· 5 മിനിറ്റ് വായന

കോവിഡ് 19 മാർഗ്ഗനിർദ്ദേശ രേഖ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

കോവിഡ് 19 പ്രതിരോധം ചികിത്സ, രോഗനിർണയം എന്നിവയ്ക്കായി മാർഗ്ഗനിർദ്ദേശ രേഖ 12.03.2020 ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കും ആരോഗ്യ വകുപ്പിലെ ചില മേഖലയിലെ ജീവനക്കാർക്കുമുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി ഈ മാർഗ്ഗനിർദ്ദേശ രേഖയുടെ ലളിതമായ ഒരവലോകനം.

പ്രത്യേകം ശ്രദ്ധിക്കുക, ഇത് ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങളാണ്. ഇൻഫോക്ലിനിക്കിന്റെ നിർദ്ദേശങ്ങളല്ല.

ഇത് തുടർന്നുള്ള ദിവസങ്ങളിൽ അപ്ഡേഷനു വിധേയമായേക്കാം. ഈ ഒരു പോസ്റ്റ് വാട്സ്ആപ്പിൽ പ്രചരിക്കുവാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഇൻഫോക്ലിനിക്‌ പേജിലെയും വെബ്സൈറ്റിലെയും ഇതേ പോസ്റ്റിൻറെ ലിങ്കുകൾ ഇതോടൊപ്പം ചേർക്കുന്നു (https://infoclinic.in/posts/covid-19-guidelines). അതാത് ദിവസങ്ങളിൽ വരുന്ന മാറ്റങ്ങൾ കഴിയുന്നത്ര വേഗത്തിൽ ഇതിൽ കൂട്ടിച്ചേർക്കുന്നതായിരിക്കും. നിങ്ങൾ പ്രയോഗിക്കുന്നത് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ തന്നെയാണ് എന്ന് ഈ ലിങ്കിലൂടെ പേജിലോ, വെബ്സൈറ്റിലോ എത്തി ഈ ലേഖനം വായിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

*ഒന്നാം ഭാഗം*

നിർവ്വചനങ്ങൾ

? രോഗം സംശയിക്കപ്പെടുന്ന വ്യക്തി ( SUSPECT CASE )

?കോവിഡ് – 19 ബാധിതമായതും, ലോക്കൽ ട്രാൻസ്മിഷൻ നടക്കുന്നതുമായ രാജ്യത്തോ, പ്രവിശ്യയിലോ താമസിക്കുന്നതോ, അവിടങ്ങളിലൂടെ സഞ്ചരിക്കുകയോ ചെയ്തിട്ടുള്ള ഒരു വ്യക്തിക്ക് ഈ താമസം/യാത്രയ്ക്ക് 14 ദിവസങ്ങൾക്കുള്ളിൽ പനിയോടൊപ്പം, ശ്വാസകോശ അണുബാധയുടെ ഏതെങ്കിലും ഒരു ലക്ഷണം ( ചുമ, ശ്വാസംമുട്ടൽ, ചിലരിൽ വയറിളക്കം ) കൂടി കാണുന്നുണ്ടെങ്കിൽ.

ഈ രാജ്യങ്ങളുടെ ദിവസേന പുതുക്കുന്ന പട്ടിക ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ നിന്നുള്ള അതാത് ദിവസത്തെ വിവരങ്ങൾ ഉൾപ്പെടുത്തി ഇൻഫോക്ലിനിക്കിൻറെ ഈ ലേഖനത്തിൽ ലഭ്യമാണ്.
ലേഖനത്തിലേക്കുള്ള ലിങ്ക് : https://tinyurl.com/vsfrbvf

?രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതിന് മുന്നോടിയായി 14 ദിവസങ്ങൾക്കുള്ളിൽ ഒരു കോവിഡ്-19 അണുബാധ സ്ഥിരീകരിച്ച ഒരാളുമായി അടുത്തിടപഴകേണ്ടിവന്ന ഒരു ആരോഗ്യപ്രവർത്തകൻ/വ്യക്തി.

?കിടത്തി ചികിത്സ ആവശ്യമുള്ള ഒരു രോഗിയിൽ പനിയോടൊപ്പം, മാരകമായ ശ്വാസകോശ അണുബാധയുടെ ഏതെങ്കിലും ഒരു ലക്ഷണം ( ചുമ, ശ്വാസംമുട്ടൽ ) ഉണ്ടാകുകയും, അതിന് കൃത്യമായ ഒരു കാരണം കണ്ടെത്താനാകാത്ത അവസ്ഥയുണ്ടെങ്കിൽ.

