· 6 മിനിറ്റ് വായന

24.3.2020 കോവിഡ് 19: Daily review

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

?ലോകം ഇന്നലെ?

? ഇതുവരെ രോഗം സുഖപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു.

മരണസംഖ്യയിൽ കോവിഡ് 19 സമീപകാല പകർച്ചവ്യാധികളെ മറികടക്കുന്നു. 10% മരണ നിരക്കുള്ള SARS ബാധിച്ചത് 8500 ഓളം പേരിൽ, 800 ലധികം മരണങ്ങൾ. 30 ശതമാനത്തിനു മുകളിൽ മരണനിരക്ക് ഉള്ള MERS ബാധിച്ചത് രണ്ടായിരത്തി അഞ്ഞൂറോളം പേരെ, 850 ലധികം മരണങ്ങൾ. 50 % ഓളം മരണ നിരക്കുള്ള എബോള ബാധിച്ചത് നാൽപ്പത്തയ്യായിരത്തോളം പേരിൽ, മരണസംഖ്യ 15000 ൽ കൂടുതൽ. ഇവയുമായി താരതമ്യം ചെയ്താൽ മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും, പകർച്ചാ നിരക്ക് വളരെയധികം കൂടുതലുള്ള കോവിഡ് മൂന്നേമുക്കാൽ ലക്ഷം പേരെ ബാധിച്ച് 16500 ലധികം മനുഷ്യ ജീവൻ അപഹരിച്ചു കഴിഞ്ഞു.

?ഇന്നലെ 1800-ൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഗോള മരണസംഖ്യ 16,500 കടന്നു. ഇതുവരെ ആകെ 378000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 41000 ൽ കൂടുതൽ കേസുകൾ. ചൈനയ്ക്കും ഇറ്റലിക്കും പുറമേ സ്പെയിനിലും രണ്ടായിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യൂറോപ്പിലാകെ സ്ഥിതിഗതികൾ മോശമാവുകയാണ്. അമേരിക്കയിൽ മാത്രം ഇന്നലെ സ്ഥിരീകരിച്ചത് പതിനായിരത്തിൽ കൂടുതൽ കേസുകൾ.

ഇറ്റലിയിൽ നിന്ന് ഇന്നും കേൾക്കുന്നത് മോശം വാർത്തകൾ ആണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 601 മരണങ്ങൾ, ഇതുവരെ 6000 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 6000 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 63900 കവിഞ്ഞു.

സ്പെയിനിൽ ഇന്നലെ മാത്രം 539 മരണങ്ങൾ. ഇതോടെ മരണസംഖ്യ 2300 കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട ചെയ്യപ്പെട്ട 6300 ലധികം കേസുകളടക്കം ആകെ 35000 ലധികം കേസുകൾ

ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4100 ലധികം കേസുകൾ, മരണങ്ങൾ 24. ഇതുവരെ ആകെ 29000 ലധികം കേസുകളിൽ നിന്ന് 118 മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3800 ലധികം കേസുകളും 180 ലധികം മരണങ്ങളും. ഇതുവരെ ആകെ 19800 ലധികം കേസുകളും 860 മരണങ്ങളും.

യുകെയിൽ ഇന്നലെ മാത്രം 960 ലധികം കേസുകളും 50 ലധികം മരണങ്ങളും. ഇതുവരെ ആകെ 6600 ലധികം കേസുകളിൽ നിന്നും 335 മരണങ്ങൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1300 ലധികം കേസുകൾ, 22 മരണങ്ങൾ. ഇതുവരെ ആകെ 8700 ലധികം കേസുകളിൽ നിന്ന് 120 മരണങ്ങൾ.

നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 34 മരണങ്ങളും. ഇതുവരെ ആകെ 4700 ലധികം കേസുകളിൽ നിന്ന് 213 മരണങ്ങൾ.

ബെൽജിയത്തിൽ ഇന്നലെ മാത്രം 340 ലധികം കേസുകൾ, 13 മരണങ്ങൾ. ഇതുവരെ ആകെ 3700 ലധികം കേസുകളിൽ നിന്ന് 88 മരണങ്ങൾ.

