വാക്സിൻ വിരുദ്ധതക്കൊരു മറുപടി
തെറ്റായ അറിവുകൾ ജനങ്ങളിൽ എത്തിക്കുന്നവർക്കു പല താൽപ്പര്യങ്ങൾ ആവാം .അവർ അതിനായി തെരഞ്ഞെടുക്കുന്ന വഴികൾ കാലാനുസൃതമായി മാറും.
പഴയ കാലത്തു “കർണ്ണാകർണ്ണികയാ “ ( ഇച്ചിരി കടുകട്ടി സംസ്‌കൃതം ആയോ ?) പറക്കുന്ന “കിംവദന്തി “( ഇതും സംസ്‌കൃതം ) ആയിരുന്നു ചിലപ്പോഴൊക്കെ തലയണ മന്ത്രങ്ങൾ .
ശരി പറഞ്ഞു കൊടുക്കാൻ ചാക്യാർ കൂത്തും ഓട്ടം തുള്ളലും ഒക്കെ മറുവശത്തും .
അത് ഒക്കെ പഴയ കഥ .
ഇപ്പൊ നവ ,മാധ്യമങ്ങൾ ഉള്ളപ്പോ വിരൽത്തുമ്പത്തു വിരിയുന്ന പ്രതിഭാ വിലാസം കൊണ്ട് ആടിനെ പട്ടിയാക്കാം . പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാം ഒരു വിഷമവും ഇല്ല.
ഏറ്റവും നല്ലൊരു ഔഷധത്തെ വിഷമായി മുദ്ര കുത്തി കടലിലേക്ക് വലിച്ചെറിയിക്കാം . “കാളകൂട വിഷത്തെ ” അമൃതെന്നു തെറ്റിദ്ധരിപ്പിക്കാം
.ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ എണ്ണം പറഞ്ഞ നേട്ടങ്ങളിൽ ഒന്നായ വാക്സിനുകളെക്കുറിച്ചും ഈ കാര്യം സത്യം
കാലങ്ങളായി എത്രയോ ജീവനുകൾ രക്ഷിച്ച വാക്സിനുകൾ “കറുത്ത ചായമടിച്ചു “ ജന മനസ്സിൽ വരച്ചു വെക്കാൻ ഇത് പോലെ കുറെ പേര് പല വഴിയിൽ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു
”മാരീചൻ മാനായി വരും ,മഴയായ് പെയ്യും …
ഫോൺ സംഭാഷണത്തിലെ അനുനയിപ്പിക്കുന്ന രീതിയിൽ , അല്ലെങ്കിൽ കൃത്യമായ തിരക്കഥ എഴുതി വെച്ചൊരു സംഭാഷണം, അതും അല്ലെങ്കിൽ മുന്നിലെ കാഴ്ചയായി കഥയായി ഒക്കെ .
പറയാനുള്ളത് പലതും ആവർത്തനങ്ങൾ തെറ്റാണെന്നു തീർത്തും തെളിയിക്കപ്പെട്ട വസ്തുതകൾ “ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ….
********************************************************************************
സാധാരണയായി പറഞ്ഞു കേൾക്കാറുള്ള ചില ആരോപണങ്ങളെ കുറിച്ചറിയണം എങ്കിൽ ഒരു വാക്സിനിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നത അറിയണം
വാക്സിനുകളുടെ ചേരുവകൾ
1 രോഗപ്രതിരോധം നൽകുന്ന ഘടകങ്ങൾ
രോഗാണുവിനെ കൊന്നു (Killed vaccine Eg Perttussis component of DPT)
രോഗാണു ജീവനോടെ പക്ഷെ രോഗം ഉണ്ടാക്കാനുള്ള ശേഷി നശിപ്പിച്ചു (oral polio vaccine
രോഗാണുവിന്റെ ഭാഗങ്ങൾ മാത്രം ( Hepatitis B ,surface antigen
രോഗാണു പുറപ്പെടുവിക്കുന്ന വിഷപദാര്ഥങ്ങളെ നിർവീര്യം ആക്കി (tetanas toxoid
രോഗാണുക്കൾ അല്ലാതെ ഉത്തേജക വസ്തുക്കൾ മറ്റു തരത്തിൽ വികസിപ്പിച്ചു
2 വെള്ളം മിക്കവയിലും അര മില്ലിയോ ഒരു മില്ലിയോ
3 മറ്റു ഘടകങ്ങൾ . ഇത് പല കാര്യങ്ങൾക്കു വേണ്ടി ആണ് ചേർക്കുന്നത്
എ .കുത്തിവെക്കുന്ന സ്ഥലത്തു നിന്ന് വളരെ പതിയെ മാത്രം രക്തത്തിലേക്ക് കലർന്ന് പ്രതിരോധ സെല്ലുകളെ ഉത്തേജിപ്പിക്കാൻ ചേർക്കുന്ന അലുമിനിയം സാൾട്ടുകൾ
ബി. അണുക്കളുടെ ടോക്സിനുകളെ നിർവീര്യം ആക്കാൻ ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ്
സി .അഞ്ചോ പത്തോ ഡോസുകൾ ഒരുമിച്ചു ഒരൊറ്റ കുപ്പിയിൽ ആകുമ്പോ ഓരോ തവണയും വാക്സിൻ എടുക്കേണ്ടി വരും. അപ്പോൾ ആ വാസ്‌കിന്നിൽ അണുബാധ ഉണ്ടാവുന്നത്തിനു സാധ്യത ഉണ്ട് .അത് തടയാൻ ഈതൈൽ മെർക്കുറി അല്ലെങ്കിൽ ചിലപ്പോ ആന്റിബയോട്ടിക്കുകൾ
ഡി. ഇത് കൂടാതെ ജെലാറ്റിൻ , അൽബുമിൻ ,എഗ്ഗ് പ്രോടീൻ .
4 ചില വാക്സിനുകൾ ഹ്യൂമൻ അല്ലെങ്കിൽ മറ്റു മൃഗങ്ങളുടെ സെല്ലുകൾ ഉള്ള കൾച്ചർ മീഡിയത്തിൽ വളർത്തി എടുത്തു ഉപയോഗിക്കുന്നു . വൈറസുകൾ വളർത്തി എടുക്കാൻ കാൻസർ സെല്ലുകൾ ഉപയോഗിക്കുന്നു
ശാസ്ത്രത്തിന്റെ രീതികൾ ആണതൊക്കെ . ആത്യന്തികമായി മനുഷ്യ നന്മ്മയെ ലാക്കാക്കി മാത്രം .
ഇതേക്കുറിച്ചെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന ഒരു പാട് ആരോപണങ്ങൾ ആണ് മാധ്യമങ്ങളിൽ .
ശാസ്ത്രത്തിനു ആരും ശത്രുക്കൾ ഇല്ല .വാക്‌സിനെതിരെ പ്രവർത്തിക്കുന്നവരും ,ഒരു നാൾ തെറ്റ് തിരുത്തി ശരിയിലേക്കു വരും എന്ന് പ്രത്യാശിക്കുന്നു (“എന്തൊരു നടക്കാത്ത സ്വപ്നം ” എന്ന ശ്രീനിവാസൻ പല്ലവി കാര്യമാക്കുന്നില്ല ,അവർക്കും മനം മാറിയേക്കാം
ഇവിടെ കേൾക്കുന്നതൊരു ഫോൺ സംഭാഷണം, മെർക്കുറിയെ കുറിച്ചാണ് ഇവിടെ ആരോപണം. അതൊന്നു കേൾക്കൂ.