?കോവിഡ് – 19 ന് വേണ്ടി നടത്തിയ പരിശോധനയിലൂടെ കൃത്യമായ ഒരു നിഗമനത്തിൽ എത്താനായില്ലെങ്കിൽ.

?‘കോണ്ടാക്ട്’ (CONTACT)

?1.കൃത്യമായ സ്വയം സംരക്ഷണ സംവിധാനങ്ങൾ ( PPE – Personal Protective Equipment ) ഉപയോഗിക്കാതെ കോവിഡ് – 19 രോഗബാധിതരെ പരിചരിക്കുന്നവർ.

?2.കോവിഡ് – 19 രോഗിയുമായി ജോലിസ്ഥലത്തും, ക്ലാസ്മുറിയിലും, വീടിനുള്ളിലും, മറ്റു ചടങ്ങുകൾക്കിടയിലായും അടഞ്ഞ ഇത്തരം സാഹചര്യങ്ങളിൽ ഇടപഴകിയവർ.

?3.പിന്നീട് കോവിഡ് – 19 ബാധിതരാണ് എന്ന് സ്ഥിരീകരിച്ചവർക്കൊപ്പം ഒരു മീറ്ററിൽ താഴെ അകലം പാലിച്ച് അടുത്തിടെ ഒരുമിച്ച് യാത്ര ചെയ്തവർ.

?ഉയർന്ന അപകടസാധ്യതയുള്ള കോൺടാക്ട് (High risk contact)

?1.കോവിഡ് – 19 ബാധിതരാണെന്ന് ലബോറട്ടറി പരിശോധനയിലൂടെ ഉറപ്പിച്ച വ്യക്തിയുമായി അടുത്തിടപഴകിയവർ

?2.കോവിഡ് – 19 രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഐസൊലേഷൻ മേഖലകളിൽ സന്ദർശനം നടത്തിയവർ/യാത്രികർ.

?3.കോവിഡ് – 19 ലോക്കൽ ട്രാൻസ്മിഷൻ നടക്കുന്നതായി, ലോകാരോഗ്യസംഘടനയുടെ ദിവസേന പുതുക്കുന്ന പട്ടികയിൽ പ്രകാരം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ/പ്രവിശ്യകളിൽ നിന്നും വരുന്ന യാത്രികർ.

?4.കോവിഡ് – 19 രോഗിയുടെ ശരീര സ്രവങ്ങളുമായി നേരിട്ട് സമ്പർക്കം വന്നിട്ടുള്ളവർ. ( വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന സ്രവങ്ങൾ, രക്തം, ഛർദ്ദിൽ, ഉമിനീര്, മൂത്രം, മലം )

?5.കൃത്യമായ സ്വയം സംരക്ഷണ സംവിധാനങ്ങൾ ( PPE – Personal Protection Equipments ) ഉപയോഗിക്കാതെ കോവിഡ് – 19 രോഗബാധിതരെ നേരിട്ട് ശരീരത്തിൽ തൊട്ടു പരിശോധിച്ചവർ.

?6.രോഗി ഉപയോഗിച്ച പുതപ്പുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവ കഴുകിയവർ / അവയിൽ സ്പർശിച്ചവർ.

?7. കോവിഡ് – 19 ബാധിതരുമായി അടുത്തിടപഴകിയവർ ( ഒരു മീറ്ററിൽ താഴെ അകലം )

?8. കോവിഡ് – 19 ബാധ സ്ഥിരീകരീച്ച വ്യക്തിയോടൊപ്പം വിമാനത്തിലോ മറ്റു വാഹനത്തിലോ യാത്ര ചെയ്തവർ. വിമാനത്തിൽ ആണെങ്കിൽ, മുന്നോട്ടും പിന്നോട്ടും മൂന്ന് വരി ഇരിപ്പിടങ്ങളിൽ ഇരുന്നവർ.

?കുറഞ്ഞ അപകടസാധ്യതയുള്ള സമ്പർക്കം (LOW RISK CONTACT)

?1. ഒരു മീറ്ററിൽ കൂടുതൽ അകലം പാലിച്ച്, ഒരു റൂമിനുള്ളിൽ / ക്ലാസ്സിനുള്ളിൽ കോവിഡ് – 19 ബാധിതരുമായി സമ്പർക്കം വന്നവർ.

?2. മുൻപ് സൂചിപ്പിച്ചതുപോലെ മൂന്ന് നിര ഇരിപ്പിടങ്ങൾക്കപ്പുറം ഇരുന്ന് കോവിഡ് – 19 ബാധിതനോടൊപ്പം യാത്ര ചെയ്തിട്ടുള്ളവർ.