ഓസ്‌ട്രിയയിൽ ഇന്നലെ 800 ലധികം കേസുകൾ, 5 മരണങ്ങൾ. ഇതുവരെയാകെ 4400 ലധികം കേസുകളിൽ നിന്ന് 21 മരണങ്ങൾ.

നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 162 കേസുകളും മൂന്ന് മരണങ്ങളും. ഇതോടെ ആകെ കേസുകൾ 2500 കടന്നു, മരണസംഖ്യ 10.

പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 460 കേസുകളും 9 മരണങ്ങളും. ഇതോടെ രണ്ടായിരത്തിലധികം കേസുകളിൽനിന്ന് 23 മരണങ്ങൾ.

സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 112 കേസുകളും നാല് മരണങ്ങളും. ഇതോടെ രണ്ടായിരത്തിലധികം കേസുകളിൽ നിന്ന് 25 മരണങ്ങൾ.

ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 112 കേസുകൾ. ഇതുവരെ ആകെ 1200 ലധികം കേസുകളിൽ നിന്ന് ഒരു മരണം.

തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 293 കേസുകളും 7 മരണങ്ങളും. ഇതുവരെ 1500ലധികം കേസുകളിൽ നിന്ന് 37 മരണങ്ങൾ.

അമേരിക്കയിൽ ഇന്നലെ മാത്രം 10000 ലധികം കേസുകളും 139 മരണങ്ങളും, ഇതുവരെ ആകെ 43700 ലധികം കേസുകളിൽനിന്ന് 552 മരണങ്ങൾ.

കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 621 കേസുകളും 4 മരണങ്ങളും. ഇതോടെ രണ്ടായിരത്തിലധികം കേസുകളിൽനിന്ന് 24 മരണങ്ങൾ.

ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 340 ലധികം കേസുകൾ. ഇതുവരെ 1800 ലധികം കേസുകളിൽ നിന്ന് 34 മരണങ്ങൾ.

ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1400 ലധികം, 123 മരണങ്ങൾ. ആകെ കേസുകൾ 21500 കടന്നു, മരണം 1685.

ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 370 കേസുകൾ. ഇതുവരെ ആയിരത്തി നാനൂറിലധികം കേസുകളിൽനിന്ന് ഒരു മരണം.

തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 64 കേസുകൾ, 7 മരണങ്ങൾ. അവിടെ ഇതുവരെ 8900 ലധികം കേസുകളിൽ നിന്ന് 111 മരണങ്ങൾ.

ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. 81000 ലധികം കേസുകളിൽ നിന്ന് 3270 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 72700 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1800 ൽ താഴെയായി. തുടർച്ചയായ അഞ്ചാം ദിവസവും വുഹാൻ-ഹുബൈ പ്രവിശ്യകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 7, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 26, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 84.

?ജപ്പാൻ, ഓസ്ട്രേലിയ, മലേഷ്യ, ഡെന്മാർക്ക്, അയർലണ്ട്, എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

?ഓസ്ട്രേലിയ, മലേഷ്യ, അയർലൻഡ് എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 200 ൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

പോളണ്ട്, ചിലി, റുമേനിയ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, ഇക്വഡോർ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 23.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

? കൂടുതൽ ലാബ് പരിശോധനകൾ നടക്കുന്ന രാജ്യങ്ങളിലാണ് അസുഖം ഫലപ്രദമായി നിയന്ത്രിക്കുന്നതായും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തുന്നതായും കാണുന്നത്. ഉദാഹരണമായി തെക്കൻ കൊറിയ, മരണനിരക്ക് ഒന്നര ശതമാനത്തിൽ താഴെ. ജർമനി, മരണ നിരക്ക് അര ശതമാനത്തിൽ താഴെ. സ്വിറ്റ്സർലൻഡ്, മരണനിരക്ക് ഒന്നര ശതമാനത്തിൽ താഴെ. ഈ രാജ്യങ്ങളിലെ മികച്ച ആരോഗ്യ സംവിധാനങ്ങളും ഇതിനൊരു കാരണമാണ്.

