എം.ആർ വാക്സിൻ
ദേശീയ രോഗപ്രതിരോധ പട്ടികയിൽ പെടുത്തി സൗജന്യമായി കൊടുക്കുന്ന വാക്സിനുകളുടെ ഇടയിലേക്ക് പുതിയൊരു വാക്സിൻ .MR vaccine
ഇതിന്റെ ആദ്യ ഘട്ടം തമിഴ് നാട്ടിലും കർണ്ണാടകയിലും ഗോവ പോണ്ടിച്ചേരി ലക്ഷദ്വീപ് എന്നിവിടങ്ങളിലും കൊടുത്തു കഴിഞ്ഞു . രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഒക്ടോബർ മാസം കൊടുത്തു തുടങ്ങുന്നു .
അത് കഴിഞ്ഞു വരുന്ന പതിനെട്ടു മാസം കൊണ്ട് ഈ രാജ്യത്തെ നാൽപ്പത്തി ഒന്ന് കോടി കുഞ്ഞുങ്ങൾക്ക് ഈ വാക്സിൻ നൽകും
. കേരളത്തിൽ മാത്രം അഞ്ചാഴ്ച കൊണ്ട് എഴുപത്തി ആറു ലക്ഷം കുഞ്ഞുങ്ങൾക്ക് .
അത് കഴിഞ്ഞോ ?
ദേശീയ രോഗപ്രതിരോധ പട്ടികയിൽ എൺപത്തി അഞ്ചു മുതൽ നമ്മൾക്ക് പരിചയം ഉള്ള മീസിൽസ് വാക്സിൻ ഇനി ഉണ്ടാവില്ല .
ദേശീയ പ്രതിരോധ പട്ടികയിൽ പെടുത്താതെ റുബെല്ലക്ക് എതിരെ ഉള്ള വാക്സിൻ നമ്മൾ കഴിഞ്ഞ രണ്ടു ദശകങ്ങൾ ആയി ഉപയോഗിച്ചിരുന്നു . ഇവിടെ കേരളത്തിൽ സ്‌കൂൾ വിദ്യാർത്ഥികളിൽ രണ്ടായിരത്തി പതിമൂന്നു മുതൽ . എന്നാൽ ഇനി മുതൽ വാക്സിനും ഇനി ഇവിടെ ഉണ്ടാവില്ല
അതിനു പകരം ഒരൊറ്റ വാക്‌സിൻ . എം ആർ വാക്സിൻ .
ഒക്ടോബർ മാസത്തിനു ശേഷം ഒൻപതു മാസം തികയുന്ന ഓരോ കുഞ്ഞിനും രണ്ടു തവണ എം ആർ വാക്സിൻ നൽകും ഒന്നാമത്തെ ഡോസ് ഒൻപതു മാസം പ്രായം തികയുമ്പോൾ രണ്ടാമത്തെ ഡോസ് പതിനാറു മാസത്തിനും ഇരുപത്തിനാലു മാസത്തിനുമിടയിൽ
വിശദമായി കാര്യങ്ങൾ ഓഡിയോയിൽ ഉണ്ട് എങ്കിലും ,
സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങൾക്കു ഉത്തരം പറയാം
1 സ്വകാര്യ മേഖലയിൽ എം എം ആർ വാക്സിൻ കിട്ടാനുണ്ടാവും എങ്കിലും സർക്കാരിന്റെ സൗജന്യ പട്ടികയിൽ ഇത് ഇടം പിടിച്ചിട്ടില്ല . എന്താണ് എം എം ആർ വാക്സിൻ ഈയൊരു പദ്ധതിക്ക് തെരഞ്ഞെടുക്കാഞ്ഞത് ?
ഉത്തരം …രാജ്യത്തൊട്ടാകെ കോടിക്കണക്കിനു ഡോസ് സൗജന്യമായി കൊടുക്കേണ്ടി വരുമ്പോൾ കണക്കിലെടുക്കുന്ന ചില വസ്തുതകൾ ഉണ്ട് . ഏറ്റവും പ്രസക്തം , ഏറ്റവും സുരക്ഷിതം ഏറ്റവും ഫലപ്രദം രാജ്യത്തിന്റെ സാമ്പത്തിക ശേഷിക്കു ഉതകുന്ന . ഈ മൂന്നെണ്ണത്തിൽ അഞ്ചാം പനിയും റുബെല്ലയും ആണ് ഏറ്റവും പ്രസക്തി ഉള്ളത് എന്നത് കൊണ്ടും ഏറ്റവും ഫലപ്രദം എന്നത് കൊണ്ടും ആണ് എം ആർ വാക്സിൻ തെരഞ്ഞെടുത്തത്.
2 .ഈ വാക്സിൻ കൊണ്ട് എന്താണ് ലക്ഷ്യമിടുന്നത് ?
ഈ രാജ്യത്തു നിന്ന് ഈ രണ്ടു രോഗങ്ങളെ /രോഗാണുക്കളെ തന്നെ കെട്ടു കെട്ടിക്കുക . ഈ രണ്ടു രോഗങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാവുന്ന പ്രായം പതിനഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾ ആണ്. പത്തു മാസം മുതൽ പതിനഞ്ച് വയസ്സ് വരെ ഉള്ള കുട്ടികൾക്ക് തൊണ്ണൂറ്റി അഞ്ചു ശതമാനം കവറേജ് കൊടുത്താൽ ഈ വൈറസിന് ഈ രാജ്യത്തു നില്ക്കാൻ ഇടമില്ലാതെ ആവും.
വസൂരിയിലും പോളിയോ നിർമ്മാർജ്ജനത്തിലും നമ്മൾ തെരഞ്ഞെടുത്ത അതെ വഴി
3 . ഈ വാക്സിന്റെ സുരക്ഷ ?
സംശയിക്കേണ്ട . തികച്ചും സുരക്ഷിതം. ഇതൊരു പുതിയ വാക്സിൻ അല്ല അമ്പതു കൊല്ലമായി ലോകം മുഴുവൻ കൊടുത്തു കൊണ്ടിരുന്ന മീസിൽസ് റൂബെല്ല വാക്സിനുകൾ സംയോജിപ്പിച്ചത് . ഈ വാക്സിൻ ഉപയോഗിക്കുന്ന തന്നെ മറ്റു എത്രയോ രാജ്യങ്ങൾ ഉണ്ട്
4 ഏതെങ്കിലും രാജ്യത്തു ഈ രോഗങ്ങൾ തുടച്ചു മാറ്റിയോ
ലോകാരോഗ്യ സംഘടനയുടെ പല മേഖലകളിലും ഇതിനുള്ള ശ്രമത്തിൽ ആണ് . പല മേഖലകളിലും രണ്ടായിരത്തി ഇരുപതിൽ ഈ രണ്ടു പകർച്ച വ്യാധികളും തുടച്ചു നീക്കാൻ ആണ് ലക്ഷ്യമിടുന്നത്. അമേരിക്കയിൽ റൂബെല്ല മുഴുവൻ ആയി നിയന്ത്രണാധീനമായിക്കഴിഞ്ഞു
ഇനി കേൾക്കുക, വീഡിയോ ലിങ്ക്: https://www.facebook.com/infoclinicindia/videos/1365802840204223/