?3. WHO യുടെ ദിവസേന പുതുക്കുന്ന പട്ടിക പ്രകാരം ലോക്കറ ട്രാൻസ്മിഷൻ നടക്കുന്നു എന്ന് ഉറപ്പിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തിയതും, ‘ഉയർന്ന സാധ്യതയുള്ള സമ്പർക്കം’ ഉണ്ടായിട്ടില്ല എന്ന് ഉറപ്പുള്ളതുമായ ആളുകൾ.

*രണ്ടാം ഭാഗം*

അപകട സാധ്യത കണക്കിലെടുത്തു കൊണ്ടുള്ള പരിശോധനയും ചികിത്സയും

രോഗബാധ ഉണ്ടായതിൽ 75% മുതൽ 80% വരെ ആളുകൾക്കും ആശുപത്രിവാസം ആവശ്യമില്ലാത്ത തരം ലഘുവായ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

?ഗുരുതരമായ രോഗബാധ ഉണ്ടാവാൻ സാധ്യതയുള്ളവർ താഴെപറയുന്നവരാണ്

➡️പ്രായം ചെന്നവർ
➡️ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ
➡️ഹൃദ്രോഗികൾ
➡️കരൾ രോഗികൾ
➡️വൃക്കരോഗികൾ
➡️ക്യാൻസർ രോഗികൾ
➡️രോഗപ്രതിരോധ ശേഷി കുറഞ്ഞവർ
➡️ഗർഭിണികൾ
➡️അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ
➡️രക്തവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങൾ ഉള്ളവർ
➡️കീമോതെറാപ്പി ചെയ്യുന്നവർ
➡️എച്ച് ഐ വി രോഗികൾ
➡️സ്റ്റീറോയ്ഡ് ചികിത്സ എടുക്കുന്നവർ

ലഘുവായ ലക്ഷണങ്ങൾ ഉള്ളവരിൽ ആശുപത്രിയിൽ കിടത്തി ചികിത്സയോ മരുന്നുകളോ ആവശ്യമില്ല.

മറ്റേതൊരു വൈറസ് രോഗത്തെയും പോലെ കോവിഡ് രോഗവും മിക്കവരിലും തനിയെ കെട്ടടങ്ങുന്നതാണ്. സാർസ്, മെർസ് എന്നിവയെ പോലെ കോവിഡ് 19 ലും ആശുപത്രികളാണ് രോഗം വർദ്ധിപ്പിക്കാൻ കാരണമായ കേന്ദ്രങ്ങൾ എന്നതാണ് രോഗശാസ്ത്രം സൂചിപ്പിക്കുന്നത്. പല അപകടാവസ്ഥയിലുള്ള രോഗികൾ തമ്മിൽ അടുത്തിടപഴകുന്ന ആശുപത്രി സാഹചര്യങ്ങൾ ആവാം ഇതിനു കാരണം.

?ചികിത്സാപരമായ തരംതിരിക്കൽ

?കാറ്റഗറി എ

?ചെറിയ പനി
? ചെറിയ തൊണ്ടവേദന
?ചുമ
?മൂക്കൊലിപ്പ്
?വയറിളക്കം

?കാറ്റഗറി ബി

?കടുത്ത പനി
?ശക്തമായ തൊണ്ടവേദന
?ചുമ

അല്ലെങ്കിൽ
കാറ്റഗറി ‘എ’ യുടെ കൂടെ താഴെപ്പറയുന്ന ഏതെങ്കിലും ഒന്ന്

?ശ്വാസകോശ രോഗം
?ഹൃദ്രോഗം
?കരൾ രോഗം
?വൃക്കരോഗം
?നാഡീവ്യൂഹ രോഗങ്ങൾ
?നിയന്ത്രണാതീതമായ പ്രമേഹം
?കാൻസർ
?കാലങ്ങളായി സ്റ്റിറോയ്ഡ് ചികിത്സ എടുക്കുന്നവർ
?ഗർഭിണികൾ
?60 വയസ്സിന് മുകളിൽ പ്രായമുള്ളവർ

?കാറ്റഗറി സി

?ശ്വാസതടസ്സം
?നെഞ്ചുവേദന
?ക്ഷീണം
?രക്തസമ്മർദം താഴുക
?ചോര ചുമച്ച് തുപ്പുക
?ശരീരത്തിൽ നീല നിറം പടരുക
?അപകട ലക്ഷണങ്ങളോടു കൂടിയ ഫ്‌ളൂ പോലെയുള്ള അസുഖങ്ങൾ ഉള്ള കുട്ടികൾ
?ഉറക്കകൂടുതൽ
?കടുത്തപനി
?ആഹാരത്തോട് താല്പര്യം ഇല്ലായ്മ
?അപസ്മാരം
?നിലവിലുള്ള രോഗാവസ്ഥയുടെ തീവ്രത കൂടുക

കാറ്റഗറി എയും ബിയും 28 -48 മണിക്കൂറുകൾ കൂടുമ്പോൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി തരം തിരിക്കേണ്ടതാണ്.

?പരിശോധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശ രേഖ

?കാറ്റഗറി A – പരിശോധന ആവശ്യമില്ല
?കാറ്റഗറി ബി / സി – പരിശോധന ആവശ്യമാണ്

?ചികിത്സയ്ക്കുള്ള മാർഗ്ഗനിർദ്ദേശ രേഖ

?കാറ്റഗറി എ

രോഗി ദിശ ഹെൽപ് ലൈൻ നമ്പറിൽ (1056) അറിയിക്കണം. ഹോസ്പിറ്റലിൽ വരേണ്ട കാര്യമില്ല, അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം ഡോക്ടർ ഫോൺ വഴി ലക്ഷണങ്ങൾ ചോദിക്കുകയും അപകടാവസ്ഥ എന്തെങ്കിലും ഉണ്ടോ എന്ന് നിജപ്പെടുത്തുകയും ചെയ്യും. ഐസൊലേഷൻ സൗകര്യങ്ങൾ ഒരു ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് (JPHN) അല്ലെങ്കിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ (JHI) വിലയിരുത്തുന്നതാണ്.

പൊതു നിർദ്ദേശങ്ങൾ

?ധാരാളം വെള്ളം കുടിക്കുക
?സമീകൃതാഹാഹാരം കഴിക്കുക
?നല്ല ഉറക്കവും വിശ്രമവും വേണം
?ഉപ്പു വെള്ളം തൊണ്ടയിൽ കൊള്ളുക

?കാറ്റഗറി ബി

രോഗി ദിശയിൽ അറിയിച്ചശേഷം കോവിഡ്-19 ചികിത്സാകേന്ദ്രത്തിൽ എത്തുക. രോഗിയെ പരിശോധിച്ച ശേഷം മറ്റു പരിശോധനകൾ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കും. പ്രധാന ലക്ഷണങ്ങൾക്കുള്ള ചികിത്സയോടൊപ്പം എച്ച് വൺ എൻ വൺ രോഗ ചികിത്സ കൂടി ആവശ്യമുണ്ടെങ്കിൽ നൽകും. രോഗിയെ അഡ്മിറ്റ് ആക്കുകയോ വീട്ടിലേക്ക് അയക്കുകയോ ചെയ്യാവുന്നതാണ്. ചികിത്സ വീട്ടിൽ മതിയെന്ന് തീരുമാനിക്കുകയാണെങ്കിൽ വീട്ടിലെ ഐസൊലേഷൻ സൗകര്യത്തെ പറ്റി ജില്ലാ സർവൈലൻസ് ഓഫീസറെ പ്രത്യേക ഫോർമാറ്റിൽ എഴുതി ബോധ്യപ്പെടുത്തണം. തുടർന്ന് അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടർ നിരന്തരം ഫോൺ വഴി രോഗലക്ഷണങ്ങളും രോഗ പുരോഗതിയും വിലയിരുത്തി അപകടം ഇല്ല എന്ന് ഉറപ്പുവരുത്തണം. ഐസൊലേഷൻ സൗകര്യങ്ങൾ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് (JPHN) അല്ലെങ്കിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ (JHI) ചെക്ക് ലിസ്റ്റ് നോക്കി വിലയിരുത്തണം.

?കാറ്റഗറി സി

രോഗിയെ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കോവിഡ്-19 ചികിത്സാകേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്യണം.

?ഐസൊലേഷനുള്ള മാർഗനിർദേശരേഖ

?1. പരിശോധനയിലൂടെ കോവിഡ്-19 എന്നുറപ്പാക്കിയ കേസുകൾക്ക് 28 ദിവസം, അല്ലെങ്കിൽ പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസം ആകുന്നത് വരെ (ഏതാണോ ആദ്യം) ഐസൊലേഷൻ വേണ്ടതാണ്.

?2. ഉയർന്ന അപകടസാധ്യതയുള്ള (high risk) കോൺടാക്റ്റുകൾക്ക് 28 ദിവസം ഐസൊലേഷൻ വേണം.