കോവിഡ് ചികിത്സക്കായി ഡോക്ടറുടെ നിർദേശമില്ലാതെ ക്ലോറോക്വിൻ ഫോസ്ഫേറ്റ് കഴിച്ച ഒരാൾ അമേരിക്കയിൽ മരണമടഞ്ഞു. ആളുടെ ഭാര്യ ഇപ്പോൾ ക്രിട്ടിക്കൽ കെയറിൽ അഡ്മിറ്റ് ആണ്. കോവിഡ് 19 അസുഖത്തിന് പ്രതിരോധമായോ മരുന്ന് ആയോ ക്ലോറോക്വിൻ ഉപയോഗിക്കരുത് എന്ന് Banner Health നിർദ്ദേശിക്കുന്നു.

നൈജീരിയയിൽ രണ്ട് ക്ലോറോക്വിൻ പോയ്സണിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് വാണിംഗ് നല്കിയിരുന്നു.

ഗന്ധം രുചി എന്നിവ മനസ്സിലാക്കാൻ സാധിക്കാതെ വരുന്നത് കോവിഡിന്റെ പ്രാരംഭ ലക്ഷണം ആണ് എന്ന് സ്ഥിരീകരിക്കാൻ സാധിച്ചട്ടില്ല എന്ന് ലോകാരോഗ്യസംഘടന.

♥️ ഇറ്റലിയിലേക്ക് ക്യൂബ 52 അംഗ മെഡിക്കൽ സംഘത്തെ അയച്ചു.

♥️ ആശുപത്രികളിൽ ബെഡ്ഡുകൾ, സ്റ്റാഫ് നിയമനം, ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്ക് ജർമൻ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. തയ്യാറാക്കുന്ന ബെഡ് ഒന്നിന് അൻപതിനായിരം രൂപ സർക്കാർ നൽകും.

♥️ സാഹചര്യം നേരിടാൻ 12000 വെൻറിലേറ്ററുകൾ സജ്ജമാക്കിയതായി യുകെ. നാഷണൽ ഹെൽത്ത് സർവീസിൽ 5000 വെൻറിലേറ്ററുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

♥️ ബ്രസീലിൽ സാവോപോളോ ഫുട്ബോൾ സ്റ്റേഡിയം ആശുപത്രിയായി മാറ്റാൻ സാധ്യത.

? യുകെ ജനങ്ങളോട് വീട്ടിൽ തന്നെ കഴിയണം എന്ന് നിർദേശിച്ചിട്ടുണ്ട്.

? യുകെ സുപ്രീംകോടതി വീഡിയോ കോൺഫറൻസ് വഴി കേസുകൾ പരിഗണിക്കും.

?യുകെയിൽ PPE അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ വിതരണം ചെയ്യുന്നത് സൈന്യം.

? ഡെന്മാർക്ക് ഏപ്രിൽ 13 വരെ ലോക്ക് ഡൗൺ ദീർഘിപ്പിച്ചു.

? ജർമൻ ചാൻസലർ അംഗേല മെർക്കലിന്റെ പരിശോധനാഫലം നെഗറ്റീവ്.

? ജൂൺ ഒന്നുവരെ പൊതു ചടങ്ങുകൾ നിരോധിച്ച് ഡച്ച് സർക്കാർ.

? സൗദി അറേബ്യ 21ദിവസത്തേക്ക് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.

ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായ മൂന്ന് ഡോക്ടർമാർ ഫിലിപ്പൈൻസിൽ കോവിഡ് രോഗ ബാധ മൂലം മരിച്ചതായി വാർത്തകൾ.

? കൊറോണ നിയന്ത്രണത്തിന് സെനഗൽ സൈനിക സഹായം തേടി.

? നമീബിയ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ബോട്സ്വാന പ്രസിഡൻറ് 14 ദിവസം സെൽഫ് ഐസൊലേഷൻ സ്വീകരിക്കുന്നു.

?ലോക്ക് ഡൗൺ, ടുണീഷ്യ സൈന്യ സഹായം തേടി.

? സെനഗൽ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

? സൗത്താഫ്രിക്ക 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

? സൈപ്രസ് ഏപ്രിൽ 13 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

? ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കർഫ്യൂ തുടരുമെന്ന് ജോർദാൻ പ്രഖ്യാപിച്ചു.

