· 2 മിനിറ്റ് വായന

കൊറോണക്കാലത്തെ കുട്ടിക്കാലം

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

അസുഖത്തെ കുറിച്ചുള്ള കൃത്യമായ അറിവുകൾ, കുട്ടികളുടെ പ്രായത്തിനനുസരിച്ച്, വ്യക്തമായി പറഞ്ഞ് കൊടുക്കുക.
▪️വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നാണെന്ന് ഉറപ്പ് വരുത്തുക.
▪️കുട്ടികൾ എന്താണ് മനസ്സിലാക്കി വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.
▪️തെറ്റിദ്ധാരണകൾ മാറ്റിയെടുത്ത് ആത്മവിശ്വാസം വളർത്തുക.
▪️അൽപം വലിയ കുട്ടികളാണെങ്കിൽ, അവരെ വ്യാജവാർത്തകൾ തിരിച്ചറിയുവാൻ പഠിപ്പിക്കുക.

കുട്ടികൾക്കും ഭീതിയുണ്ടാകാം. മാനസികമായ പിന്തുണ നൽകുക.

മുതിർന്ന കുട്ടികളെ കൊണ്ട് ചെറിയ കുട്ടികൾക്ക് കാര്യങ്ങള് മനസ്സിലാക്കി കൊടുക്കുക. ഇത് ഭയം കുറയ്ക്കുവാനും ഉത്തരവാദിത്വം കൂട്ടുവാനും സഹായിക്കും.

സ്വയം സംരക്ഷിക്കുവാനും മറ്റുള്ളവരെ അപകടത്തിൽ ചാടിക്കാതിരിക്കുവാനും കുട്ടികളെ പഠിപ്പിക്കുക.
▪️കൈ കഴുകുവാൻ (വെള്ളവും സോപ്പും ഉപയോഗിച്ച്, എല്ലാ ക്രമങ്ങളും പാലിച്ച്, 20 sec എങ്കിലും നീണ്ട് നിൽക്കുന്ന രീതിയിൽ) പഠിപ്പിക്കുക.
▪️വെള്ളവും സോപ്പും ഇല്ലാത്ത അവസരങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുവാനും പറഞ്ഞ് കൊടുക്കുക.
▪️തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈമുട്ടിലേക്കോ കുപ്പായക്കയ്യിലേക്കോ ചെയ്യുവാനോ തൂവാല ഉപയോഗിക്കുവാനോ നിഷ്കർഷിക്കുക.
▪️മറ്റുള്ളവരുമായി സുരക്ഷിതമായ അകലം പാലിക്കുവാൻ പഠിപ്പിക്കുക.
▪️തൂവാലകൾ, പാത്രങ്ങൾ, കുപ്പികൾ, ഗ്ലാസ്സുകൾ എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുവാൻ പറഞ്ഞ് കൊടുക്കുക.
▪️സ്നേഹവും കരുതലും അൽപം കൂടുതലായി പങ്കിടേണ്ട സമയം കൂടിയാണെന്ന് മനസ്സിലാക്കി കൊടുക്കുക.

അവധി നൽകിയത് കറങ്ങി നടക്കുവാനല്ല, വീട്ടിൽ ഇരിക്കുവാനാണ്.
▪️കഴിയുന്നത്ര വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കുക.
▪️ആരോഗ്യകരമായ ചിട്ട നിശ്ചയിക്കുക, നടപ്പിൽ വരുത്തുക.
▪️പൊതു സ്ഥലങ്ങൾ ഒഴിവാക്കി സുരക്ഷിതമായ കളികളിൽ ഏർപ്പെടാം.
▪️പുതിയ ഹോബികൾ കണ്ടെത്താം. പുസ്തക വായന, അടുക്കളത്തോട്ടം, ഓൺലൈൻ കോഴ്സുകൾ (ഉദാ: പുതിയ ഒരു ഭാഷ പഠിക്കാം.)
▪️വീട്ടിലെ ജോലികളിൽ പങ്കെടുപ്പിക്കുക ▪️കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പുപയോഗിച്ചു ശരിയായ രീതിയിൽ കഴുകാൻ നിഷ്കർഷിക്കുക.
▪️വേനൽക്കാലത്ത് സാധാരണ കണ്ടുവരാറുള്ള മറ്റു രോഗങ്ങൾക്കെതിരെയും കരുതൽ വേണം.
▪️മുതിർന്നവർ വീട്ടിലുണ്ടെങ്കിൽ കുട്ടികളുടെ കൂടെ സമയം ചെലവിടുക, അവരുടെ കളികളിലും കാര്യങ്ങളിലും പങ്കാളികളാവുക.
▪️കുട്ടികളിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യത കുറവാണെങ്കിലും, അവർ വഴി ഈ അസുഖം പ്രായമായ അപ്പൂപ്പനും അമ്മൂമ്മക്കും പകർന്ന് കിട്ടിയാലുള്ള അപകടം വളരെ വലുതായിരിക്കും. അതിനാൽ അത്തരം ഒരു സാഹചര്യം ഒഴിവാക്കുക. അനാവശ്യ യാത്രകൾ എന്തായാലും ഒഴിവാക്കുക.