?3. ലോക്കൽ ട്രാൻസ്മിഷൻ ഉള്ള രാജ്യം / പ്രദേശത്തു നിന്നുള്ള കുറഞ്ഞ അപകടസാധ്യതയുള്ള (low risk) കോൺടാക്ട്, അപകട സാധ്യത കുറവുള്ള പ്രാഥമിക കോൺടാക്ട്, രോഗലക്ഷണങ്ങളുള്ള അപകട സാധ്യത കുറവുള്ള സെക്കണ്ടറി കോൺടാക്ട്, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള എന്നാൽ ലോക്കൽ ട്രാൻസ്മിഷൻ ഇല്ലാത്ത രാജ്യത്തു നിന്നുള്ള അപകട സാധ്യത കുറവുള്ള രോഗലക്ഷണങ്ങളുള്ളയാൾ, രോഗലക്ഷണങ്ങളുള്ള ആരോഗ്യം പ്രവർത്തകൻ, മേൽപ്പറഞ്ഞ എല്ലാവർക്കും 14 ദിവസം ഐസൊലേഷൻ വേണം.

4. ?ലോക്കൽ ട്രാൻസ്മിഷൻ ഇല്ലാത്ത രാജ്യം / പ്രദേശത്തു നിന്നുള്ള അപകട സാധ്യത കുറവുള്ള കോൺടാക്ട്, രോഗലക്ഷണങ്ങളിലാത്ത അപകട സാധ്യത കുറവുള്ള സെക്കണ്ടറി കോൺടാക്ട്, ലോക്കൽ ട്രാൻസ്മിഷൻ ഇല്ലാത്ത എങ്കിലും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കേസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ള രാജ്യത്തു നിന്നുള്ള രോഗലക്ഷണങ്ങളില്ലാത്ത അപകട സാധ്യത കുറവുള്ള കോൺടാക്ട്, ലോക്കൽ ട്രാൻസ്മിഷൻ ഉള്ള രാജ്യം / പ്രദേശത്തു നിന്നു വരുന്ന ആളുകളുടെ പ്രാദേശിക കോണ്ടാക്ടുകൾ ഇവരെല്ലാം അനാവശ്യ യാത്രകളും സാമൂഹ്യ സമ്പർക്കങ്ങളും അവർക്ക് രോഗാണുവുമായി സമ്പർക്കമുണ്ടായത് മുതൽ 14 ദിവസത്തേക്ക് ഒഴിവാക്കണം.

E? COVID 19 റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള ലക്ഷണങ്ങളോട് കൂടിയ രോഗികൾ, ലക്ഷണങ്ങളോട് കൂടിയ ഉയർന്ന അപകടസാധ്യതയുള്ള (high risk) കോണ്ടാക്ടുകൾ, അപകട സാധ്യത കൂടുതലുള്ള പ്രാഥമിക കോണ്ടാക്ടുകൾ / സെക്കന്ററി കോണ്ടാക്ടുകൾ എന്നിവർക്ക് ബി, സി എന്നീ കാറ്റഗറി പ്രകാരം പരിശോധന വേണം.

F? കേസ് റിപ്പോർട്ട്‌ ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള, രോഗാണുനിർണയം ചെയ്തിട്ടില്ലാത്ത വൈറൽ ന്യൂമോണിയ ഉള്ള രോഗലക്ഷണങ്ങളുള്ളയാളുടെ പരിശോധനയുടെ ആവശ്യകത സ്ഥാപന/ ജില്ല മെഡിക്കൽ ബോർഡിന് തീരുമാനിക്കാം.

G? രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ലബോറട്ടറി പരിശോധന ആവശ്യമില്ല.

ലേഖകർ
Dr. KIRAN NARAYANAN MBBS. Graduated from Govt. TD Medical College, Alappuzha. Currently, he is working in Kerala Government Health Services, as Assistant Surgeon at Primary Health Centre, Valakom, near Muvattupuzha, Ernakulam District. Founder member of AMRITHAKIRANAM, a public health awareness initiative by Kerala Government Medical Officer's Association. His area of interest outside medicine is, "Whistling". He was a member of the team who is currently holding Limca, Asia & Indian records for the event, 'Group Whistling'. He has been a member of Guinness world record holding team by Flowers Channel.
Assistant Professor at Department of Dermatology, Government medical college, Kottayam. Completed MBBS from Government medical college, Alappuzha in 2010, and MD in Dermatology, venerology and leprosy from Government medical college, Thiruvananthapuram in 2015. Interested in teaching, public health and wishes to spread scientific temper. Psoriasis, Leprosy, drug reactions and autoimmune disorders are areas of special interest.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