ℹ️ ഇന്ത്യ, ജോർദാൻ എന്നീ രാജ്യങ്ങൾ ആരോഗ്യ പ്രവർത്തകർക്കും ക്ലോസ് കോൺടാക്ട് നടക്കൽ ഉള്ളവർക്കും പ്രതിരോധത്തിനായി ക്ലോറോക്വിൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമില്ലാതെ ഒരു കാരണവശാലും ഈ മരുന്ന് കഴിക്കാൻ പാടില്ല.

? ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പല രാജ്യങ്ങളും അറിയിച്ചു. ഒളിമ്പിക്സ് മാറ്റിവയ്ക്കാൻ സാധ്യത.

⁉️ ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ നല്ലൊരു ശതമാനം ദുബായിൽ നിന്ന് വന്നവർ. എന്നാൽ യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഇരുനൂറിൽ താഴെ മാത്രം. എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല. അവിടെ പരിശോധനകൾ കുറയുന്നത് ആണോ വിവരങ്ങൾ കൃത്യമായി പുറത്ത് അറിയാത്തതാണോ എന്ന് വ്യക്തമാകുന്നില്ല.

?ഇന്ത്യയിൽ?

?ആകെ രോഗികളുടെ എണ്ണം 468 ആയപ്പോൾ കൊവിഡ് മൂലമുള്ള മരണസംഖ്യ 9 ആണ്. അതായത് മരണനിരക്ക് 2 ശതമാനം.

?28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളുമുള്ള ഇന്ത്യയിൽ 30 ഇടങ്ങളിൽ (സംസ്ഥാനങ്ങൾ + കേന്ദ്രഭരണപ്രദേശം) ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ രോഗബാധ സ്ഥിരീകരിച്ച ജില്ലകളെ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്.

?പഞ്ചാബും മഹാരാഷ്ട്രയും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലാത്ത സംസ്ഥാനങ്ങൾ സിക്കിം, മിസോറം എന്നിവയാണ്. ലക്ഷദ്വീപ് സഞ്ചാരികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.

?ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്ര നാളെയോടെ (25/3/20) പൂർണമായി നിർത്തും. അന്താരാഷ്ട്ര യാത്രകൾക്ക് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു.

?അതേ സമയം ആയുഷ് ആശുപത്രികളിലെ അടിയന്തിര പ്രാധാന്യമില്ലാത്ത രോഗികളെ വീട്ടിൽ വിടാനും ആയുഷ് ഡോക്ടർമാർ കൊവിഡ് രോഗത്തിൻ്റെ ലക്ഷണമുള്ളവരെ ചികിത്സിക്കുന്നത് നിർത്തണമെന്നും സംശയം തോന്നുന്നവരെ അടുത്തുള്ള കൊറോണ ക്ലിനിക്കിലേക്ക് വിടണമെന്നും ആയുഷ് മന്ത്രാലയം സർക്കുലർ ഇറക്കിയിട്ടുണ്ട്. വളരെ സ്വാഗതാർഹമായ തീരുമാനം

?കേരളം?

കേരളത്തിൽ കാസർഗോഡ് ജില്ലയെ ഐസൊലേഷനും ബാക്കി ജില്ലകളെ ക്വാറൻ്റൈനിലുമാക്കി സമ്പൂർണ ലോക്ക് ഡൗൺ. മാർച്ച് 31 വരെ.

ഇന്നലെ 28 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചു.. ഇതിൽ 19 പേരും കാസർഗോഡ് ജില്ലക്കാരാണ്. 5 പേർ കണ്ണൂർ ജില്ലയിലും ഒരാൾ പത്തനംതിട്ട ജില്ലയിലും 2 പേർ എറണാകുളം ജില്ലയിലും ഒരാൾ തൃശൂർ ജില്ലയിലും ഉള്ളവരാണ്.

ഇവരിൽ 25 പേരും ദുബായിൽ നിന്നും വന്നവരാണ്. ഇതോടെ കേരളത്തില് 95 പേര്ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

അതില് 3 പേര് ആദ്യഘട്ടത്തില് രോഗമുക്തി നേടിയിരുന്നു. കണ്ണൂര് ജില്ലയില് ചികിത്സയില് ആയിരുന്ന ഒരാളെ ഇന്നലെ ഡിസ്ചാര്ജ് ചെയ്തു. കേരളത്തിലാകെ രോഗമുക്തി നേടിയവർ 4 ആണ്.
സംസ്ഥാനത്താകെ 64,320 പേര് നിരീക്ഷണത്തിലാണ്. ഇവരില് 63,937 പേര് വീടുകളിലും 383 പേര് ആശുപത്രികളിലുമാണ്.

കേരളത്തിലെ പ്രധാന ലോക് ഡൗൺ വിശേഷങ്ങൾ

?സംസ്ഥാന അതിർത്തികൾ അടയ്ക്കും.

?പൊതു ഗതാഗത മാർഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

?സ്വകാര്യ വാഹനങ്ങൾ നിരോധിക്കില്ല.

? പെട്രോൾ പമ്പുകൾ അടച്ചിടില്ല.

?അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യും.

?ഭക്ഷണം, വൈദ്യുതി, വെള്ളം, ടെലികോം, ഔഷധങ്ങൾ എന്നീ അവശ്യ സംവിധാനങ്ങൾക്ക് മുടക്കമില്ല.

?അതിഥി തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യപരിശോധനയും താമസവും ഭക്ഷണവും ലഭിക്കുന്നു എന്ന് ഉറപ്പാക്കും.

?കൊറോണ നിരീക്ഷണത്തിൽ ഉള്ളവർ യാത്ര ചെയ്യുന്നത് കർശനമായി തടയും.

?ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. എന്നാൽ ഹോം ഡെലിവറി, പാർസൽ എന്നിവയ്ക്ക് തടസ്സമില്ല.

? ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ലാ…

?കൊറോണ ചികിത്സിക്കാൻ ഓരോ ജില്ലയിലും കോവിഡ് ആശുപത്രികൾ എന്ന ആശയം വളരെയധികം ഗുണപ്രദമായ ഒന്നാണ്.

?ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പു വരുത്താൻ ബന്ധപ്പെട്ട ആശുപത്രികൾക്ക് അടുത്തു തന്നെ താമസസൗകര്യവും ഭക്ഷണവും ഒരുക്കുമെന്ന കാര്യവും നല്ലത്. അതേ സമയം ഈ ആരോഗ്യപ്രവർത്തകർക്ക് സ്വന്തം വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്ന വിധത്തിൽ ഡ്യൂട്ടികൾ നിർണയിക്കുന്നത് നന്നായിരിക്കും. 3 ദിവസം ഡ്യൂട്ടി, 3 ദിവസം ഓഫ് എന്ന രീതിയിലൊക്കെ. അവരാരും ക്വാറൻ്റൈനിൽ അല്ലെങ്കിൽ മാത്രം.
കാരണം, എല്ലാവരും വീടുകളിലുള്ള സമയമാണ്. ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യത്തിനിത് ഗുണപ്രദമാകും.

? ആശുപത്രികളിൽ ആവശ്യത്തിനുള്ള വ്യക്തിഗത സുരക്ഷാ സാമഗ്രികൾ (PPE) ഏർപ്പെടുത്തുന്ന വിഷയം വീണ്ടും ശ്രദ്ധയിൽ പെടുത്തുന്നു.

?പുതുതായി 276 ഡോക്ടർമാരെയും 400 ഹെൽത്ത് ഇൻസ്പെക്റ്റർമാരെയും നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെയും ശ്ലാഘിക്കുന്നു.

പ്രിയപ്പെട്ടവരേ, അസാധാരണമായ സാഹചര്യങ്ങളാണ്. ഒരുമിച്ച് നിന്ന് നമുക്കീ വിപത്തിനെ നേരിടാം. ?

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
After attaining MBBS degree from Govt Medical college, Eranakulam worked as a junior doctor in the department of neurosurgery at Ananthapuri Hospital in Thiruvananthapuram for 5 years. Then he joined for post graduation in general surgery in Trivandrum Medical College. He has interest in literature, basic science and public health. He own a blog named "Vellanadan Diary" which is active since 2012. He published a book named "Venus Fly Trap" (collection of short stories). He has won Tunjan endovement, Thakazhi story award, CV Sreeraman story award, TA Razak story award and many for his literary activities.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