അസുഖം തോന്നിയാൽ തുറന്ന് പറയുവാൻ പ്രോത്സാഹിപ്പിക്കുക.

അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
▪️നൂതന ആശയവിനിമയ മാർഗ്ഗങ്ങൾ പരമാവധി ഉപയോഗിക്കുക.
▪️എല്ലാ ജലദോഷപ്പനികളും ഭയപ്പെടേണ്ടവയല്ല.
▪️പനി, ചുമ, ശ്വാസംമുട്ടൽ എന്നിവ ഒരുമിച്ച് വന്നാൽ എന്തായാലും ആശുപത്രിയിൽ പോവുക.
▪️പ്രതിരോധ കുത്തിവെപ്പുകൾ, പ്രത്യേകിച്ച് ഒരു വയസ്സ് വരെ നൽകുന്നവ, നിഷ്കർഷിച്ചിരിക്കുന്ന സമയത്ത് തന്നെ നൽകുക.
▪️Lock down നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്ത അവസരത്തിൽ നൽകുക
▪️ക്വാറന്റീനിൽ കഴിയുന്ന കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ ക്വാറന്റീൻ പരിധി കഴിയും വരെ നീട്ടി വെക്കുന്നതാണ് ഉചിതം.
▪️കുത്തിവെപ്പിനായി കാത്തിരിക്കുന്ന സ്ഥലത്തും, എടുക്കുന്ന സ്ഥലത്തും, അതിന് ശേഷം observation ആയി ഇരിക്കുന്ന സ്ഥലത്തും വ്യക്തി ശുചിത്വം പാലിക്കുവാനും, തിരക്ക് ഒഴിവാക്കുവാനും, സുരക്ഷിതമായ അകലം പാലിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ഇതിനായി വേണ്ട സജ്ജീകരണങ്ങൾ ചെയ്യണം. പ്രതിരോധ കുത്തിവെപ്പുകൾക്കായി വരുന്ന കുട്ടികൾക്ക് അസുഖമുള്ള കുട്ടികളുമായി സമ്പർക്കം ഇല്ലാത്ത സ്ഥലം, തിരക്ക് കുറക്കുവാനായി ടോക്കൺ സംവിധാനം മുതലായവ ഒരുക്കാൻ ശ്രമിക്കുക.

സ്കൂളുകൾ തുറന്നാലും കരുതൽ തുടരണം. സ്കൂളുകളും ചില കാര്യങ്ങളൾ ശ്രദ്ധിക്കണം.
▪️ആവശ്യത്തിന് ശുചിമുറികളും കൈ കഴുകുവനുള്ള സൗകര്യങ്ങളും ഉറപ്പാക്കണം.
▪️സുഖമില്ലാത്ത കുട്ടികളെയും അധ്യാപകരെയും വീട്ടിലിക്കുവാൻ പ്രോത്സാഹിപ്പിക്കണം. (Full attendance award ഒഴിവാക്കാം).
▪️സ്കൂളുകൾ വൃത്തിയാക്കുവാൻ നയം രൂപീകരിക്കണം.
▪️ഒരു ആരോഗ്യനയം എഴുതി തയ്യാറാക്കാണം. പിന്തുടരണം.
▪️അസുഖങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകൾ കുട്ടികളുടെ പഠനത്തിന്റെ ഭാഗമാകണം. അത് പോലെ തന്നെ മഹാമാരികളും ലോകം അവയെ നേരിട്ട ചരിത്രവും.

കൈക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാം.
▪️അവരുടെ മുഖത്ത് സ്പർശിക്കാതിരിക്കുക. ▪️ഉമ്മ വയ്ക്കുന്നത് ഒഴിവാക്കുക.
▪️കാണുന്നവരെല്ലാം കൈമാറി എടുക്കുന്നത് വാവകളെ പ്രശ്നത്തിലാക്കും.
▪️ശിശുക്കളെ പരിചരിക്കുന്നവർ കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകണം.
▪️മുലയൂട്ടുന്ന അമ്മക്കു Covid 19 സ്ഥിരീകരിച്ചാൽ തന്നെയും കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റേണ്ട ആവശ്യമില്ല. മുലയൂട്ടൽ തുടരുകയും ആവാം. മാസ്ക് ഉപയോഗിക്കുവാനും കൈകൾ ഇടക്കിടെ കഴുകുവാനും ശ്രദ്ധിക്കുക.

Based on WHO guidelines…

ലേഖകർ
Purushothaman is now working as Professor of pediatrics government medical college Thrissur, Kerala. He was born in Kannur, did MBBS in Kozhikkode Medical college and Post graduation in Kozhikkode and Thiruvanathapuram Medical Colleges. His areas of interest are teaching and treating kids.
Completed MBBS from Calicut Medical College. MD pediatrics & Fellowship in Neonatology from St. John's Medical College, Bangalore. Currently working at Cimar Cochin hospital, Kochi.
Dr Pallavi Gopinathan. MBBS MD DNB Anaesthesiology. Graduated from government medical college Kottayam. Did post graduation in Anaesthesiology from government medical college Thrissur. Presently working as junior consultant anaesthesiologist in Kerala health services. Areas of interest are promotion of scientific temper, public health and strengthening of health services in public sector.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