോൾ വലിയൊരു വിഭാഗം കുഞ്ഞുങ്ങളെ ചില പകർച്ചവ്യാധികൾക്ക് പ്രതിരോധം കുറഞ്ഞവരാക്കുന്നതിന് കാരണമായേക്കും.

?️ഇപ്പോൾ എല്ലാവരും വീടുകളിൽ തന്നെ കഴിയുന്നു എന്നുള്ളതും വീടുകളിലേക്ക് അധികം അതിഥികളോ ആൾക്കാരോ വരുന്നില്ല എന്നതുകൊണ്ടും കുഞ്ഞുങ്ങൾ സേഫ് ആണ്. പക്ഷേ റുട്ടീൻ വാക്സിനേഷൻ ഇനിയുമധികം നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമാകില്ല. അക്കാര്യം ഗവൺമെൻറ് ഗൗരവപൂർവം പരിഗണിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

❣️ശാസ്ത്രീയമായതും സമയോചിതവുമായ ഇടപെടലുകൾ എത് സന്നിഗ്ദ്ധ ഘട്ടത്തിലും വിജയിക്കുമെന്ന് തന്നെയാണ് കേരളം നൽകുന്ന ഏറ്റവും വലിയ പാഠം. പക്ഷേ അത് അമിത ആത്മവിശ്വാസം ആവരുത്. നമ്മൾ ഇത്രയും നാൾ എങ്ങനെയായിരുന്നോ അതുപോലെതന്നെ കുറച്ചുനാൾ കൂടി തുടരേണ്ടതുണ്ട്. എന്നാലേ നമുക്കീ മഹാമാരിയെ കീഴടക്കാൻ പറ്റൂ. അതിനു വേണ്ടി നമുക്ക് ഒരുമിച്ചു നിൽക്കാം. ഒരുമിച്ച് നേരിടാം. തീർച്ചയായും നമ്മൾ ജയിക്കും.. ?

ലേഖകർ
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